ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് : മുന്നറിയിപ്പുമായി സിസിപിസി

സമ്മറിലേയ്ക്കും യാത്രകളിലേയ്‌ലും കടക്കുമ്പോള്‍ ആളുകള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് കോപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (CCPC) . ട്രാവല്‍ അഡാപ്‌റ്റേഴ്‌സുകള്‍ സമബന്ധിച്ചാണ് മുന്നറിയിപ്പ്. ഇതുവരെ 7600 ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് തിരിച്ചുവിളിക്കുകയും 6200 എണ്ണത്തിന്റെ വില്‍പ്പന അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് കമ്മീശന്‍ പറഞ്ഞു.

Harvey Norman branded G&BL Universal Multitravel Adapter, Homesale Universal USB Travel Adaptor എന്നിവയ്‌ക്കെതിരെയാണ് പതിവ പരിശോധനയുടെ ഭാഗമായി നടപടി എടുത്തിരിക്കുന്നത്. തീയുണ്ടാകുക, ഷോക്കടിക്കുക എന്നീ അപകടങ്ങള്‍ ട്രാവല്‍ അഡാപ്‌റ്റേഴ്‌സില്‍ നിന്നുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ പറയുന്നു.

ട്രാവല്‍ അഡാപ്‌റ്റേഴ്‌സ് വളരെ സൂക്ഷ്മതയോടെ ഉപയോഗിക്കണമെന്നും ഉപയോഗം കഴിഞ്ഞാല്‍ ഉടന്‍ തന്നെ വൈദ്യുതിയുമായുള്ള ബന്ധം വേര്‍പ്പെടുത്തി സൂക്ഷിക്കണമെന്നും ഇവയുടെ നിര്‍മ്മാണം തന്നെ ഗ്രസ്വകാല ഉപയോഗം ലക്ഷ്യം വച്ചുള്ളതാണെന്നും ഏറെ നേരം ഉപയോഗിക്കുന്നത് അപകടകരമാണെനന്നും CCPC പറയുന്നു.

Share This News

Related posts

Leave a Comment