അയര്ലണ്ടില് യൂസ്ഡ് കാറുകളുടെ ചോദ്യവിലയില് വളരെ വര്ദ്ധനവെന്ന് റിപ്പോര്ട്ട്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളെ അപേക്ഷിച്ച് 79 ശതമാനത്തിന്റെ വര്ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള്. ലിസ്റ്റിംഗ് വെബ്സൈറ്റായ DoneDeal ആണ് ഈ കണക്കുകള് പുറത്ത് വിട്ടത്.
എന്നാല് യൂസ്ഡ് കാറുകളുടെ വിലവര്ദ്ധിക്കുന്നതിന്റെ തോത് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്ഷം രണ്ടാം പാദത്തില് ഈ മേഖലയിലെ പണപ്പെരുപ്പം 26.6 ശതമാനമായിരുന്നു. എന്നാല് ഇപ്പോള് ഇത് 10.7 ശതമാനം മാത്രമാണ്. പുതിയ കാറുകളുടെ വില്പ്പനയും അയര്ലണ്ടില് വര്ദ്ധിക്കുന്നതായാണ് കണക്കുകള്.
പുതിയ കാറുകളുടെ വില്പ്പന ശൃഖലയിലെ തടസ്സങ്ങള് ഏറെക്കുറെ പരിഹരിക്കപ്പെട്ടതിനാല് പുതിയ കാറുകള്ക്കായുള്ള കാത്തിരിപ്പ് സമയവും കുറഞ്ഞിട്ടുണ്ട്.