പ്രമുഖ ബ്രാൻഡ് ആയ ഹെയ്ൻസ് അവരുടെ 150-ാം ജന്മദിനം ആഘോഷിക്കാൻ ലിമിറ്റഡ് എഡിഷൻ കെച്ചപ്പ് കാവിയർ വിപണിയിൽ എത്തിക്കുന്നു. പക്ഷേ, ഈ ഉത്പന്നം ഒരു കടയിൽനിന്നും കാശ് കൊടുത്ത് വാങ്ങിക്കാൻ കിട്ടില്ല. മറിച്ച്, മത്സരിച്ച് വിജയിച്ച് സമ്മാനമായി സ്വന്തമാക്കാനേ കഴിയൂ.
https://www.instagram.com/p/BtBqDTXBlV0/
150 ഹെയ്ൻസ് ടൊമാറ്റോ കെച്ചപ്പ് സൂപ്പർ ഫാൻസിനെ കണ്ടുപിടിക്കലാണ് കമ്പനിയുടെ ലക്ഷ്യം.
ഈ മത്സരത്തിൽ വിജയികളാകുവാൻ എന്തുകൊണ്ടാണ് നിങ്ങൾ ഹെയ്ൻസ് ടൊമാറ്റോ കെച്ചപ്പ് സൂപ്പർ ഫാൻ ആയത് എന്ന് ഹെയ്ൻസിൻറെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകളിൽ 2019 ഫെബ്രുവരി 14ന് മുൻപായി നിങ്ങൾക്ക് കുറിക്കണം.
ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 150 പേരാണ് വിജയികളാവുക. ഈ 150 പേർക്ക് മാത്രമായിരിക്കും ലിമിറ്റഡ് എഡിഷൻ കെച്ചപ്പ് കാവിയർ സമ്മാനമായി ലഭിക്കുക.