നിരവധി തൊഴിലവസരങ്ങളുമായി ഡബ്ലിന്‍ എയര്‍ പോര്‍ട്ട്

നിരവധി ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ച് ഡബ്ലിന്‍ എയര്‍ പോര്‍ട്ട്. പാര്‍ട്ട് ടൈം , ഫുള്‍ ടൈം ജോലികളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മികച്ച ശമ്പളവും ആനുകൂല്ല്യങ്ങളും ആണ് വാഗ്ദാനം ചെയ്യുന്നത്. താഴെ പറയുന്ന ഒഴിുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് സെക്യൂരിറ്റി സീസണല്‍ വര്‍ക്കേഴ്‌സ് എയര്‍ പോര്‍ട്ട് ഡെലിവറി ടീം മെമ്പര്‍ എയര്‍ പോര്‍ട്ട് ക്ലീനിംഗ് ടീം മെമ്പര്‍ ഐടി സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ വര്‍ക്ക് ഇന്‍സ്‌പെക്ടര്‍(മെക്കാനിക്കല്‍) അസ്സറ്റ് മാനേജ്‌മെന്റ് പ്ലാനര്‍ കൊമേഴ്‌സ്യല്‍ പ്രൊജക്ട് മാനേജര്‍ റയാനെയര്‍ ബാഗേജ് ഹാന്‍ഡ്‌ലര്‍ ട്രോളി ഡ്രൈവര്‍ എന്നീ ഒഴിവുകളിലേയ്ക്കാണ് നിലവില്‍ നിയമനം നടക്കുന്നത്. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി് താഴെ പറുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.daa.ie/careers/job-vacancies/

Read More

ജീവനക്കാരുടെ ഫോണുകളില്‍ ടിക് ടോക് ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് യൂറോപ്യന്‍ കമ്മീഷന്‍

ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തുന്ന തീരുമാനവുമായി യൂറോപ്യന്‍ കമ്മീഷന്‍. ഔദ്യോഗിക ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഉള്‍പ്പെടെയുള്ള ഒരു ഉപകരണത്തിലും ടിക് ടോക് ആപ്പ് ഉണ്ടാവാന്‍ പാടില്ലെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ യൂറോപ്യന്‍ കമ്മീഷനെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധാരണ ഉണ്ടായക്കുന്ന നിരാശാ ജനകമായ തീരുമാനമാണെന്നാണ് ടിക് ടോക്കിന്റെ പ്രതികരണം. യൂറോപ്യന്‍ കമ്മീഷന്‍ ഇത്തരത്തിലൊരു തീരുമാനം എടുത്ത സ്ഥിതിക്ക് മറ്റു പല കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും സമീപഭാവിയില്‍ തന്നെ സമാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട് . ഇത് ടിക് ടോക്കിന്റെ യൂറോപ്പിലെ ബിസിനസിനെ തന്നെ കാര്യമായി ബാധിച്ചേക്കും. യുക്രൈനെ ആക്രമിക്കുന്ന റഷ്യയുമായുള്ള ചൈനയുടെ ചങ്ങാത്തവും യൂറോപ്യന്‍ രാജ്യങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Read More

അയര്‍ലണ്ടില്‍ ഗൂഗിള്‍ പുറത്താക്കുക 240 പേരെ

ആഗോളതലത്തില്‍ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലും ഗൂഗിള്‍ നടപടി. 240 പേര്‍ക്കാണ് അയര്‍ലണ്ടില്‍ ജോലി നഷ്ടമാവുക. ഇത് സംബന്ധിച്ച് ജീവനക്കാര്‍ക്ക് ഗൂഗിളിന്‍രെ ഇ മെയില്‍ ലഭിച്ചു കഴിഞ്ഞു. മറ്റ് നടപടികളും ഗൂഗിള്‍ ആരംഭിച്ചിട്ടുണ്ട്. സെയില്‍സ് വിഭാഗത്തില്‍ 80 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. ടെക്‌നോളജി ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ 85 പേര്‍ക്കും സപ്പോര്‍ട്ട് ഫങ്ഷന്‍ വിഭാഗത്തില്‍ 75 പേര്‍ക്കും ജോലി നഷ്ടമാകും. അയര്‍ലണ്ടില്‍ 5500 പോരാണ് ഗൂഗിളില്‍ ജോലി ചെയ്യുന്നത്. ഇതിന്റെ 4 ശതമാനത്തെ മാത്രമാണ് പിരിച്ചു വിടല്‍ ബാധിക്കുന്നത് എന്നതും ഒരു വിധത്തില്‍ ആശ്വാസമാണ്. ആഗോള തലത്തില്‍ 12000 പേരെ പിരിച്ചുവിടാനാണ് ഗൂഗിള്‍ തീരുമാനം. ഇത് ആകെ ജീവനക്കാരുടെ ആറ് ശതമാനം വരും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍ തീരുമാനം എടുത്തതെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കഴിഞ്ഞ ദിവസം കമ്പനി സിഇഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കിയിരുന്നു.

Read More

വൈദ്യുതി , ഗ്യാസ് ഡിസ്‌കണക്ഷന്‍ മോറട്ടോറിയം നീക്കി

രാജ്യത്ത് പണമടയ്ക്കാത്തതിന്റെ പേരില്‍ ഡിസ്‌കണക്ഷന്‍ നോട്ടീസ് ലഭിച്ച വൈദ്യുതി, ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ആശ്വാസം. ഇവര്‍ക്ക് പണമടച്ച് ഡിസ്‌കണക്ഷന്‍ ഒഴിവാക്കാനുള്ള സമയപരിധി ഈ മാസം അവസാനത്തോടുകൂടി അവസാനിക്കാനിരിക്കെ ഇത് മാര്‍ച്ച് 31 വരെ നീട്ടി. കമ്മീഷന്‍ ഓഫ് റെഗുലേഷന്‍ ഓഫ് യൂട്ടിലിറ്റീസ് ( CRU) ആണ് ഡിസ്‌കണക്ഷനുകള്‍ക്കുള്ള മോറട്ടോറിയം നീക്കിയത്. ഇപ്പോളും ജീവിത ചെലവ് ഉയര്‍ന്നു നില്‍ക്കുകയും ആളുകള്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ നടപടി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ മോറൊട്ടോറിയം നീട്ടി നല്‍കിയിരിക്കുന്നത്.  

Read More

പുതിയ വെല്‍ഫെയര്‍ ബോണസുകള്‍ പ്രഖ്യാപിച്ചു

ജീവിത ചെലവുകള്‍ പിടിച്ചു നിര്‍ത്തുന്നതിനായി വീണ്ടും സര്‍ക്കാരിന്റെ കൈത്താങ്ങ്. ഇന്നലെ രാത്രിയാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 470 മില്ല്യണ്‍ യൂറോയാണ് പുതിയ സഹായ പദ്ധതികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ എല്ലാവരും പ്രതീക്ഷിച്ചത് പോലെ എനര്‍ജി ക്രെഡിറ്റ് വീണ്ടും പ്രഖ്യാപിച്ചിട്ടില്ല. ചൈല്‍ഡ് ബെനഫിറ്റ് പേയ്്‌മെന്റായി 100 യൂറോ എല്ലാ കുട്ടികള്‍ക്കും ജൂണ്‍ മാസത്തില്‍ നല്‍കും. ബാക്ക് ടു സ്‌കൂള്‍ അലവന്‍സിനൊപ്പം 100 യൂറോ കൂടി നല്‍കാനും തീരുമാനമായിട്ടുണ്ട്. വര്‍ക്കിംഗ് ഫാമിലി പേയ്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ഏപ്രീല്‍ മാസത്തില്‍ 200 യൂറോ അധികം നല്‍കും. മാതാപിതാക്കളില്‍ ഒരാള്‍ മാത്രം കുട്ടികളെ സംരക്ഷിക്കുന്നവര്‍ക്കും. ചെറിയ വരുമാനം മാത്രമുള്ള കുടുംബങ്ങള്‍ക്കും ഈ സഹായം ലഭിക്കും.

Read More

ഡബ്ലിനില്‍ ക്യാബിന്‍ ക്രൂ നിയമനവുമായി TUI എയര്‍വേയ്‌സ്

ഡബ്ലിനില്‍ ക്യാബിന്‍ ക്രൂ റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് TUI എയര്‍വേയ്‌സ്. കൂടുതല്‍ തിരക്കുണ്ടാകാന്‍ സാധ്യതയുള്ള സമ്മര്‍ കാലത്തേയ്ക്കാണ് നിയമനം. 18 വയസ്സ് പൂര്‍ത്തിയായവര്‍ക്കും . കുറഞ്ഞത് ആറടി രണ്ടിഞ്ച് ഉയരമുള്ളവര്‍ക്കും അപേക്ഷിക്കാം. 90 മിനിറ്റിനുള്ളില്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ എത്താന്‍ സാധിക്കുന്ന ദൂരപരിധിയില്‍ താമസിക്കുന്നവരുമാകണം. മറ്റ് യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു. യോഗ്യതാ മാനദണ്ഡങ്ങള്‍ താഴെ പറയുന്നു * Be 18 years of age as of January 31 2023 * Get a Cabin Crew Medical Report carried out by an approved Aeromedical Examiner, at your own cost before your training commences. * Live within 90 minutes of your allocated airport base. * Able to swim 25 meters unaided.…

Read More

പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രീകരിച്ച മലയാളം ക്രിസ്ത്യന്‍ ഭക്തിഗാനം റിലീസ് ചെയ്തു

പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു . കെറി : പൂര്‍ണ്ണമായും അയര്‍ലണ്ടില്‍ ചിത്രികരിച മലയാളം ക്രിസ്ത്യന്‍ സോങ് റിലീസ് ചെയ്തു. സഞ്ജു ഡേവിഡ് ന്റെ ആലപനത്തില്‍ അദ്ദേഹം തന്നെ രചനയും സങീതവും നിര്‍വഹിച ക്രിസ്ത്യന്‍ ഭക്തിഗാനമാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ തന്നെ യുട്യൂബ് ചാനല്‍ ആയ RAY OF HOPE ലൂടെ മലയാളം പെന്തകോസ്തല്‍ ചര്‍ച്ചിന്റെ( Newcastle west , limerick ) ആഭിമുഖ്യത്തിലാണ് റിലീസ് ചെയ്തു. മുസിക് പ്രൊഡകഷന്‍ ജോവി ജോര്‍ജ് സുജൊയും , ചിത്രികരണം നിര്‍വഹിചതു PIXBAY ലിമെറിക്കുമാണ് ഗാനം ആസ്വദിക്കുന്നതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/-tK51WZj4p0

Read More

റോയല്‍ മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്ത വീണ്ടും എം.ജി ശ്രീകുമാര്‍

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് തങ്ങളുടെ വരവറിയിച്ചും എല്ലവരേയും ക്ഷണിച്ചു കൊണ്ടുമുള്ള എംജി ശ്രീകുമാറിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. താന്‍ ഏറെ ആകാംക്ഷയോടെയാണ് റോയല്‍ മ്യൂസിക്കല്‍ ഈവനിംഗിനായി കാത്തിരിക്കുന്നതെന്നും തന്റെ സംഗീതജീവിതത്തിലെ വഴികളെ കുറിച്ച് അയര്‍ലണ്ട് മലയാളികളോട് ഈ വേദിയില്‍ വച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നെന്നും എംജി ശ്രീകുമാര്‍ പറയുന്നു. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്സും, കോ-സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത്…

Read More

റോയല്‍ ഇവന്റ്‌സ് സംഗീത സായാഹ്നം ; വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ഓഫര്‍

അയര്‍ലണ്ട് മലയാളകളുടെ പോയ വര്‍ഷം അവിസ്മരണയമാക്കയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും ഒപ്പം റിമി ടോമിയും കൂട്ടരും നിറഞ്ഞാടിയ റിം ജിം 2022 ലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കാന്‍ റോയല്‍ ഗ്രൂപ്പിന് കഴിഞ്ഞു. റിം ജിം 2022 ന്റെ വിജയത്തിന് ശേഷം മറ്റൊരു മെഗാ ഇവന്റുമായി എത്തുകയാണ് റോയല്‍ ഇന്‍ന്റ്സ് മാര്‍ച്ച് മൂന്നിന് നടക്കുന്ന ഈ സംഗീത സായാഹ്നത്തില്‍ അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ എത്തുന്നത് സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരുമാണ്. എംജി ശ്രീകുമാറിനൊപ്പമെത്തുന്നതാകട്ടെ ലജ്ജാവതി എന്ന ഒററ ഗാനം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ ഗായകനും സംഗീത സംവീധായകനുമായ ജാസി ഗിഫ്റ്റ്, ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിംഗറിലെ അവിസ്മരണീയ പ്രകടനത്തിലൂടെ അത്ഭുതം സൃഷ്ടിച്ച മെറിന്‍ ഗ്രിഗറി എന്നിവരാണ്. ഇവര്‍ക്കൊപ്പം പ്രമുഖ ഗായിക ക്രിസ്റ്റികലാ , അനൂപ് കോവളം , കിച്ചു, കെവിന്‍, ശ്യാം…

Read More

അയര്‍ലണ്ടിലേയ്ക്കുള്ള വരവറിയിച്ച് മെറിന്‍ ഗ്രിഗറിയും

അയര്‍ലണ്ട് ആവേശപൂര്‍വ്വം കാത്തിരിക്കുന്ന റോയല്‍ കേറ്ററിംഗ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കല്‍ ഈവനിംഗിലേയ്ക്ക് വരവറിയിച്ചുകൊണ്ടുള്ള പ്രമുഖ പിന്നണി ഗായിക മെറിന്‍ ഗ്രിഗറിയുടെ. പ്രമൊ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഐഡി സ്റ്റര്‍ സിംഗറിലെ അത്ഭുത പ്രകടനത്തിലൂടെ സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച മെറിന്‍ സിനിമ ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും മലയാളിയുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ്. എംജി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ 43-ആം വര്‍ഷത്തിലൂടെ കടന്നുപോകുന്നതിന്റെ സന്തോഷവും കൂടിയാണ് ഈ ആഘോഷത്തിലൂടെ പങ്കുവെയ്ക്കുന്നത്. 2023 മാര്‍ച്ച് മൂന്നിന് നടക്കുന്ന സംഗീത സായാഹ്നത്തിലാണ് അയര്‍ലണ്ട് മലയാളികളെ ആവേശം കൊള്ളിക്കാന്‍ സാക്ഷാല്‍ എംജി ശ്രീകുമാറും കൂട്ടരും എത്തുന്നത് . റോയല്‍ ഇവെന്റ്‌സ് നമുക്ക് മുന്നിലേയ്ക്ക് എത്തിക്കുന്ന ഈ സംഗീത സായാഹ്നം സ്‌പോസര്‍ ചെയ്തിരിക്കുന്നത് ഡെയിലി ഡിലൈറ്റ്‌സും, കോ-സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ‘മയില്‍’ ബ്രാന്‍ഡുമാണ്. അയര്‍ലണ്ട് മലയാളികളുടെ പോയ വര്‍ഷം അവിസ്മരണയമാക്കിയത് റോയല്‍ ഇവന്റ്സാണ്. സ്വാദിഷ്ടമായ വിഭങ്ങളിലൂടെയും…

Read More