റോഡ് സുരക്ഷയില്‍ അയര്‍ലണ്ട് പിന്നിലേയ്ക്ക് ; കടുത്ത നടപടികളെന്ന് പ്രധാനമന്ത്രി

റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്ക് മുതിര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റോഡ് സുരക്ഷയുടെ കാര്യത്തില്‍ അയര്‍ലണ്ട് പിന്ന്‌ലേയ്ക്കാണ് സഞ്ചരിക്കുന്നതെന്നപരാമര്‍ശമാണ് ഇക്കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ നടത്തിയത്. ജനങ്ങളില്‍ ഇക്കാര്യത്തില്‍ അവബോധമുണ്ടാക്കാനുംഅപകടങ്ങള്‍ കുറയ്ക്കാനും കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ റോഡുകളിലെ വേഗപരിധി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന രീതിയില്‍ വേഗപരിധി പുനക്രമീകരിച്ചാല്‍ അത് റോഡപകടങ്ങള്‍ കുറയാന്‍ കാരണമാകുമെന്നും ഇത് രണ്ട് വര്‍ഷത്തേയ്ക്കാവും നടപ്പിലാക്കുകയെന്നും റോഡ് സുരക്ഷാ വകുപ്പ് മന്ത്രി ജാക്ക് ചേംമ്പേഴ്‌സ് പറഞ്ഞു. എന്നാല്‍ ഇത് വളരെ വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇതുവരെ റോഡപകടങ്ങളില്‍ 129 പേരാണ് മരിച്ചത്. ഇന്നലെയാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 മരണങ്ങള്‍ ആഗസ്റ്റ് മാസത്തില്‍ മാത്രമാണ്.

Read More

ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ്

പുതുതായി യോഗ്യതനേടി ജോലിയില്‍ പ്രവേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് . Leinster പ്രവിശ്യയിലാണ് ശമ്പളതത്തില്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.6 ശതമാനമാണ് വര്‍ദ്ധനവ്. ഇതോടെ ഇവിടെ ശമ്പളം പ്രതിവര്‍ഷം ശരാശരി 62,866 ആയി. റിക്രൂട്ട്‌മെന്റ് കമ്പനിയായ Barden നുമായി ചേര്‍ന്ന് Chartered Accountants Ireland Leinster Society നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായത്. 1000 ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരില്‍ നിന്നും വിവരങ്ങള്‍ തേടിയായിരുന്നു സര്‍വ്വേ നടത്തിയത്. ഈ പ്രദേശത്ത് ജോലി ചെയ്യുന്ന പരിചയസമ്പന്നരായ ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെ ശരാശരി ശമ്പളം 118578 യൂറോയാണ്, അടിസ്ഥാന ശമ്പളം , ബോണസ്, അലവന്‍സുകള്‍ എന്നിവ ചേര്‍ന്നതാണ് ഈ തുക. സര്‍വ്വേയില്‍ പങ്കെടുത്ത 80 ശതമാനം പേരും അടുത്ത വര്‍ഷം ശമ്പള വര്‍ദ്ധനവും ഒപ്പം ബോണസും പ്രതീക്ഷിക്കുന്നുണ്ട്. കൊമേഴ്‌സില്‍ താത്പര്യമുള്ളവരില്‍ നിരവധി പേരാണ് ഇപ്പോള്‍ ഈ ജോലി തെരഞ്ഞെടുക്കന്നചെന്ന പ്രത്യേകതയുമുണ്ട്.…

Read More

രാജ്യത്തെ റോഡുകളില്‍ വേഗപരിധി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

വര്‍ദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ റോഡുകളില്‍ വേഗപരിധി വെട്ടിക്കുറയ്ക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ദേശീയപാതകളിലേയും പ്രാദേശിക റോഡുകളിലേയും ഉള്‍പ്പെടെ വേഗപരിധിയി കുറയ്ക്കാനാണ് ആലോചന. ദേശീയ പാതകളില്‍ (സെക്കന്‍ഡറി) ഇപ്പോള്‍ 100 കിലോമീറ്റര്‍ വേഗത അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 80 കിലോമീറ്ററിലേയ്ക്ക് കുറയ്‌ക്കേണ്ടി വരും. ഗ്രാമീണ റോഡുകളില്‍ ഇപ്പോള്‍ 80 കിലോമീറ്റര്‍ വേഗപരിധി അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ 60 കിലോമീറ്ററായി കുറയ്ക്കും ടൗണ്‍ സെന്ററുകള്‍ , റസിഡന്‍സ് ഏരിയകള്‍ എന്നിവിടങ്ങളില്‍ വേഗപരിധി 30 കിലോമീറ്ററിലേയ്ക്ക് കുറയ്ക്കും നഗരങ്ങളുടെ സമീപത്തുള്ള Arterial roads, radials Roads എന്നിവിടങ്ങളില്‍ വേഗപരിധി 50 കിലോമീറ്ററായി കുറച്ചേക്കും. ഈ വര്‍ഷം ഇതുവരെ 127 പേരാണ് രാജ്യത്ത് വിവിധ അപകടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത്. ഗാര്‍ഡയുമായും റോഡ് സേഫ്റ്റി അതോറിറ്റിയുമായും സഹകരിച്ച് അപകടങ്ങളും ഇതുമൂലമുള്ള അത്യഹിതങ്ങളും കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനകം തന്നെ 1.2 മില്ല്യണ്‍ യൂറോ റോഡ് സേഫ് വാനുകള്‍ക്ക്…

Read More

100 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് Work Force Management കമ്പനി

അയര്‍ലണ്ടില്‍ 100 തൊഴില്‍ അവസരങ്ങള്‍ പ്രഖ്യാപിച്ച് ഡബ്ലിന്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനി. യൂറോപ്പിലെ തന്നെ പ്രമുഖ Work Force Management കമ്പനിയായ Rippling ആണ് പുതിയ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓഫീസായാണ് ഡബ്ലിനിലെ ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനകം തന്നെ 35 പേരെ കമ്പനി നിയമിച്ച് കഴിഞ്ഞു. ഇനി 100 പേര്‍ക്ക് കൂടിയാണ് അവസരം ലഭിക്കുക. ഹ്യൂമന്‍ റിസോഴ്‌സ് , ഐടി, ഫിനാന്‍സ് മേഖലകളിലുള്ളവര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍. 2016 ല്‍ അമേരിക്കയിലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ 10,000 കസ്റ്റമേഴ്‌സാണ് Rippling ന് ഉള്ളത്. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നതാണ്. https://www.rippling.com/careers

Read More

നിക്ഷേപ പലിശകള്‍ ഉയര്‍ത്തി AIB

വായ്പകളുടെ പലിശകളില്‍ ഉണ്ടാകുന്ന തുടര്‍ച്ചയായ വര്‍ദ്ധനകള്‍ക്കിടെ ആശ്വാസ പ്രഖ്യാപനവുമായി AIB യും. നിക്ഷേപങ്ങളുടെ പലിശകള്‍ ഉയര്‍ത്തുന്നു എന്ന തീരുമാനമാണ് ഇപ്പോള്‍ ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ബാങ്ക് ഓഫ് അയര്‍ലണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. തുടര്‍ച്ചയായി വായ്പാ പലിശകള്‍ ഉയര്‍ത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്ന ലാഭം ഇടപാടുകാര്‍ക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് സര്‍ക്കാരും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഫിക്‌സഡ് ഡെപ്പോസിറ്റുകളുടേയും റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ടുകളുടേയും പലിശ നിരക്ക് 3 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ടേം ഡെപ്പോസിറ്റ് അക്കൗണ്ടുകള്‍ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് മൂന്നു ശതമാനവും ഒരു വര്‍ഷത്തേയ്ക്ക് 2.5 ശതമാനവും ആറ് മാസത്തേയ്ക്കാണെങ്കില്‍ ഒന്നര ശതമാനവുമാണ് പലിശ നിരക്ക്. ജൂണിയര്‍ ആന്‍ഡ് സ്റ്റുഡന്‍സ് സേവര്‍ , EBS ഫാമിലി സേവിംഗ്‌സ് എന്നീ അക്കൗണ്ടുകളുടെ പലിശ നിരക്ക് മൂന്ന് ശതമാനമായും ചില്‍ഡ്രന്‍സ് ആന്‍ഡ് ടീന്‍സ് സേവിംഗ്‌സ് റേറ്റ് 2.5 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.

Read More

ഊര്‍ജ്ജ വില കുറയ്ക്കാനൊരുങ്ങി Energia

വൈദ്യുതിയും ഗ്യാസുമുള്‍പ്പെടെ ഗാര്‍ഹിക ഊര്‍ജ്ജവിലകളില്‍ കുറവ് വരുത്താനൊരുങ്ങി പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ Energia. കമ്പനിയുടെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പലാക്കുന്നതോടെ പ്രതിവര്‍ഷം ഓരോ ഉപഭോക്താവിനും ബില്‍തുകയില്‍ 20 ശതമാനത്തോളം കുറവ് വരുമെന്നാണ് കരുതുന്നത്. ഇതോടെ ഒരു വര്‍ഷം ഉപഭോക്താവിന് ശരാശരി. ഒക്ടോബര്‍ മാസം മുതല്‍ കുറവ് പ്രാബല്ല്യത്തില്‍ വരും. വൈദ്യുതി ബില്ലില്‍ പ്രതിവര്‍ഷം കുറഞ്ഞത് 305 രൂപയുടെ കുറവും ഗ്യാസ് ബില്ലില്‍ കുറഞ്ഞത് 325 രൂപയുടെ കുറവുമുണ്ടാകും. Energia കമ്പനിക്ക് അയര്‍ലണ്ടില്‍ 2,61000 ഗാര്‍ഹിക ഉപഭോക്താക്കളാണ് ഉള്ളത്. ഊര്‍ജ്ജത്തിന്റെ മൊത്തവിലയില്‍ കുറവുണ്ടായാല്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്രദമായ കൂടുതല്‍ നടപടികള്‍ക്ക് കമ്പനി തയ്യാറാണെന്നും അധികൃതര്‍ അറിയിച്ചു.

Read More

300 പേരെ നിയമിക്കാനൊരുങ്ങി Bord Gais Energy

അയര്‍ലണ്ടില്‍ 300 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് Bord Gais Energy. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളിലാണ് കമ്പനി ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. പുതിയൊരു ട്രെയിനിംഗ് അക്കാഡമി സ്ഥാപിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 70 തസ്തികകളില്‍ അപ്രന്റിസുകളെയാവും നിയമിക്കുക. 20 അപ്രന്റിസുകളെ ഈ വര്‍ഷം തന്നെ നിയമിക്കും. ഇവര്‍ക്ക് ശമ്പളത്തോടുകൂടിയ പരിശീലനമാവും നല്‍കുക. പ്ലംബേഴ്‌സിനാണ് അപ്രന്റിസ്ഷിപ്പിന് അവസരം. ബാക്കി 230 ഒഴിവുകള്‍ കമ്പനിയുടെ ഹോം സര്‍വ്വീസ് വിഭാഗത്തിലായിരിക്കും. plumbers, electricians, gas service engineers, quality assessor’s, surveyors, project managers, Customer Service എന്നീ തസ്തികകളിലായിരിക്കും നിയമനങ്ങള്‍. ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

Read More

ടൂറിസം മേഖലയിലും നികുതി വര്‍ദ്ധനവ്

കുറച്ച എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇന്ധന വിലയില്‍ വര്‍ദ്ധനവ് വന്നതിന് പിന്നാലെ ടൂറിസം , ഹോസ്പിറ്റാലിറ്റി മേഖലയിലും നികുതി വര്‍ദ്ധനവ്. നേരത്തെ സാമ്പത്തീക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ കുറച്ച നികുതിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നിലവിലെ ഒമ്പത് ശതമാനത്തില്‍ നിന്നും 13.5 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. നികുതി പൂര്‍വ്വസ്ഥിതിയിലേയ്ക്ക് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ സാമ്പത്തീകമായ കാരണങ്ങളില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ടൂറിസം മേഖലയിലെ സംഘടനകള്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി നികുതി ഇളന് നീട്ടിനല്‍കിയത്. ഇത് ഓഗസ്റ്റ് 31 ന് അവസാനിച്ചു. പബ്ബുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണത്തിന് പുറമേ ടൂറിസം മേഖലയിലെ മറ്റ് സേവനങ്ങള്‍ക്കും ഇതോടെ വില വര്‍ദ്ധനവ് ഉണ്ടാകും.

Read More

BUDDIEZ CAVAN – ULTIMATE BATTLE SEASON 1 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഡബ്ലിനില്‍ സെപ്റ്റംബര്‍ 2 & 3 തീയതികളില്‍

കാവന്‍: ക്രിക്കറ്റിനെയും സ്വഹൃദത്തേയും ഒരുപോലെ സ്‌നേഹിക്കുന്ന BUDDIEZ ന്റെ ആഭിമുഖ്യത്തില്‍ ഈ വരുന്ന സെപ്റ്റംബര്‍ 2 & 3 തീയതികളില്‍ ഡബ്ലിനില്‍ വച്ച് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നു. വിവിധ കൗണ്ടികളില്‍ നിന്നായി 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഒന്നാം സമ്മാനം 555 Euroയും എവര്‍റോളിങ് ട്രോഫിയും, രണ്ടാംസ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 333 Euroയും എവര്‍റോളിങ് ട്രോഫിയും കൂടാതെ Best Batsman, Best Bowler, Man of the Match എന്നി വിഭാഗങ്ങള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ ഏവരെയും TYRRELSTOWN, DUBLIN – 15 ലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

Read More

അയര്‍ലണ്ടില്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചു

അയര്‍ലണ്ടില്‍ ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതോടെയാണ് ഇന്ധനവില ഇന്ന് രാത്രി മുതല്‍ വര്‍ദ്ധിക്കുക. പെട്രോളിന്റെ വില ഏഴ് സെന്റാണ് വര്‍ദ്ധിക്കുക. ഡീസല്‍വില അഞ്ച് സെന്റും കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ഡീസല്‍ വില ഒരു സെന്റുമാണ് വര്‍ദ്ധിക്കുക. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്ന ഇന്ധനവിലയെ പിടിച്ചുകെട്ടാന്‍ 2022 മാര്‍ച്ചിലാണ് എക്‌സൈസ് തീരുവയില്‍ കുറവ് വരുത്തിയത്. ഇതാണ് ഇപ്പോള്‍ ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. മൂന്നു ഘട്ടങ്ങളിലായി വില വില വര്‍ദ്ധിപ്പിക്കുന്നതിന്റെ രണ്ടാമത്തെ ഘട്ടമാണിത്. പമ്പുകളിലെ വില പെട്ടെന്ന് വര്‍ദ്ധിക്കില്ല. നിലവിലെ സ്റ്റോക് തീര്‍ന്ന് പുതിയ സ്റ്റോക്ക് വില്‍ക്കാന്‍ തുടങ്ങുമ്പോഴായിരിക്കും വിലവര്‍ദ്ധനവ് റീടെയ്ല്‍ മേഖലിയലേയ്‌ക്കെത്തുക. എന്നാല്‍ എല്ലാ ദിവസവും പുതിയ സ്റ്റോക് എടുക്കുന്ന തിരക്കേറിയ പമ്പുകളില്‍ ഇന്ന് മുതല്‍ വില വര്‍ദ്ധനവ് ഉടന്‍ പ്രാബല്ല്യത്തിലാകും.

Read More