എലോണ്‍ മസ്‌ക് ഏറ്റെടുത്തതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ സോഷ്യല്‍ മീഡിയ വമ്പന്‍മാരായ ട്വിറ്റര്‍ വീണ്ടും പിരിച്ചുവിടല്‍ നടപടികളിലേയ്ക്ക് ഈ ആഴ്ച അവസാനത്തോടെ 200 പേരെക്കൂടി പിരിച്ചു വിട്ടേക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.
ഇവര്‍ക്ക് ഈ ഞായറാഴ്ചയോടെ ജോലി നഷ്ടമാകും. ആഗോളതലത്തിലാകും 200 പേര പിരിച്ചുവിടുക. ട്വിറ്ററിന്റെ ഡബ്ലിന്‍ ഓഫീസിലെ ജീവനക്കാരേയും പിരിച്ചു വിടല്‍ ബാധിച്ചേക്കും. എന്നാല്‍ അയര്‍ലണ്ടില്‍ എത്രപേര്‍ക്ക് ജോലി നഷ്ടമാകും എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയായിട്ടില്ല.