ഗാല്‍വേ നഗരത്തില്‍ 24 മണിക്കൂര്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നു

ഗാല്‍വേ നഗരത്തിലെ ബസ് സര്‍വ്വീസുകള്‍ 50 ശതമാനം വര്‍ദ്ധിപ്പാക്കാനൊരുങ്ങി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. കൂടുതല്‍ റൂട്ടുകളും കൂടുതല്‍ സര്‍വ്വീസുകളളും ഉള്‍പ്പെടുന്നതാണ് ബസ് സര്‍വ്വീസിന്റെ പുനക്രമീകരിച്ച പ്ലാന്‍. നഗരത്തിന്‍ . കിഴക്കന്‍ പ്രദേശത്തേയും പടിഞ്ഞാറന്‍ പ്രദേശത്തേയും ബന്ധിപ്പിച്ച് 24 മണിക്കൂറും സര്‍വ്വീസ് നടത്താനും പദ്ധതിയുണ്ട്. പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. Galway, Bearna, Oranmore എന്നിവിടങ്ങളിലെ സര്‍വ്വീസുകളില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തും. സബ് അര്‍ബന്‍ മേഖലകളിലേയ്ക്കും കൂടുതല്‍ സര്‍വ്വീസുകള്‍ ഉണ്ടാകും. റസിഡന്‍ഷ്യല്‍ ഏരിയകളുമായി പരമാവധി 400 മീറ്റര്‍ അകലെയാവും ബസ് സ്റ്റോപ്പുകള്‍. പുതിയ പ്ലാന്‍ അനുസരിച്ച് നഗരത്തിലെ മൂന്നില്‍ രണ്ട് ആളുകള്‍ക്കും അഞ്ച് മിനിറ്റ് സമയം കൊണ്ട് ബസ്റ്റോപ്പിലെത്താന്‍ കഴിയും. തിരക്കുള്ള റൂട്ടുകളില്‍ പത്തു മുതല്‍ 20 മനിറ്റ് വരെ ഇടവിട്ട് സര്‍വ്വീസുകളും ഉണ്ടാവും. ബസ് സര്‍വ്വീസുകള്‍ സംബന്ധിച്ച പുതിയ പദ്ധതി…

Read More

98 ബെഡുകളുള്ള അത്യാധുനീക ബ്ലോക്ക് തുറന്ന് മാറ്റര്‍ ഹോസ്പിറ്റല്‍

ഡബ്ലിനിലെ മാറ്റര്‍ ഹോസ്പിറ്റലില്‍ അത്യാധുനിക ചികിത്സ സംവിധാനങ്ങളോടെ 98 ബെഡുകളുടെ പുതിയ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. ഒമ്പത് നിലകളിലായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒരു നാഷണല്‍ ഐസിയു ഉള്‍പ്പെടെ 16 ഐസിയുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എല്ലാം സിംഗിള്‍ റൂമുകളായാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളെ കിടത്തി ചികിത്സ ആരംഭിക്കും. എബോള പോലുള്ള അതിമാരക രോഗങ്ങളെ നേരിടാന്‍ കഴിയുന്ന വിധത്തിലാണ് നാഷണല്‍ ഐസിയു ഒരുക്കിയിരിക്കുന്നത്. ഇത് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കുറച്ച് മാസങ്ങളെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇവിടേക്കുള്ള റിക്രൂട്ട്‌മെന്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം ശരാശരി 5000 രോഗികള്‍ക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്.

Read More

225 ജീവനക്കാരെ പിരിച്ചു വിട്ട് ഇന്‍ഡീഡ്

ആഗോളതലത്തില്‍ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. പ്രമുഖ ജോബ് സേര്‍ച്ചിംഗ് വെബ്‌സൈറ്റായ ഇന്‍ഡീഡ് തങ്ങളുടെ 225 ജീവനക്കാരെ പിരിച്ചു വിട്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 1400 പേരാണ് ഇന്‍ഡീഡിനായി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. ആഗോളതലത്തില്‍ 15 ശതമാനം ജീവനക്കാര്‍കക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കമ്പനി നേരത്തെ നല്‍കിയിരുന്നു.വരുമാനത്തിലുണ്ടായ വലിയ ഇടിവാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെനന്ന് ഇന്‍ഡീഡ് സിഇഒ ക്രിസ് ഹ്യാമ്‌സ് പറഞ്ഞു. ആഗോളതലത്തില്‍ റിക്രൂട്ട്‌മെന്റുകള്‍ കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്ല്യങ്ങളും സമയവും നല്‍കി അവരെ പിരിച്ചു വിടണമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

Read More

Dungarvan Malayali Association ന്റെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Dungarvan Malayali Association ന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ April 15, വൈകീട്ട് 5 മണി മുതൽ 9 മണി വരെ Dungarvan Fusion Centre Hall ഇൽ DMA യിലെ 60 ഇൽ പരം അംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവ സാനിദ്ധ്യത്തോടെ മനോഹരമായി കൊണ്ടാടി. വേദിയിൽ നിറസാനിധ്യമായി ഒരുക്കിയ വിഷുകണി എല്ലാവരുടെയും കണ്ണിന് കുളിർമയേകി. ചടങ്ങിൽ DMA Secretary Milin Joy ഈസ്റ്റർ ന്റെയും വിഷുവിന്റെയും ആശംസകൾ നേരുകയുണ്ടായി. തുടർന്ന് അസോസിയേഷനിൽ പുതുതായി ജോയിൻ ചെയ്ത അംഗങ്ങളുടെ പരിചയപ്പെടുത്തലിനു ശേഷം ഗ്രൂപ്പ്‌ ഡാൻസ്, പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ മനോഹരമായി നടന്നു. തുടർന്ന് DMA എവെർ റോളിങ് ട്രോഫി ക്ക് വേണ്ടിയുള്ള വീറും വാശിയും നിറഞ്ഞ ഇൻഡോർ മത്സരങ്ങൾ നടക്കുകയും, ഇക്കുറിയും ലേഡീസ് ടീം ആയ DMA Queens, ജന്റ്സ് ടീം ആയ DMA Kings…

Read More

ആരോഗ്യ സംവിധാനങ്ങളിലും ഇനി മാസ്‌ക് നിര്‍ബന്ധമല്ല

കോവിഡിനെ തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ നീക്കി കഴിഞ്ഞു. എന്നാല്‍ ഇപ്പോഴും നിലനിന്നിരുന്ന ഒന്നാണ് ആരോഗ്യ സംവിധാനങ്ങളിലെ മാസ്‌ക് ഉപയോഗം. ഇത്രയും നാള്‍ ഇത് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇന്ന് മുതല്‍ ഈ നിയന്ത്രം എടുത്തു മാറ്റിയിരിക്കുകയാണ്. രോഗികള്‍ , സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിങ്ങനെ എല്ലാവരും മാസ്‌ക് ധരിക്കണമെന്നായിരുന്നു നിബന്ധന. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആരോഗ്യവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍പ്രകാരമാണ് ആരോഗ്യസ്ഥാപനങ്ങളിലെ മാസ്‌ക് നിബന്ധന എടുത്തു മാറ്റിയത്. നിബന്ധന സര്‍ക്കാര്‍ എടുത്തുമാറ്റിയെങ്കിലും ഓരോ സ്ഥാപനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും സര്‍ക്കുലറിലുണ്ട്.

Read More

പെട്രോള്‍ ഡീസല്‍ വില 18 മാസത്തെ കുറഞ്ഞ നിരക്കില്‍

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഇന്ധന വിലയില്‍ ആശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം രാജ്യക്കെ ഡിസല്‍ വില കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്‌. ഡീസലിന് 1.51 ആണ് ഇന്നലെ രേഖപ്പെടുത്തിയ വില. ഇത് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണ്. പെട്രോളിന് 1.59 യൂറോയാണ് വില ഇത് കഴഞ്ഞ മാസത്തെ അപേക്ഷിച്ച് മൂന്നരശതമാനത്തിലധികം താഴെയാണ്‌. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്ന കുറവാണ് ഇതിന് കാരണം. എന്നാല്‍ മുമ്പ് അന്താരാഷ്ട വില കൂടിയപ്പോള്‍ കുറച്ച നികുതികള്‍ ഇനിയും വര്‍ദ്ധിപ്പിച്ചാല്‍ വില വീണ്ടും പഴയ പടിയിലേക്ക് എത്തുമെന്ന ആശങ്കയും ഉണ്ട്.    

Read More

കെയറേര്‍ഴ്‌സിനുള്ള സാമൂഹ്യ സുരക്ഷാ ഗ്രാന്റ് ജൂണ്‍ ഒന്നിന് ലഭിക്കും

അയര്‍ലണ്ടില്‍ പ്രായമായവരെയോ രോഗികളെയോ സംരക്ഷിക്കാനായി മാത്രം ജീവിതം മാറ്റിവച്ചവര്‍ക്കായി അയര്‍ലണ്ട് സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യസുരക്ഷാ ഗ്രാന്റ് ഉടന്‍ തന്നെ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തും ഗ്രാന്റ് തുകയായ 1850 യൂറോ ജൂണ്‍ ഒന്നിന് തന്നെ അക്കൗണ്ടുകളില്‍ എത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ ആയിരക്കണക്കിന് ആളുകളാണ് ഗ്രാന്റിന് അര്‍ഹരായിരിക്കുന്നത്. ശാരിക വൈകല്ല്യങ്ങളുള്ളവരയോ , പ്രായമായവരേയൊ ഗുരുതര രോഗം ബാധിച്ചവരേയൊ സംരക്ഷിക്കുന്നവര്‍ക്കാണ് പ്രതിവര്‍ഷം ഈ ആനുകൂല്ല്യം ലഭിക്കുന്നത്. ഒന്നിലധികം ആളുകളെ പരിപാലിക്കുന്നവരുണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും പ്രത്യേകം ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് ഗ്രാന്റ് 1850 ആക്കി ഉയര്‍ത്തിയത്. ഗ്രാന്റ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ താഴെ പറയുന്നു. Aged 16 or over Ordinarily resident in Ireland Caring for the person on a full-time basis Caring for the person for at least 6 months – this period…

Read More

ഡബ്ലിന്‍ സിറ്റിയില്‍ നായ്ക്കള്‍ക്കായി പുതിയ പബ്ലിക് ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു

സബ്ലിന്‍ നഗരത്തെ കൂടുതല്‍ മനോഹരവും ശുചിത്വപൂര്‍ണ്ണവുമായ നിലയിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. നിലവില്‍ ചില സ്ട്രീറ്റുകളില്‍ ആളുകള്‍ ഏറ്റവുമധികം ഉയര്‍ത്തുന്ന പ്രശ്‌നമാണ് നായ്ക്കളുടെ മലമൂത്ര വിസര്‍ജനം. എന്നാല്‍ ഈ വിഷയത്തിന് പരിഹാരം പ്രഖ്യാപിച്ചിരിക്കുകയാണ് കൗണ്‍സില്‍. നായ്ക്കള്‍ക്കായി പുതിയ പബ്ലിക് ടോയ്‌ലറ്റുകള്‍ എന്ന പദ്ധതിക്കാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. Sean McDermott സ്ട്രീറ്റിലാണ് പുതിയ പബ്ലിക് ടോയ്‌ലറ്റ് സ്ഥാപിച്ചിരിക്കുന്നത്. നായ്ക്കളുടെ ഉടമകള്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ളവാരുകുന്നതിനും ഒപ്പം നായ്ക്കളെ ഇക്കാര്യങ്ങള്‍ പ്രാക്ട്രീസ് ചെയ്ത് പുതിയ ശീലങ്ങള്‍ പഠിപ്പിക്കുന്നതിനും പബ്ലിക് ടോയ്‌ലറ്റുകള്‍ ഉപകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. സിറ്റി കൗണ്‍സിലിന്റെ ‘Responsible Dog Ownership’ campaign. ന്റെ ഭാഗം കൂടിയാണ് ഈ പദ്ധതി. അമ്പതോളം Dog Poo Dispensers നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. Buckingham Street, Sean McDermott Street, Summerhill, Railway Street…

Read More

വമ്പന്‍ പ്രൊജക്ടുമായി റയാന്‍ എയര്‍ ; 200 പേര്‍ക്ക് ജോലി സാധ്യത

40 മില്ല്യണ്‍ യൂറോ മുടക്കിയുള്ള ബൃഹ്ത് പദ്ധതിയുമായി റയാന്‍ എയര്‍. ഡബ്ലിനില്‍ എയര്‍ക്രാഫ്റ്റുകളുടെ പാര്‍ക്കിംഗിനും മെയിന്റനന്‍സിനുമായി വമ്പന്‍ Hangar സ്ഥാപിക്കാനാണ് പദ്ധതി. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 200 പേര്‍ക്ക് പുതുതായി ജോലി നല്‍കാനും കമ്പനിക്ക് കഴിയും. എഞ്ചിനിയറിംഗ് , എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് എന്നീ മേഖലകളിലാവും ജോലി സാധ്യതകള്‍. 120,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയിലായിരിക്കും Hangar നിര്‍മ്മിക്കുക. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കുകയും 2025 ഓടെ പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാവുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

Read More

അയര്‍ലണ്ടില്‍ കിടത്തി ചികിത്സ ഇനി സൗജന്യം

അയര്‍ലണ്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സ സൗജന്യമാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നിലവില്‍ വന്നു. ഇന്നലെ മുതലാണ് കിടത്തി ചികിത്സ സൗജന്യമായത്. നേരത്തെ ദിവസേന പരമാവധി ഇത് 80 യൂറോ വരെയായിരുന്നു. 12 മാസങ്ങള്‍ക്കിടെ പത്തു ദിവസത്തേയ്ക്ക് പരമാവധി 800 യൂറോയും മുടക്കേണ്ടി വന്നിരുന്നു. ആളുകള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടും സൃഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കുട്ടികളുടെ കിടത്തി ചികിത്സ കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. പ്രത്യേക പരിഗണന ഉള്ളവര്‍ക്കും മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്കും നേരത്തെ മുതല്‍ കിടത്തി ചികിത്സ സൗജന്യമായിരുന്നു. ആളുകള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പദ്ധതിക്കായി സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത് 30 മില്ല്യണ്‍ യൂറോയാണ്.

Read More