വീണ്ടും പുരസ്‌കാര തിളക്കത്തില്‍ പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്

അയര്‍ലണ്ടിലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകളില്‍ പ്രമുഖവും രുചി വൈവിദ്ധ്യം കൊണ്ട് അയര്‍ലണ്ട് മലയാളികള്‍ അടക്കമുള്ളവരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്ത പേരാണ് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റ്. അര്‍ഹയ്ക്കുള്ള അംഗീകാരം എന്ന നിലയില്‍ വീണ്ടും പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് പിങ്ക് സാള്‍ട്ടിനെ.

റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (RAI) നല്‍കുന്ന ബെസ്റ്റ് റെസ്റ്റോറന്റ് മാനേജര്‍ -2023 അവാര്‍ഡാണ് പിങ്ക് സാള്‍ട്ടിനെ തേടിയെത്തിയിരിക്കുന്നത്. പിങ്ക് സാള്‍ട്ട് റെസ്‌റ്റോറന്റിന് ഈ അവാര്‍ഡ് ലഭിക്കുന്നത് ഇതാദ്യമല്ല 2020 ലും ഈ അവാര്‍ഡിന് അര്‍ഹരായത് പിങ്ക് സാള്‍ട്ടായിരുന്നു.

2022 ലെ ഐറീഷ് റെസ്റ്റോറന്റ് അവാര്‍ഡില്‍ ബെസ്റ്റ് വേള്‍ഡ് കുസിന്‍ അവാര്‍ഡ് ലഭിച്ചത് പിങ്ക് സാള്‍ട്ട് റെസ്റ്റോറന്റിനായിരുന്നു. മുമ്പ് Indian Curry Awards ന്റെ Best New Comer അവാര്‍ഡുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ പിങ്ക് സാള്‍ട്ടിന് ലഭിച്ചിരുന്നു.

https://www.facebook.com/100040012615335/posts/pfbid0A8Zsk1pHJtwLozBdZ3uGv99smZMx6QKbKzVEAHbeupNCFakmqbcN3N26Coias894l/?d=w

Share This News

Related posts

Leave a Comment