കോളേജ് ക്യാപസുകളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ച് ആരോഗ്യ വകുപ്പ്

രാജ്യത്ത് വാക്‌സിനേഷന്‍ ദ്രൂതഗതിയില്‍ പുരോഗമിക്കുന്നതിനിടെ യുവജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ അതിവേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധ കോളേജ് ക്യാപംസുകളില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. തേര്‍ഡ് ലെവല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്.

15 ഇടങ്ങളിലാണ് ഇപ്പോള്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. ഇതുവരെ വാക്‌സിന്‍ ലഭിക്കാത്ത വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളക്കമുള്ള യുവജനങ്ങള്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.

വാക്‌സിനേഷന്‍ സെന്റുകളുടെ സ്ഥലം , സമയം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www2.hse.ie/screening-and-vaccinations/covid-19-vaccine/get-the-vaccine/find-a-covid-19-vaccination-centre/

വാക്‌സിനേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

University College Cork
NUI Galway
Trinity College Dublin
University of Limerick
Dublin City University
Maynooth University
Munster Technological University Cork
Mary Immaculate College
Royal College of Surgeons Ireland
National College of Art and Design
Athlone Institute of Technology (Technological University of the Shannon from 1 October)

In addition, clinics operating in UCD, Letterkenny, Sligo and Waterford Institutes of Technology will be open to students and staff during vaccination week.

Share This News

Related posts

Leave a Comment