ഡബ്ലിനിലെ മാറ്റര് ഹോസ്പിറ്റലില് അത്യാധുനിക ചികിത്സ സംവിധാനങ്ങളോടെ 98 ബെഡുകളുടെ പുതിയ ബ്ലോക്ക് പ്രവര്ത്തനമാരംഭിച്ചു. ഒമ്പത് നിലകളിലായാണ് സൗകര്യങ്ങള് ഒരുക്കിയിരിക്കുന്നത്. ഒരു നാഷണല് ഐസിയു ഉള്പ്പെടെ 16 ഐസിയുകളാണ് ഇവിടെ പ്രവര്ത്തിക്കുന്നത്.
എല്ലാം സിംഗിള് റൂമുകളായാണ് ഒരുക്കിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രോഗികളെ കിടത്തി ചികിത്സ ആരംഭിക്കും. എബോള പോലുള്ള അതിമാരക രോഗങ്ങളെ നേരിടാന് കഴിയുന്ന വിധത്തിലാണ് നാഷണല് ഐസിയു ഒരുക്കിയിരിക്കുന്നത്. ഇത് പൂര്ണ്ണ തോതില് പ്രവര്ത്തന സജ്ജമാകാന് കുറച്ച് മാസങ്ങളെടുക്കുമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
ഇവിടേക്കുള്ള റിക്രൂട്ട്മെന്റുകളും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വര്ഷം ശരാശരി 5000 രോഗികള്ക്ക് സേവനം ലഭിക്കുമെന്നാണ് കരുതുന്നത്.