പെന്‍ഷന്‍കാര്‍ക്ക് ബഡ്ജറ്റില്‍ ആശ്വാസപ്രഖ്യാപനം ഉണ്ടായേക്കും

അടുത്ത മാസം പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന 2024 ലേയ്ക്കുള്ള ബഡ്ജറ്റില്‍ എന്തൊക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ജനം ഉറ്റുനോക്കുന്നത്. ഏറെ അഭ്യൂഹങ്ങള്‍ ബഡ്ജറ്റ് സംബന്ധിച്ച് ഉയരുന്നുണ്ട് താനും. ഇപ്പോള്‍ നല്‍കി വരുന്ന പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചന ഇതിനകം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കി കഴിഞ്ഞു.

20 യൂറോ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പറയുമ്പോഴും വര്‍ദ്ധനവ് 12 നും 20 നും ഇടയില്‍ ആയിരിക്കുമെന്നും സംസാരമുണ്ട്. എന്തായാലും ആഴ്ചയില്‍ 12 യൂറോയില്‍ കുറയാതെയുള്ള ഒരു വര്‍ദ്ധനവ് പ്രതീക്ഷിക്കാം. ഇപ്പോള്‍ ആഴ്ചയില്‍ 265 യൂറോയാണ് പെന്‍ഷന്‍ ആയി ലഭിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് ഇത് 300 ആക്കി മാറ്റാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും സംസാരമുണ്ട്. 60 വയസ്സിന് മുകളിലുള്ള ഒരു മില്ല്യണിലധികം ആളുകള്‍ നിലവില്‍ അയര്‍ലണ്ടിലുണ്ട്. ഒക്ടോബര്‍ 10 നാണ് അടുത്ത വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്.

Share This News

Related posts

Leave a Comment