നോര്ത്തണ് അയര്ലണ്ടില് കോവിഡ് ഗുരുതരമായി ബാധിക്കുന്നവരില് ഇതുവരെ വാക്സിന് സ്വീകരിക്കാത്തവരാണ് കൂടുതലെന്ന് പഠന റിപ്പോര്ട്ടുകള്. കോവിഡ് പോസിറ്റിവ് ആയി ആശുപത്രികളില് ചികിത്സ തേടുന്ന 60 വയസ്സിന് താഴെ പ്രായമുള്ളവരില് 80 ശതമാനം ആളുകളും വാക്സിന് സ്വീകരിക്കാത്തവരാണെന്ന വിവരമാണ് സര്ക്കാര് പുറത്ത് വിട്ടത്.
വാക്സിന് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ സര്ക്കാര് ഊന്നിപ്പറയുന്നു. നോര്ത്തേണ് അയര്ലണ്ടില് 18 വയസ്സിന് മുകളിലുള്ളവരില് 85 ശതമാനം ആളുകളും ഇതിനകം തന്നെ വാക്സിന് സ്വീകരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്ട്ടുകള്.
18-29 പ്രായപരിധിയില്പ്പെട്ടവരില് 65 ശതമാനം ആളുകളും 30-39 പ്രായപരിധിയിലുള്ളവരില് 72 ശതമാനം ആളുകളുമാണ് വാക്സിന് സ്വീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് നോര്ത്തേണ് അയര്ലണ്ടില് മാത്രം 245 കോവിഡ് രോഗികളാണ് ആശുപത്രികളില് ഉള്ളത്. ഇതില് 41 പേര് ഇന്റന്സീവ് കെയര് യൂണീറ്റൂകളിലാണ്.
1031 പുതിയ കേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാക്സിന് സ്വീകരിക്കാത്തവരില് മറ്റെന്തെങ്കിലും രോഗങ്ങളുള്ളവര് കോവിഡിന്റെ എന്തെങ്കിലും ലക്ഷണങ്ങള് കണ്ടാല് ഉടന് ആശുപത്രികളില് എത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്ദ്ദേശം നല്കിയിട്ടുണ്ട്.