വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ ഇന്‍സ്റ്റാളേന് ഇനിയും ചെലവ് കുറയും. സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ പദ്ധതിയനുസരിച്ച് പുതുതായി സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നവര്‍ക്ക് നിലവിലുള്ളതിലും 1000 യൂറോ കുറയും. നേരത്തെ 9000 യൂറോയോളം ചെലവ് വരുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 8000 ത്തോളം മാത്രമെ ആകൂ.
ഇതില്‍ തന്നെ SEAI 2400 രൂപ ഗ്രാന്റായി നല്‍കും. ഇതു കൂടി കുറച്ചാല്‍ ഏകദേശം 5600 രൂപയോളം മാത്രമെ ഇതിന് ചെലവാകൂ. സോളാര്‍ പാനല്‍ സിസ്റ്റം വിതരണം ചെയ്യുന്നതിന്റെയും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റേയും നികുതി സര്‍ക്കാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ചെലവ് കുറഞ്ഞത്.
ഊര്‍ജ്ജവിലയിലെ വര്‍ദ്ധനവ് ജീവിതം ദുസഹമാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ഏകദേശം 50,000 ത്തോളം വീടുകളാണ് അയര്‍ലണ്ടില്‍ സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്.