Looking for Indian girls to share a rental accommodation in Tyrrelstown (D15). Rent: €700 + bills (DOUBLE BED SPACIOUS ROOM) Available: Immediately Location Highlights: Only 2 mins walk to all major amenities: Bus stop (direct buses to Blanchardstown & City Centre) Lidl, SuperValu, Indian grocery shop Dominos, Pizza Hut, restaurants & cafes Pharmacy, Gym, Park, Church, Hotels nearby About the Accommodation: Clean, well-maintained shared space Peaceful and friendly neighbourhood Ideal for students or working professionals Contact: Joseph 0899590830 Share This News
Read Moreലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ
ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും ദമ്പതി ധ്യാനവും സംഘടിപ്പിക്കുന്നു. “ENCOUNTER” എന്ന പേരിൽ യുവജനങ്ങൾക്കായുള്ള ധ്യാനം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ Kildimoയിലെ St Joseph’s Church-ൽ നടക്കും. ദമ്പതികൾക്കായുള്ള “COVENANT” ധ്യാനം നവംബർ 5, 6, 7 തീയതികളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെ ഇതേ വേദിയിൽ നടക്കും. ധ്യാനങ്ങളുടെ സമാപന ദിവസമായ നവംബർ 8 ഞായറാഴ്ച, Dooradoyleയിലെ St Paul’s Church-ൽ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി 7 മണിക്ക് സമാപിക്കും. വിവിധ രാജ്യങ്ങളിൽ കർത്താവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനായ ബ്രദർ റെജി കൊട്ടാരം ധ്യാനങ്ങൾക്ക് നേതൃത്വം നൽകും. ലീമെറിക്ക്…
Read Moreഅയർലൻഡിൽ വയോജന പരിചരണ രംഗം കടുത്ത പ്രതിസന്ധിയിലേക്ക്; അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് NHI
അയർലൻഡിലെ വർദ്ധിച്ചുവരുന്ന പ്രായമായ ജനസംഖ്യയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ രാജ്യം സമയമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും, ഇതിനായി സർക്കാർ അടിയന്തിരമായി ‘നാഷണൽ ഡയലോഗ് ഓൺ ഏജിംഗ്’ (National Dialogue on Ageing) വിളിച്ചുകൂട്ടണമെന്നും നഴ്സിംഗ് ഹോംസ് അയർലൻഡ് (NHI) മുന്നറിയിപ്പ് നൽകി. കിൽകെന്നിയിൽ നടന്ന വാർഷിക സമ്മേളനത്തിൽ സംസാരിക്കവെ, വയോജന പരിചരണ രംഗത്ത് അയർലൻഡ് ഒരു വലിയ പ്രതിസന്ധി ഘട്ടത്തെയാണ് (demographic tipping point) അഭിമുഖീകരിക്കുന്നതെന്ന് സംഘടന വ്യക്തമാക്കി. ഗുരുതരമായ സമ്മർദ്ദങ്ങളും പ്രവചനങ്ങളും നിലവിലെ ശേഷി: നഴ്സിംഗ് ഹോമുകൾ ഇപ്പോൾ തന്നെ 95% കപ്പാസിറ്റിയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഭാവിയിൽ കൂടാനിടയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ യാതൊരു സൗകര്യവുമില്ല. വേഗതയേറിയ വാർദ്ധക്യ നിരക്ക്: ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ അയർലൻഡിലെ പത്തുലക്ഷത്തിലധികം ആളുകൾ 65 വയസ്സിനു മുകളിലുള്ളവരായിരിക്കും എന്നാണ്. ദീർഘകാല വർദ്ധനവ്: 85 വയസ്സും അതിനുമുകളിലും പ്രായമുള്ളവരുടെ…
Read Moreമാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു.
നീനാ (കൗണ്ടി ടിപ്പററി) : മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല് ഗ്രൂപ്പുകളായി തിരിച്ച് നിരവധി കലാ,കായിക മത്സരങ്ങളുമായി അത്യന്തം വാശിയേറിയതും,ആഘോഷത്തിമിർപ്പ് നിറഞ്ഞതുമായിരുന്നു കഴിഞ്ഞ മാസങ്ങൾ. ലേലം,റമ്മി തുടങ്ങിയ മത്സരങ്ങളുമായി മാസങ്ങൾക്ക് മുൻപേ തന്നെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞിരുന്നു കൈരളി. നീനാ ഒളിംപിക് അത്ലറ്റിക് സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് മാസത്തിൽ നിരവധി ഓണക്കളികളുമായി ‘സ്പോർട്സ് ഡേ’ നടന്നു.അന്നേ ദിവസം അത്യന്തം വാശിയേറിയ മത്സരയിനങ്ങളാണ് ഗ്രൂപ്പടിസ്ഥാനയിൽ അരങ്ങേറിയത്.വടംവലി,റിലേ,ക്രിക്കറ്റ്,ക്വിസ്,ബാഡ്മിന്റൺ ,എന്നിവ മത്സരങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളെയും പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി തിരിച്ച് നിരവധി മത്സരങ്ങൾ അന്നേ ദിവസം നടത്തപ്പെട്ടു. തുടർന്നു മത്സരങ്ങൾക്കും ആഘോഷങ്ങൾക്കും പരിസമാപ്തി കുറിച്ചുകൊണ്ട് സെപ്റ്റംബർ 5 നു നീനാ സ്കൗട്ട് ഹാളിൽ വച്ച് പാരമ്പര്യത്തനിമയോടെ തിരുവോണം ആഘോഷിച്ചു. നീനാ സെന്റ് മേരീസ് ഇടവകയിലെ വൈദികനായ…
Read Moreകൃപാസനം അയർലൻഡ് വാർഷിക അഖണ്ഡ ജപമാല ഒക്ടോബർ 24-ന്.
Knock : കൃപാസനം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാർഷിക അഖണ്ഡ ജപമാല യജ്ഞം 2026 ഒക്ടോബർ 24 ശനിയാഴ്ച പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ Knock ൽ വച്ച് നടക്കും. രാവിലെ 10 മണിക്ക് അഖണ്ഡ ജപമാലയോടെ പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് നടക്കുന്ന ദിവ്യബലിയിൽ Tuam and Killala അതിരൂപതയുടെ ആർച്ച്ബിഷപ്പ് അഭിവന്ദ്യ Francis Duffy പ്രധാന കാർമികത്വം വഹിക്കും. ആലപ്പുഴ കലവൂരിലെ പ്രശസ്തമായ കൃപാസനം മരിയൻ തീർത്ഥാടന കേന്ദ്രത്തോടും കൃപാസനം അമ്മയോടും ചേർന്ന് ഒരേ മനസ്സോടെ പ്രാർത്ഥിച്ച് അനുഗ്രഹം തേടുന്നതിനായി സംഘടിപ്പിക്കുന്ന ഈ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു. ഡബ്ലിൻ,കോർക്ക്,വാട്ടർഫോർഡ്,ലിമറിക്ക് എന്നിവിടെങ്ങളിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഫാ. ബ്രിട്ടസ് 0899470941, ജോജോ 0894562531 വാർത്ത: ജോബി മാനുവൽ . Share This…
Read More‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും.
ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ് 14,15,16 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്ററായ അതിരമ്പുഴ കാരിസ്ഭവന്റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal. ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവെൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016 ഇൽ ‘ആജീവനാന്ത കരുണയുടെ മിഷണറി ‘യായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചിരുന്നു. വിവിധ പ്രായത്തിലുള്ള…
Read Moreഅയർലണ്ടിലെ LinkedIn-ൽ 78 ജോലികൾ നഷ്ടപ്പെടാം
ലിങ്ക്ഡ്ഇനിന്റെ ഐറിഷ് പ്രവർത്തനത്തിൽ 78 ജോലികൾ ഭീഷണിയിൽ. കമ്പനിയിൽ നിന്ന് നിർദ്ദിഷ്ട കൂട്ടായ പിരിച്ചുവിടലുകളുടെ അറിയിപ്പ് ലഭിച്ചതായി എന്റർപ്രൈസ് വകുപ്പ് അറിയിച്ചു, എന്നാൽ അപകടസാധ്യതയുള്ള ജോലികളുടെ എണ്ണത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടില്ല. ആസൂത്രണം ചെയ്ത ആഗോള തൊഴിൽ വെട്ടിക്കുറവുകൾ അതിന്റെ ഐറിഷ് പ്രവർത്തനത്തിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് ആർടിഇ ന്യൂസ് ചോദിച്ചപ്പോൾ, ലിങ്ക്ഡ്ഇനിന്റെ വക്താവ് പറഞ്ഞു: “ഞങ്ങളുടെ പതിവ് ബിസിനസ് ആസൂത്രണത്തിന്റെ ഭാഗമായി, ഭാവിയിലെ വിജയത്തിനായി മികച്ച രീതിയിൽ സ്ഥാനം പിടിക്കുന്നതിന് ഞങ്ങൾ സംഘടനാ മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.” ലിങ്ക്ഡ്ഇൻ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സും ബ്ലൂംബെർഗും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മൈക്രോസോഫ്റ്റ് ഉടമസ്ഥതയിലുള്ള സോഷ്യൽ നെറ്റ്വർക്ക് ടീമുകളെ പുനഃസംഘടിപ്പിക്കുകയും ബിസിനസ്സ് വളരുന്ന മേഖലകളിൽ ജീവനക്കാരെ കേന്ദ്രീകരിക്കുകയും ചെയ്യുന്നതിനാൽ ആഗോളതലത്തിൽ ഏകദേശം 5% ജീവനക്കാരെ കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്ന് റോയിട്ടേഴ്സ് സ്രോതസ്സ് പറഞ്ഞു. ലിങ്ക്ഡ്ഇനിലെ ജീവനക്കാരുടെ എണ്ണം ആഗോളതലത്തിൽ 17,500-ലധികം ആണ്.…
Read Moreനീനാ കൈരളിയുടെ ഈസ്റ്റർ,വിഷു ,ഈദ് സംയുക്ത ആഘോഷങ്ങൾ പ്രൗഢഗംഭീരമായി.
നീനാ:(കൗണ്ടി ടിപ്പററി) : നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈസ്റ്റർ,വിഷു,ഈദ് സംയുക്താഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വച്ച് വർണാഭമായി നടന്നു.പ്രത്യാശയും,ഐശ്വര്യവും,സ്നേഹവും വിളിച്ചോതുന്ന ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങൾ ഒരുമയുടെ സന്ദേശത്തിൽ ആഘോഷിക്കാൻ കൈരളിക്ക് സാധിച്ചു. നീനാ കൈരളി പ്രസിഡന്റ് ജെയ്സൺ ജോസഫ് സ്വാഗതം ആശംസിച്ചു.തുടർന്ന് നീനാ സെന്റ് മേരിസ് ചർച്ചിലെ വൈദികൻ ഫാ.റെക്സൻ ചുള്ളിക്കലും തുടർന്നു കമ്മറ്റി അംഗങ്ങളും ചേർന്നു തിരിതെളിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.ഒരുമയുടെ മനോഹരമായ സന്ദേശം ഫാ.റെക്സൻ ചുള്ളിക്കൽ നൽകി. ഈസ്റ്ററും വിഷുവും ഈദും ഒരേ വേദിയിൽ ഒരുമിച്ച് ആഘോഷിച്ചപ്പോൾ, മൂന്ന് ആഘോഷങ്ങളെയും പ്രതിനിധീകരിച്ച് മൂന്ന് കുടുംബങ്ങൾ തനതായ വേഷവിധാനങ്ങളോടെ സ്റ്റേജിൽ എത്തിയത് മതസൗഹാർദ്ദത്തിന്റെ ഉജ്ജ്വലമായ കാഴ്ചയായി. വിവിധ സംസ്കാരങ്ങൾ ഒന്നായി ചേർന്ന ആ നിമിഷം ഐക്യം വിളിച്ചോതുന്നതായിരുന്നു. തുടർന്നു നിരവധി സ്കിറ്റുകൾ,കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ,നൃത്ത പരിപാടികൾ ,സംഗീതാലാപം തുടങ്ങി കാണികളെ ഈസ്റ്റർ,വിഷു,ഈദ് ആഘോഷങ്ങളുടെ പവിത്രതയിലേയ്ക്കും,ചിന്തകളിലേയ്ക്കും കൂട്ടികൊണ്ട്…
Read Moreഅയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്കായി QQI Level 5 കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു
അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ളവർക്ക് ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി പാർട്ട് ടൈം ജോലി ചെയ്യാൻ ആവശ്യമായ QQI കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ് ആയി ജോലി ചെയാൻ QQI Level 5-ൽ ഉള്ള രണ്ടു മോഡലുകൾ എങ്കിലും പാസ്സ് ആയിരിക്കണം. അയർലണ്ടിൽ സ്റ്റുഡന്റ് വിസയിലുള്ള മലയാളികളടക്കമുള്ള പലരും ഒരു ഫ്ലെക്സിബിൾ പാർട്ട് ടൈം ജോലിക്കായി കഷ്ടപ്പെടുന്നവരാണ്. ഇവർക്കായി QQI Level 5 Care Skills (5N2770), Care of the Older Person (5N2706) എന്നീ മൊഡ്യൂളുകൾ മെയ് 25ന് ആരംഭിക്കുന്നു. 8 ആഴ്ച നീളുന്ന ഈ കോഴ്സ് മെയ് 25 മുതൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 10.00 മുതൽ 12.00 വരെ ZOOM-ൽ ലൈവ് ക്ലാസ്സ് ആയി അറ്റൻഡ് ചെയ്യാം. കൂടാതെ ഡബ്ലിനിലെ ട്രെയിനിങ് സെന്ററിൽ വച്ച് ഒരു ഫുൾ…
Read More2026 ലെ ആദ്യ ‘ഓൾ അയർലണ്ട് വടംവലി മത്സരം’ ജൂൺ 6-ന് ന്യൂകാസ്റ്റിൽ വെസ്റ്റിൽ.
ലിമെറിക്ക്: അയർലണ്ടിലെ കായിക പ്രേമികൾ കാത്തിരിക്കുന്ന 2026-ലെ വടംവലി മാമാങ്കത്തിലെ ആദ്യ മത്സരത്തിന് വേദിയൊരുങ്ങുന്നു. ജൂൺ 6 ശനിയാഴ്ച കൗണ്ടി ലിമെറിക്കിലെ ന്യൂകാസ്റ്റിൽ വെസ്റ്റ് ക്രിക്കറ്റ് ഗ്രൗണ്ടിൽ (Eir Code: V42 N611) വെച്ചാണ് മത്സരം നടക്കുന്നത്. ന്യൂകാസ്റ്റിൽ വെസ്റ്റ് ഇന്ത്യൻ കൾച്ചറൽ അസോസിയേഷന്റെ (NICA) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പോരാട്ടത്തിൽ അയർലണ്ടിലെ പ്രഗത്ഭരായ നിരവധി ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തിലെ വിജയികൾക്കായി ഒന്നാം സമ്മാനമായി €1000 യൂറോയും ,രണ്ടാം സമ്മാനമായി €750 യൂറോയും,മൂന്നാം സമ്മാനമായി €500 യൂറോയും,നാലാം സമ്മാനമായി €250 യൂറോയും കാത്തിരിക്കുന്നു. ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ന്യൂകാസ്റ്റിൽ വെസ്റ്റ് സമ്മർ ഫെസ്റ്റിനോടനുബന്ധിച്ച് ആകർഷകമായ സിനിമാറ്റിക് ഡാൻസ് മത്സരവും അരങ്ങേറുന്നു. സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം €150,€100,€50 എന്നിങ്ങനെ സമ്മാനങ്ങൾ ലഭിക്കുന്നതാണ്. വടംവലി…
Read More