ആരോഗ്യ വകുപ്പ് ഇന്ന് 1,167 കോവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 53,422 ആയി.
വൈറസ് ബാധിച്ച 3 പേർ കൂടി ഇന്ന് മരണമടഞ്ഞു, ഇതോടെ മൊത്തം മരണസംഖ്യ 1,868 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27 പേരെ കൂടി കോവിഡ് -19 സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ വൈറസ് ബാധിച്ച് 314 പേർ ആശുപത്രിയിൽ ഉണ്ട്.
ഇന്ന് അറിയിച്ച കേസുകളിൽ, 538 പുരുഷന്മാർ, 627 സ്ത്രീകൾ ആണ് ഉൾപെട്ടിട്ടുള്ളത്. ഇവരിൽ 64% പേർ 45 വയസ്സിന് താഴെയുള്ളവരാണ്.
ഇന്നത്തെ കേസുകളിൽ 263 എണ്ണം ഡബ്ലിനിലാണ്, 142 എണ്ണം മീത്തിൽ, 137 കോർക്കിൽ, 86 എണ്ണം കവാനിൽ. ശേഷിക്കുന്ന 539 കേസുകൾ മറ്റ് പല കൗണ്ടികളിലായി വ്യാപിച്ച് കിടക്കുന്നു.