Dungarvan Malayali Association ന്റെ ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷങ്ങൾ April 15, വൈകീട്ട് 5 മണി മുതൽ 9 മണി വരെ Dungarvan Fusion Centre Hall ഇൽ DMA യിലെ 60 ഇൽ പരം അംഗങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവ സാനിദ്ധ്യത്തോടെ മനോഹരമായി കൊണ്ടാടി.
വേദിയിൽ നിറസാനിധ്യമായി ഒരുക്കിയ വിഷുകണി എല്ലാവരുടെയും കണ്ണിന് കുളിർമയേകി. ചടങ്ങിൽ DMA Secretary Milin Joy ഈസ്റ്റർ ന്റെയും വിഷുവിന്റെയും ആശംസകൾ നേരുകയുണ്ടായി. തുടർന്ന് അസോസിയേഷനിൽ പുതുതായി ജോയിൻ ചെയ്ത അംഗങ്ങളുടെ പരിചയപ്പെടുത്തലിനു ശേഷം ഗ്രൂപ്പ് ഡാൻസ്, പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ മനോഹരമായി നടന്നു.
തുടർന്ന് DMA എവെർ റോളിങ് ട്രോഫി ക്ക് വേണ്ടിയുള്ള വീറും വാശിയും നിറഞ്ഞ ഇൻഡോർ മത്സരങ്ങൾ നടക്കുകയും, ഇക്കുറിയും ലേഡീസ് ടീം ആയ DMA Queens, ജന്റ്സ് ടീം ആയ DMA Kings നെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കുകയും ചെയ്തു . Indian Ocean Restuarent, Dungarvan, Clover Pizza, Dungarvan എന്നിവർ സ്പോൺസർ ചെയ്ത lucky draw coupens ന് നാല് ഭാഗ്യശാലികൾ അർഹരായി. തുടർന്ന് Shinus Catering, Waterford കേരള തനിമയിൽ ഒരുക്കിയ ഈസ്റ്റർ വിഷു സ്പെഷ്യൽ ഡിന്നർ എല്ലാവരും ആസ്വദിച്ചു.