ഒരു പുതിയ സർവേ പ്രകാരം വർക്ക് ഫ്രം ഹോം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നതിലും അധികം എക്സ്പെന്സിവ് ആണെന്ന് 86 % ആളുകൾ ചൂണ്ടികാണിക്കുന്നു.
89% തൊഴിലാളികളും വർക്ക് ഫ്രം ഹോം തുടരുന്നതിലൂടെ തങ്ങളുടെ വീട്ടുചെലവ് വർദ്ധിക്കുമെന്നും സേവിങ്സ് കുറയുന്നുവെന്നും അഭിപ്രായപ്പെട്ടു. അവർ നിലവിൽ വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും 2021 ൽ എവിടെ ജോലിചെയ്യുമെന്ന് ചോദിച്ചപ്പോൾ, 45% തൊഴിലാളികൾ പറഞ്ഞത് 2021 ൽ അവർക്ക് ഓഫീസിൽ പോയി ജോലി ചെയ്യുവാനാണ് ആഗ്രഹമെന്നും വീട്ടിലിരുന്നു ജോലി ചെയുന്നത് വളരെയധികം ചിലവേറിയതാണെന്നും അഭിപ്രായപ്പെട്ടു.
29% പേർ തങ്ങൾ ഇപ്പോഴും വീട്ടിൽ നിന്ന് പൂർണ്ണമായും ജോലിചെയ്യുമെന്ന് വിശ്വസിക്കുന്നതായി പറഞ്ഞു, 2021 ന്റെ ആദ്യ പകുതിയിൽ മുഴുവൻ സമയവും ഓഫീസിലേക്ക് മടങ്ങിവരുമെന്ന് അവർ വിശ്വസിക്കുന്നു, 12% പേർ മുഴുവൻ സമയവും അവർ ഓഫീസിൽ പോയി ജോലി ചെയ്യുന്നുവെന്നും സർവ്വേ കണ്ടെത്തി.
സർവേയിൽ പങ്കെടുത്ത 52% പേരും തങ്ങളുടെ വീട്ടുചെലവുകളായ ഗ്യാസ്, വൈദ്യുതി എന്നിവ വർക്ക് ഫ്രം ഹോം കാരണം “അൽപ്പം” വർദ്ധിച്ചുവെന്നും 37% പേർ “വളരെയധികം” വർദ്ധിച്ചതായും അഭിപ്രായപ്പെട്ടു.