രാജ്യത്ത് കോവിഡും ഒപ്പം ഒമിക്രോണ് വകഭേദവും അനുദിനം വ്യാപിക്കുന്നതിനിടെ ക്രിസ്മസ് അവധിക്കായി സ്കൂളുകള് അടച്ചു. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില് സ്കൂളുകള് വീണ്ടും തുറക്കുമോ എന്ന ആശങ്കയാണ് രക്ഷിതാക്കള്ക്കും മാതാപിതാക്കള്ക്കും ഒപ്പം അധ്യാപകര്ക്കുമുള്ളത്. എന്നാല് അവധിയ്ക്ക് ശേഷം സ്കൂളുകള് തുറക്കുമെന്നാണ് സര്ക്കാര് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നലെ ചേര്ന്ന സ്കൂള് പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തില് വിദ്യാഭ്യാസ വകുപ്പ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ടേം തുറക്കുന്നതിനുള്ള കാര്യങ്ങള് സൂക്ഷമായി നിരീക്ഷിച്ച ശേഷമാണ് സര്ക്കാര് ഇക്കാര്യത്തില് തീരുമാനം പ്രഖ്യാപിച്ചിച്ചത്. വരും ആഴ്ചകളില് രക്ഷിതാക്കള്ക്കായി ബോധവത്ക്കരണം നടത്താനും വിദ്യാഭ്യാസ വകുപ്പിന് പദ്ധതിയുണ്ട്.