ചൈനയിൽ നടന്ന ഒരു യാത്രാ ഉച്ചകോടിയിൽ അയർലണ്ട് ‘ഏറ്റവും മികച്ച വിദേശ ലക്ഷ്യസ്ഥാനം’ അവാർഡ് നേടി. ചെംഗ്ഡുവിൽ നടന്ന വി-ഇൻഫ്ലുവൻസ് ഉച്ചകോടിയിൽ ടൂറിസം അയർലണ്ടിന് അവാർഡ് സമ്മാനിച്ചു. ചൈനീസ് സ്വാധീനം ചെലുത്തുന്നവരുടെ അഭിപ്രായത്തിൽ അയർലണ്ടാണ് ഏറ്റവും പ്രതീക്ഷയുള്ള വിദേശ വിനോദ സഞ്ചാര കേന്ദ്രമാണ് അയർലണ്ട്.
ചൈനക്കാരുടെ ട്വിറ്റർ എന്ന് വിശേഷിപ്പിക്കാവുന്ന സീന വെയ്ബോ (Sina Weibo) എന്ന വളരെ ജനപ്രിയമായ മൈക്രോബ്ലോഗിംഗ് സൈറ്റാണ് ഈ അവാർഡ് ഓർഗനൈസ് ചെയ്തത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സും ട്രാവൽ ജേണലിസ്റ്റുകളും ചൈനയിലുടനീളമുള്ള ട്രാവൽ പ്രൊഫഷണലുകളും ഉള്ള നൂറുകണക്കിന് സ്വാധീനം ചെലുത്തുന്നവർ പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ മീഡിയയിൽ ചൈനീസ് യാത്രക്കാർക്കിടയിൽ അയർലൻഡ് ദ്വീപിൽ താൽപര്യം വളർത്തുന്നതിനായി ടൂറിസം അയർലണ്ടിന്റെ പ്രവർത്തനത്തിന് അവാർഡ് സമ്മാനിച്ചു.
ടൂറിസം അയർലണ്ടിന് വെയ്ബോയിൽ 176,000 ചൈനീസ് അനുയായികളുണ്ട്. WeChat, TikTok പോലുള്ള മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ആയിരക്കണക്കിന് അനുയായികൾ വേറെയുമുണ്ട്. 2018 ൽ അയർലണ്ട് ദ്വീപിലേക്ക് ഒരു ലക്ഷം ചൈനീസ് സന്ദർശകരെ അയർലൻഡ് സ്വാഗതം ചെയ്തു. ടൂറിസം അയർലൻഡ് ചൈനയിലെ ടൂറിസം മാർകെറ്റിംഗിൽ കൂടുതൽ നിക്ഷേപം നടത്തുമെന്നും അറിയിച്ചു. പത്തുലക്ഷം യൂറോ അയർലണ്ട് ടൂറിസം മാർക്കറ്റിങ്ങിന്റെ ഭാഗമായി ചൈനയിൽ ചിലവഴിക്കും. 2025 ഓടെ ചൈനീസ് സന്ദർശകരുടെ എണ്ണം രണ്ടുലക്ഷം ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്.