ഡബ്ലിനില്‍ പബ്ബിലേയ്ക്ക് മാനേജരെ ആവശ്യമുണ്ട്

ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ബുകളില്‍ ഒന്നായ The Lord Lucan അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേയ്ക്ക് യോഗ്യരായവരെ തെരയുന്നു. 48000 യൂറോയാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രതിവര്‍ഷ ശമ്പളം. ആഴ്ചയില്‍ നാല് ദിവസമാണ് ജോലി.

ഉയര്‍ന്ന ശമ്പളവും കുറഞ്ഞ ജോലി സമയവുമാണെങ്കിലും ഏറെ ഉത്തരവാദിത്വങ്ങള്‍ നിറഞ്ഞ ജോലിയാണ്. പബ്ബിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പ്ലിനിംഗും മേല്‍നോട്ടവും , ജീവനക്കാരുടെ പരിശീലനം എന്നിവ അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ ഉത്തരവാദിത്വമാണ്.

ബാര്‍ മാനേജര്‍ മുതല്‍ മുകളിലേയ്ക്കുള്ള തസ്തികകളില്‍ വിജയകരമായ പ്രവൃത്തി പരിചയമുള്ള മികച്ച ആശയവിനിമയ ശേഷിയും നേതൃപാടവവുമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കൂടുതല്‍ വിവരങ്ങള്‍ അറിയാനും അപേക്ഷ നല്‍കാനും സാധിക്കും.

FOR MORE DETAILS AND APPLY

 

Share This News

Related posts

Leave a Comment