മീനച്ചിലാറിന്റെ ചങ്കുറപ്പോടു കൂടി പാലാ നിവാസികള്, അയര്ലണ്ടില് വീണ്ടും ഒത്തുകൂടാം. പാലാഫാമിലിസ് അയർലണ്ട് നിങ്ങളെ 2022-2023 പരിപാടികളിലേക്ക് ക്ഷണിക്കുന്നു.
നമ്മുടെ മാന്യ പാലാ ഫാമിലി അയര്ലണ്ട് കുടുംബാംഗങ്ങളെ,
“2020 Feb നമ്മൾ ഒത്തുകൂടിയതിനു ശേഷം നിയന്ത്രങ്ങൾ കാരണം കഴിഞ്ഞ വര്ഷം അത് സാധിച്ചില്ല. ഗാതറിങ് വീണ്ടും പ്ലാൻ ചെയ്യുന്നു. ഇത് നമുക്കും കുട്ടികള്ക്കും ഉള്ള വേദിയാണ്. ഫാമിലി ഓറിയന്റഡ് ആയിട്ടായിരിക്കുക എന്നത്തേതും പോലെ പരിപാടികൾ നടക്കുക. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് മുൻതൂക്കം ഉണ്ടായിരിക്കും. നിങ്ങൾക്ക് ഗ്രൂപ്പിൽ അറിയിക്കാം.

മുന് വര്ഷങ്ങളില് നടന്ന പോലെ ആദ്യം മീറ്റിംഗ് ഉണ്ടാകും അത് ആയിരിക്കും കോ ഓർഡിനേഷൻ കമ്മിറ്റി. സ്ഥലം സമയം എന്നിവയുടെ അഭിപ്രായം കമ്മിറ്റി തീരുമാനത്തിനനുസരിച്ചു പിന്നാലെ അറിയിക്കും.
ഇത് നമ്മുടെ എല്ലാവരുടെയും വേദിയാണ്, ഇത് ഒരു ഫാമിലി കൂട്ടായ്മയാണ് . ആരും മാറി നിർത്തപ്പെടരുത്, ആകെ തുക തുല്യമായി വീതിച്ചു എല്ലാ വര്ഷവും പരിപാടി നടത്തുന്നു. ഒരു സമ്മർ പരിപാടിയും ഒരു വിന്റർ പരിപാടിയും ആണ് നമ്മുടെ പ്ലാനിൽ എല്ലാ വർഷം ഉള്ളത്. കഴിഞ്ഞ വർഷത്തെ പ്രോഗ്രാം കാണുക .

കൗണ്ടി അഡ്മിനിസ്ട്രേഷൻ (പാലാ ഫാമിലീസ് അയർലണ്ട്)














അയര്ലണ്ടില് വസിക്കുന്ന മീനച്ചില് താലൂക്കിലെ എല്ലാ കുടുംബങ്ങളുടെയും കൂട്ടായ്മ ആണ്,”പാലാ ഫാമിലീസ് അയർലണ്ട്” .”പാലാ” നമ്മുടെ ബ്ലഡ് ഇല് അലിഞ്ഞു ചേർന്ന് ഇരിക്കുന്ന വികാരമാണ്. എല്ലാവരെയും സ്വാഗതം ചെയ്യുന്നു, എല്ലാവരുടെയും സഹകരണത്തിന് നന്ദി
പാലാ ഫാമിലീസ് അയർലണ്ട്
അഡ്മിൻസ്




……………..
Share This News