രാജ്യത്ത് കോവിഡിനെതിരെ കുട്ടികളില് പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 12 മുതല് 15 വയസ്സുവരെയുള്ളവര്ക്ക് ബൂസ്റ്റര് ഡോസ് നല്കാന് ആലോചന. ദേശീയ രോഗപ്രതിരോധ ഉപദേശക സമതിയാണ് സര്ക്കാരിനോട് ഇക്കാര്യം ശുപാര്ശ ചെയ്തിരിക്കുന്നത്.
ഈ നിര്ദ്ദേശം ആരോഗ്യമന്ത്രി സ്റ്റീഫന് ഡോണ്ലിയും അംഗീകരിച്ചിട്ടുണ്ട്. നിലവില് ഫൈസര് വാക്സിന് 12-15 പ്രായപരിധിയിലുള്ളവര്ക്ക് തങ്ങളുടെ വാക്സിന് നല്കാനുള്ള അംഗീകാരത്തിനായി യൂറോപ്യന് മെഡിസിന്സ് ഏജന്സിയെ സമീപിച്ചിട്ടുണ്ട്.
രാജ്യത്ത് 12-15 പ്രായപരിധിയിലുള്ളവരില് 70 ശതമാനം കുട്ടികളും ഇതിനകം രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവരാണ.് രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ചതിന് ശേഷം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൂസ്റ്റര് ഡോസ് നല്കുന്നത്.