സമസ്ത മേഖലകളിലും വിലക്കയറ്റത്താല് പൊറുതിമുട്ടുന്ന അയര്ലണ്ടില് ടാക്സി ചാര്ജ്ജും വര്ദ്ധിക്കുന്നു. ടാക്സി ചാര്ജ്ജ് 12.5 ശതമാനം വര്ദ്ധിപ്പിക്കാനാണ് നാഷണല് ട്രാന്സ്പോര്ട്ട് അതോറിറ്റി സര്ക്കാരിനോട് ശുപാര്ശ ചെയ്തിരിക്കുന്നത്.
ഇന്ധന വില വര്ദ്ധനവിന്റേയും മറ്റും പശ്ചാത്തലത്തിലാണ് തീരുമാനം. ചാര്ജ്ജ് വര്ദ്ധിപ്പിക്കുന്നതിനൊപ്പം എല്ലാ ടാക്സികളിലും പേയ്മെന്റിന് കാര്ഡ് സംവിധാനം ഏര്പ്പെടുത്താനും ശുപാര്ശ ചെയ്തിട്ടുണ്ട്.
ക്യാഷ് ലെസ്സ് പേയ്മെന്റ് സംവിധാനത്തിനുള്ള ചെലവും നിരക്ക് വര്ദ്ധനയില് ഉള്പ്പെടുത്തിയിട്ടുണ്ട്. ഈ ശുപാര്ശ മേയ് 27 വരെ പബ്ലിക് കണ്സല്ട്ടേഷന് വിട്ടിരിക്കുകയാണ് ഇതിന് ശേഷമാകും സര്ക്കാര് തീരുമാനമായി പ്രഖ്യാപിക്കുക. 2018 ലായിരുന്നു അവസാനമായി ടാക്സി നിരക്ക് വര്ദ്ധിപ്പിച്ചത്.