മനസ്സിനെ തുറന്ന് ഭാവനകളെ അഴിച്ചുവിടുക. അതേ.. ഒരിക്കലും നഷ്ടപ്പെടുത്താൻ പാടില്ലാത്ത ഒന്നാണ് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ഒരുക്കുന്ന ഫെസ്റ്റിവൽ. ഈ വർഷത്തെ യുസിഡി ഫെസ്റ്റിവൽ ജൂൺ എട്ട് ശനിയാഴ്ചയാണ്. സമയം ഉച്ചക്ക് 12 മണി മുതൽ വൈകിട്ട് 06 മണിവരെയാണ് ഫെസ്റ്റിവൽ നടക്കുക.
എട്ട് സോണുകളിലായി 100 ൽപരം സൗജന്യ പരിപാടികളും ആസ്വദിക്കാം. പ്രവേശനം തികച്ചും സൗജന്യമാണ്. പൊതുജനത്തിനും ഫ്രീയായി പ്രവേശിക്കാം. കാറിനാണ് നിങ്ങൾ വരുന്നതെങ്കിൽ കാർ പാർക്കിങ്ങും തികച്ചും ഫ്രീയാണ്. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം.
കുട്ടികൾ ഉള്ളവർ തീർച്ചയായും കുട്ടികളെ പങ്കെടുപ്പിക്കണം. കുട്ടികൾക്കും മുതിർന്നവർക്കും തികച്ചും ആസ്വാദ്യകരമാകും ഈ ഫെസ്റ്റിവൽ. യൂട്യൂബിൽ ചെറിയ കുട്ടികൾ ആസ്വദിക്കാറുള്ള പല റൈഡുകളും ഫ്രീയായി തന്നെ ഉപയോഗിക്കാം. കുട്ടികൾക്കായി സ്ലൈഡുകൾ, ചെറിയ ട്രെയിൻ സർവിസുകൾ തുടങ്ങി ഒട്ടേറെ ഗെയിമുകൾ ഉണ്ടാവും.
കഴിഞ്ഞ വർഷം 16,500 പേരാണ് ഇതിൽ പങ്കെടുത്തത്. ചുവടെ കൊടുത്തിട്ടുള്ള കഴിഞ്ഞ രണ്ട് വർഷത്തെ UCD ഫെസ്റിവലിന്റെ വീഡിയോകൾ കണ്ടാൽ മനസിലാവും എത്ര ആസ്വാദ്യകരമാണിതെന്ന്.
UCD FESTIVAL 2018
UCD FESTIVAL 2017