ഡബ്ലിനിലെ “Artificial Light” അയർലണ്ടിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കൂടുതൽഏഴിരട്ടി

ഡബ്ലിനിൽ രാത്രിയിലെ ആർട്ടിഫിഷ്യൽ ലൈറ്റിൽ നിന്നുള്ള എമ്മിഷൻ മറ്റ് കൗണ്ടികളെ അപേക്ഷിച്ച് ഏഴു മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട്. ഇത് അവിടങ്ങളിൽ താമസിക്കുന്നവരുടെ ഉറക്കത്തെയും ചർമ്മത്തെയും കണ്ണിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായപ്പെടുന്നു. എന്നാൽ Central Statistics Office റിപ്പോർട്ടനുസരിച്ച് യുകെ, പോർച്ചുഗൽ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അയർലൻഡ് വളരെ പിന്നിലാണെന്നാണ്.

യൂറോപ്യൻ യൂണിയന്റെ അഭിപ്രായത്തിൽ, ആർട്ടിഫിഷ്യൽ ലൈറ്റ് എന്ന് പറയുന്നത് ദൃശ്യപ്രകാശവും ചില അൾട്രാവയലറ്റ് (യുവി), ഇൻഫ്രാറെഡ് റെയ്‌സും  ചേർന്നതാണ്. പ്രകൃതിദത്തവും കൃത്രിമവുമായ പ്രകാശം മനുഷ്യ ശരീരത്തിലെ ഹോർമോൺ സംവിധാനത്തെയും തകർക്കും, ഇത് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. രാത്രിയിലെ ഈ കൃത്രിമ വെളിച്ചം ജനങ്ങളുടെ പൊതു താൽപ്പര്യം വർദ്ധിപ്പിക്കേണ്ട കാര്യമാണെന്നും അടുത്ത കാലത്തായി അമിതമായ അളവിൽ ആർട്ടിഫിഷ്യൽ ലൈറ്റിംഗിനെക്കുറിച്ചുള്ള ആശങ്കകൾ ഫ്രാൻസും യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഗവേഷണത്തിനും നിയമനിർമ്മാണത്തിനും കാരണമായെന്നും സി‌എസ്‌ഒ അറിയിച്ചു.

ഓർഡിനൻസ് സർവേ ഡാറ്റയും ഭൂമിശാസ്ത്രപരമായ വിവരങ്ങളും ഉപയോഗിച്ച്, മറ്റ് യൂറോപ്യൻ രാജ്യങ്ങളായ യുകെ, പോർച്ചുഗൽ, നെതർലാൻഡ്‌സ് എന്നിവയേക്കാൾ കൃത്രിമ പ്രകാശം പുറന്തള്ളുന്നത് അയർലണ്ടിലാണെന്ന് സി‌എസ്‌ഒ കണ്ടെത്തി. ലണ്ടൻ, പാരീസ് തുടങ്ങിയ അന്താരാഷ്ട്ര രാജ്യങ്ങളേക്കാൾ ഐറിഷ് നഗരങ്ങളിൽ പ്രകാശം കുറവാണ്. 2015 ജനുവരി മുതൽ 2019 ജനുവരി വരെ ഡബ്ലിൻ എമ്മിഷൻ ഗണ്യമായി കുറഞ്ഞുവെന്നും മറ്റ് യൂറോപ്യൻ എതിരാളികളേക്കാൾ അയർലൻഡ് വളരെ പിന്നിലാണെന്നും സി‌എസ്‌ഒ പറഞ്ഞു. കോർക്ക്, ലിമെറിക്ക്, വാട്ടർഫോർഡ്, ഗോൽവേ എന്നീ കൗണ്ടികളെല്ലാം ഡബ്ലിൻ സിറ്റിയെ അപേക്ഷിച്ച് കുറഞ്ഞ പ്രകാശം പുറന്തള്ളുന്നു എന്ന് പഠന റിപോർട്ടുകൾ.

Share This News

Related posts

Leave a Comment