കോവിഡിനെ തുടര്ന്ന് വിവിധ ലോക രാജ്യങ്ങള് ഏര്പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള് ഇപ്പോളും തുടരുകയാണ്. യൂറോപ്യന് രാജ്യങ്ങളില് നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയും ഇതേ തുടര്ന്ന് അത്യാവശ്യ കാര്യങ്ങള്ക്ക് മാത്രമായി നിയന്ത്രിക്കപ്പെട്ടിട്ടുണ്ട്. ഇത് നിരവധിയാളുകള്ക്കാണ് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല് ഇപ്പോള് ഈ നിയന്ത്രണം എടുത്തുമാറ്റണമെന്ന ആവശ്യം വിവിധ കോണുകളില് നിന്നും ശക്തമാണ്.
യൂറോപ്യന് രാജ്യങ്ങളില് നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രാ നിരോധനം എടുത്തു മാറ്റാന് ബൈഡന് ഭരണകൂടം തത്വത്തില് തീരുമാനിച്ചതായാണ് വിവിരം. ഫിനാന്ഷ്യല് ടൈംസ് റിപ്പോര്ട്ട് ചെയ്തത് അനുസരിച്ച് നവംബര് മാസം മുതല് യാത്ര സാധ്യമാകും. യൂറോപ്യന് രാജ്യങ്ങള് നയതന്ത്ര തലത്തില് ശക്തമായ സമ്മര്ദ്ദം ചൊലുത്തിയതിനെ തുടര്ന്നാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
അമേരിക്കയിലേയ്ക്ക് അവധി ആഘോഷിക്കാന് പോകാന് ഇരിക്കുന്നവര്ക്കും പ്രിയപ്പെട്ടവരെ ഏറെ നാളായി പിരിഞ്ഞിരിക്കുന്നവര്ക്കും വലിയ സന്തോഷമാണ് ഈ യാത്രാ ഇളവിനെ കുറിച്ചുള്ള വാര്ത്തകള് നല്കുന്നത്