52-മത് മേരി ഡംഗ്ലോ, ന്യൂയോർക്കിൽ നിന്നുള്ള റെയ്സൺ മെഹർ.
ഇന്ത്യക്കാർക്കെല്ലാം അഭിമാനമായി നമ്മുടെ സ്വന്തം മലയാളി നഴ്സ് അനില ദേവസി പങ്കെടുത്ത 52-മത് മേരി ഡംഗ്ലോ കോണ്ടെസ്റ്റിനു ഇന്നലെ വിരാമമായി. ന്യൂയോർക്കിൽ നിന്നുള്ള റെയ്സൺ മെഹറാണ് 2019 ലെ മേരി ഫ്രം ഡംഗ്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ബോളിവുഡ് ഡാൻസ് പെർഫോം ചെയ്ത് കൈയ്യടിനേടി അനില ദേവസി. TG4-ൽ ഈ ചടങ്ങുമുഴുവൻ ലൈവായി പ്രദർശിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മേരിമാർക്കൊപ്പം ബോളിവുഡ് ഡാൻസും പാശ്ചാത്യ നൃത്തവും കാഴ്ചവെച്ച് നമുക്കഭിമാനമായ അനില ദേവസി പ്രേക്ഷകരുടെയെല്ലാം കൈയ്യടിനേടി.
മേരി ഡംഗ്ലോ പ്രഖ്യാപനത്തിലെ ദൃശ്യങ്ങളും കൂടുതൽ ചിത്രങ്ങളും ചുവടെ.
https://www.facebook.com/MaryFromDungloeFestival/videos/462954417891269/
അനിലയെപ്പറ്റിയും സൗന്ദര്യ മത്സരത്തെപറ്റിയും കൂടുതൽ അറിയുവാൻ വീഡിയോ കാണാം.
https://www.youtube.com/watch?v=_sMci-gYUWM
അയർലണ്ടിന്റെ “ടങ്ലോ മേരി” ആവാൻ ഒരു മലയാളി പെൺകുട്ടി : READ MORE