വൈദ്യുതിയില്ലാതെ 2,000 വീടുകളും ബിസിനസുകളും

ഡബ്ലിന്റെയും കോർക്കിന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വൈദ്യുതിയില്ലാതെ 2,000 വീടുകളും ബിസിനസുകളും. ഒറ്റരാത്രികൊണ്ട് മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടായിരത്തോളം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതെയായി. ഇതിൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ്. ഡബ്ലിനിലെ പാമർസ്റ്റൗണിലും കോ കോർക്കിലെ കാസിലിയോണിലും അഞ്ഞൂറോളം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല. ESB നെറ്റ്‌വർക്കുകൾ ഈ പ്രശനം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

Read More

കോർക്കിൽ കെയറർ കോഴ്സ് പുതിയ ബാച്ച് സെപ്റ്റംബർ 9 തിങ്കളാഴ്ച ആരംഭിക്കുന്നു

2019 സെപ്റ്റംബർ 09 തിങ്കളാഴ്ച്ച കോർക്കിൽ കെയറർ കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുമെന്ന് വർഷങ്ങളായി മലയാളികളുടെ വിശ്വസ്ത സ്ഥാപനമായ ബി ആൻഡ് ബി നഴ്സിംഗ് അറിയിച്ചു. അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന 1300 ലധികം കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്. 2005 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറുകണക്കിന് മലയാളികളും ഉണ്ട്. നഴ്‌സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്‌സിംഗ് ഫോഴ്‌സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്‌സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക്…

Read More

രണ്ട് അഡാറ് ഫോണുകളുമായി സാംസങ്

പുതിയ രണ്ട് അഡാറ് ഫോണുകളുമായി സാംസങ്. അഡാറ് എന്ന് തന്നെ വേണം ഈ പുതിയ സ്മാർട്ഫോണുകളെ വിശേഷിപ്പിക്കാൻ. സാംസങ് Note 10+, സാംസങ് Note 10 എന്നിവയാണീ ഫോണുകൾ. ലാപ്ടോപ്പിൽ ഉള്ളത്ര സ്റ്റോറേജ് ഫാസിലിറ്റിയാണ് ഈ ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. കൂടാതെ അടിപൊളി ക്യാമറയും. ഗെയിമിങ്ങിന്റെ കാര്യം പിന്നെ പറയണ്ട. പ്രധാന സവിശേഷതകൾ നോക്കാം. 969 യൂറോയാണ് സാംസങ് Note 10ന്റെ വില. സാംസങ് Note 10ന്റെ വില 1,119 യൂറോയാണ്. ഓഗസ്റ്റ് 23 മുതൽ ലഭ്യമായി തുടങ്ങും. കൂടാതെ പുതിയ രണ്ട് ടാബ്ലെറ്റുകളും സാംസങ് ഈ മാസം 30ന് പുറത്തിറക്കും. Galaxy Note10 Galaxy Note10+ 6.3″ Display 6.8″ Display 4 cameras: 1 front and 3 rear 5 cameras: 1 front and 4 rear 7.9mm Width Cinematic…

Read More

പണിമുടക്കി ഐ.ആർ.പി.

ഡബ്ലിനിൽ താമസിക്കുന്നവർ രണ്ടു ദിവസമായി IRP/GNIB അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ ബുദ്ധിമുട്ടുന്നു. ഇന്നലെ (ഓഗസ്റ്റ് 06 ചൊവ്വ) മുതൽ അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കുകയാണ്. ഇന്നലെ INIS വെബ്‌സൈറ്റിൽ പറഞ്ഞിരുന്നത് ഇന്ന് ഓഗസ്റ്റ് 7 ബുധനാഴ്ച അറ്റകുറ്റപണികൾ തീർത്ത് വെബ്സൈറ്റ് പൂർണ്ണസ്ഥിതിയിലേയ്ക്ക് എത്തുമെന്നാണ്. എന്നാൽ ഇന്നത്തെ അവസ്ഥയ്ക്കും മാറ്റമൊന്നുമില്ല. ഇന്ന് പറയുന്നു നാളെ ശരിയാകുമെന്ന്. അറ്റകുറ്റപണികൾ തീർത്ത് നാളെ ഓഗസ്റ്റ് 8 വ്യാഴാഴ്ച വെബ്സൈറ്റ് തിരികെവരുമെന്നാണ് ഇപ്പോൾ അറിയുന്നത്.

Read More

ഏറ്റവും നല്ല ടൂറിസം ഡെസ്റ്റിനേഷൻ എന്ന പദവി അയർലൻഡിന്

ചൈനയിൽ നടന്ന ഒരു യാത്രാ ഉച്ചകോടിയിൽ അയർലണ്ട് ‘ഏറ്റവും മികച്ച വിദേശ ലക്ഷ്യസ്ഥാനം’ അവാർഡ് നേടി. ചെംഗ്ഡുവിൽ നടന്ന വി-ഇൻഫ്ലുവൻസ് ഉച്ചകോടിയിൽ ടൂറിസം അയർലണ്ടിന് അവാർഡ് സമ്മാനിച്ചു. ചൈനീസ് സ്വാധീനം ചെലുത്തുന്നവരുടെ അഭിപ്രായത്തിൽ അയർലണ്ടാണ് ഏറ്റവും പ്രതീക്ഷയുള്ള വിദേശ വിനോദ സഞ്ചാര കേന്ദ്രമാണ് അയർലണ്ട്. ചൈനക്കാരുടെ ട്വിറ്റർ എന്ന് വിശേഷിപ്പിക്കാവുന്ന സീന വെയ്‌ബോ (Sina Weibo) എന്ന വളരെ ജനപ്രിയമായ മൈക്രോബ്ലോഗിംഗ് സൈറ്റാണ് ഈ അവാർഡ് ഓർഗനൈസ് ചെയ്തത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സും ട്രാവൽ ജേണലിസ്റ്റുകളും ചൈനയിലുടനീളമുള്ള ട്രാവൽ പ്രൊഫഷണലുകളും ഉള്ള നൂറുകണക്കിന് സ്വാധീനം ചെലുത്തുന്നവർ പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ചൈനീസ് യാത്രക്കാർക്കിടയിൽ അയർലൻഡ് ദ്വീപിൽ താൽപര്യം വളർത്തുന്നതിനായി ടൂറിസം അയർലണ്ടിന്റെ പ്രവർത്തനത്തിന് അവാർഡ് സമ്മാനിച്ചു. ടൂറിസം അയർലണ്ടിന് വെയ്‌ബോയിൽ 176,000 ചൈനീസ് അനുയായികളുണ്ട്. WeChat, TikTok പോലുള്ള മറ്റ് സോഷ്യൽ പ്ലാറ്റ്‌ഫോമുകളിൽ ആയിരക്കണക്കിന് അനുയായികൾ വേറെയുമുണ്ട്.…

Read More

എഡിജിപി ‍ടോമിൻ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി

എഡിജിപി ‍ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി. 54 വയസ്സായിരുന്നു. എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അനിതയുടെ അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു അനിത തച്ചങ്കരി. കാൻസർ രോഗത്താലാണ് മരണമടഞ്ഞത്. കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ് അനിത. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കാരം. ഇന്ത്യയിലും വിദേശത്തുമായി പഠനം പൂർത്തിയാക്കിയ അനിത, കുടുംബ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്നും പിയാനോ വായന ഉന്നതഗ്രേഡിൽ പാസായിരുന്നു അനിത തച്ചങ്കരി.

Read More

52-മത് മേരി ഡം‌ഗ്ലോയെ പ്രഖ്യാപിച്ചു

52-മത് മേരി ഡം‌ഗ്ലോ, ന്യൂയോർക്കിൽ നിന്നുള്ള റെയ്‌സൺ മെഹർ. ഇന്ത്യക്കാർക്കെല്ലാം അഭിമാനമായി നമ്മുടെ സ്വന്തം മലയാളി നഴ്‌സ്‌ അനില ദേവസി പങ്കെടുത്ത 52-മത് മേരി ഡം‌ഗ്ലോ കോണ്ടെസ്റ്റിനു ഇന്നലെ വിരാമമായി. ന്യൂയോർക്കിൽ നിന്നുള്ള റെയ്‌സൺ മെഹറാണ് 2019 ലെ മേരി ഫ്രം ഡം‌ഗ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്. ബോളിവുഡ് ഡാൻസ് പെർഫോം ചെയ്ത് കൈയ്യടിനേടി അനില ദേവസി. TG4-ൽ ഈ ചടങ്ങുമുഴുവൻ ലൈവായി പ്രദർശിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മേരിമാർക്കൊപ്പം ബോളിവുഡ് ഡാൻസും പാശ്ചാത്യ നൃത്തവും കാഴ്ചവെച്ച് നമുക്കഭിമാനമായ അനില ദേവസി പ്രേക്ഷകരുടെയെല്ലാം കൈയ്യടിനേടി. മേരി ഡം‌ഗ്ലോ പ്രഖ്യാപനത്തിലെ ദൃശ്യങ്ങളും കൂടുതൽ ചിത്രങ്ങളും ചുവടെ. https://www.facebook.com/MaryFromDungloeFestival/videos/462954417891269/ അനിലയെപ്പറ്റിയും സൗന്ദര്യ മത്സരത്തെപറ്റിയും കൂടുതൽ അറിയുവാൻ വീഡിയോ കാണാം. https://www.youtube.com/watch?v=_sMci-gYUWM   അയർലണ്ടിന്റെ “ടങ്‌ലോ മേരി” ആവാൻ ഒരു മലയാളി പെൺകുട്ടി : READ MORE      

Read More

കുപ്പിവെള്ളം തിരിച്ചുവിളിക്കുന്നു

കുപ്പിവെള്ളത്തിൽ അളവിൽ കൂടുതൽ ആർസെനിക് കണ്ടെതിനെത്തുർടർന്ന് കുപ്പിവെള്ളം തിരിച്ചുവിളിച്ച് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡ് (FSAI). പല ബ്രാൻഡുകളുടെ വെള്ളത്തിലും അനുവദിക്കാവുന്നതിൽ കൂടുതൽ അളവിൽ ആർസെനിക് ഉണ്ടെന്നാണ് FSAI പറയുന്നത്. താഴെ കൊടുത്തിരിക്കുന്ന സ്റ്റോറുകളിൽ നിന്നും കുപ്പി വെള്ളം വാങ്ങിയിട്ടുള്ളവർ അതുപയോഗിക്കരുത് എന്ന് FSAI ഉപദേശിക്കുന്നു. ചില സ്പാർക്കിളിങ് (സോഡാ) വെള്ളത്തിലും ഈ പ്രശ്‍നം ഉണ്ട്. Aldi/ Comeragh (Still and Sparkling) Applegreen (Still), Broderick (Still) Dunnes Stores (Still and Sparkling and Flavoured) Itica (Still) Lidl (Still) Londis (Still) Mace (Still) Macari (Still) Plane (Still) San Marino (Still) Spar (Still) ചില്ലറ വ്യാപാരികളോട് സൂചിപ്പിച്ചിരിക്കുന്ന ബാച്ചുകൾ വിൽപ്പനയിൽ നിന്ന് നീക്കംചെയ്യാനും സ്റ്റോറുകളിൽ പോയിന്റ് ഓഫ് സെയിൽ തിരിച്ചുവിളിക്കൽ അറിയിപ്പ് പ്രദർശിപ്പിക്കാനും അഭ്യർത്ഥിച്ചു. ഏതൊക്ക…

Read More

ടിവി ലൈസൻസ് ഫീസിൽ പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുന്നു

പരമ്പരാഗത ടിവി ലൈസൻസ് ഫീസ് പുതിയ “ഉപകരണ സ്വതന്ത്ര പ്രക്ഷേപണ ചാർജ്” ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സർക്കാർ സമ്മതിച്ചു. ടാബ്‌ലെറ്റുകൾ, മൊബൈൽ ഫോണുകൾ പോലുള്ള ഉപകരണങ്ങളിൽ ആളുകൾ ടിവി കാണുന്ന മാധ്യമ ലാൻഡ്‌സ്‌കേപ്പിലെ പ്രധാന പരിവർത്തനം കണക്കിലെടുത്താണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു സ്മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ ഉള്ള എല്ലാവരും വ്യക്തിഗതമായി ചാർജ് നൽകേണ്ടിവരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ബ്രോഡ്കാസ്റ്റിംഗ് ലൈസൻസ് ഫീ എന്ന പേരിലായിരിക്കും പുതിയ ലൈസൻസ് അറിയപ്പെടുക എന്നാണറിയുന്നത്. ലൈസൻസ് ഫീസ് പിരിക്കുന്നതിനുള്ള പുതിയ അഞ്ച് വർഷത്തെ കരാർ ഈ വർഷാവസാനം പബ്ലിക് ടെൻഡറിൽ സമർപ്പിക്കും. നിലവിൽ ടിവി ലൈസൻസിനെ ബാധിക്കാത്ത രീതിയിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ സമയപരിധി അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 12% ആളുകൾ ടിവി ലൈസൻസ് ഫീസ് നൽകുന്നത് ഒഴിവാക്കുന്നു എന്നാണ് കണക്കാക്കുന്നത്. ടെലിവിഷൻ പോലുള്ള പരമ്പരാഗത പ്ലാറ്റ്ഫോമുകളിൽ…

Read More

മോർട്ട്ഗേജ് നിരക്കുകൾ കുറച്ച്‌ ബാങ്കുകൾ

യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്ക് വെട്ടിക്കുറച്ചതിനാൽ യൂറോസോണിലുടനീളമുള്ള ബാങ്കുകളുടെ വായ്പയെടുക്കൽ ചെലവ് കുറയ്ക്കുന്നതിനാൽ ബെൽജിയൻ ബാങ്കിംഗ് ഗ്രൂപ്പായ കെബിസി 2 വർഷത്തെയും 10 വർഷത്തെയും മോർട്ട്ഗേജ് നിരക്കുകൾ വെട്ടിക്കുറച്ചു. കെബിസി ബാങ്ക് 2, 10 വർഷത്തെ ഫിക്സഡ് നിരക്കുകൾ 0.20 ശതമാനവും 0.55 ശതമാനവും കുറച്ചു. പുതുക്കിയ നിരക്കനുസരിച്ച് മോർട്ടഗേജ് വാല്യൂ 60 ശതമാനം ആണെകിൽ പലിശ നിരക്ക് 2.85 ശതമാനം ആയിരിക്കും. അതുപോലെ 80-90 ശതമാനം വരെ മോർട്ടഗേജ് എടുക്കുന്നവർക്ക് 3.20 ശതമാനം ആയിരിക്കും പലിശ. 10 വർഷത്തെ മോർട്ടഗേജ് പലിശ നിരക്കാണിത്. അയർലണ്ടിലെ രണ്ടാമത്തെ വലിയ മോർട്ട്ഗേജ് വായ്പാ ബാങ്കാണ് കെബിസി. ബാങ്ക് ഓഫ് അയർലൻഡ് അഞ്ചുവർഷത്തെ സ്ഥിര നിരക്ക് 0.2 ശതമാനം കുറച്ച് 3 ശതമാനമാക്കി. ബാങ്ക് ഓഫ് അയർലൻഡിന്റെ പത്തു വർഷത്തെ ഫിക്സഡ് മോർട്ടഗേജ് റേറ്റും 0.2 ശതമാനം കുറച്ച് 3.3…

Read More