ഡബ്ലിന്റെയും കോർക്കിന്റെയും ചില ഭാഗങ്ങൾ ഉൾപ്പെടെ വൈദ്യുതിയില്ലാതെ 2,000 വീടുകളും ബിസിനസുകളും.
ഒറ്റരാത്രികൊണ്ട് മോശം കാലാവസ്ഥയെത്തുടർന്ന് രണ്ടായിരത്തോളം വീടുകളും ബിസിനസുകളും വൈദ്യുതിയില്ലാതെയായി. ഇതിൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ്. ഡബ്ലിനിലെ പാമർസ്റ്റൗണിലും കോ കോർക്കിലെ കാസിലിയോണിലും അഞ്ഞൂറോളം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല.
ESB നെറ്റ്വർക്കുകൾ ഈ പ്രശനം പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.