വിദേശ ഡോക്ടര്‍മാര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി അയര്‍ലണ്ട്

വിദഗ്ദരും കഴിവു തെളിയിച്ചവരുമായ ഡോക്ടര്‍മാരെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഇവരുടെ കുടുംബത്തിനും അയര്‍ലണ്ടില്‍ ജോലിയും താമസവും എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇതിനകം അയര്‍ലണ്ടില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് പെര്‍മിറ്റില്ലാതെ അയര്‍ലണ്ടില്‍ ഇനി ജോലി ചെയ്യാനുള്ള അനുവാദം ലഭിക്കും ഇതിനായി ഇവര്‍ അപേക്ഷ നല്‍കണം. ഇവരുടെ സ്പൗസിനും ജീവിത പങ്കാളിക്കും ഇതോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. നിലവില്‍ അഞ്ച് വര്‍ഷം അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഇങ്ങനെ പെര്‍മിറ്റില്ലാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി കുറച്ചതോടെ മലയാളികളടക്കമുള്ള 1800 ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ…

Share This News
Read More

കോവിഡില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തീക സഹായം

അയര്‍ലണ്ടില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തകരടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം യൂറോയാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുക. മന്ത്രി സഭയുടെ അംഗീകാരം ഈ പദ്ധതിക്ക് ലഭിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി അറിയിച്ചു. നഴ്‌സുമാര്‍ , ഡോക്ടര്‍മാര്‍, പോര്‍ട്ടേഴ്‌സ്, ഡന്റിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത കെയര്‍ വര്‍ക്കേഴ്‌സ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരടക്കമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റിന്റെ കണക്ക് പ്രകാരം 22 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരണപ്പെട്ടത്. Share This News

Share This News
Read More

കോര്‍ക്ക് സിറ്റി സെന്ററിലെ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

രാജ്യത്തെ ഭൂരിഭാഗം ആളുകളിലേയ്ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവിലുള്ള വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി കോര്‍ക്ക് സിറ്റി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നു വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെയായിരുന്നു ഇവിടെ അവസാന ഡോസ് വാക്‌സിന്‍ നല്‍കിയത്. 30 വാക്‌സിന്‍ ബൂത്തുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇവിടെയുണ്ടായിരുന്ന സേവനങ്ങള്‍ എച്ച്എസ്ഇ യുടെ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റിലെ വാക്‌സിനേഷന്‍ സെന്റിലാണ് ഇനി മുതല്‍ ലഭിക്കുക. ഈ സെന്റര്‍ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റില്‍ ജനുവരി മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നതാണ് 2021 ഏപ്രില്‍ 20 നാണ് കോര്‍ക്ക് സിറ്റി സെന്റിലെ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 286,637 ഡോസ് വാക്‌സിനുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്. Share This News

Share This News
Read More

റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് ; അപേക്ഷിക്കാം മാര്‍ച്ച് 10 വരെ

അയര്‍ലണ്ടിലെ റവന്യുവകുപ്പില്‍ ക്ലര്‍ക്ക്മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഈ ജോലിക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 10 വരെയാണ്. നിലവില്‍ അത്‌ലോണ്‍, ഡബ്ലിന്‍, പോര്‍ട്ടര്‍ ലിംഗ്‌ടോണ്‍, റോസ്ലെയര്‍ എന്നിനിടങ്ങളിലാണ് ഒഴിവുകളുള്ളത്. ടീം വര്‍ക്ക് സ്‌കില്‍സ്, കസ്റ്റമര്‍ സര്‍വ്വീസ് സ്‌കില്‍സ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ,എന്നിവയുള്ളവര്‍ക്കാണ് മുന്‍ഗണന. രാത്രിയിലും ആഴ്ചാവസാനങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യേണ്ടിവരും കാരണം ഈ മേറലയിലെ പ്രവൃത്തി സമയം 24 മണിക്കൂറാണ്. ഇതിനാല്‍ ഏത് ഷിഫ്ടിലും ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരാകണം അപേക്ഷിക്കേണ്ടത്. ഇതിനനുസരിച്ചുള്ള ശമ്പളവും ഈ ജോലിയ്ക്കുണ്ട്‌. ആഴ്ചയില്‍ 485.60 യൂറോ മുതല്‍ 795 .40 യൂറോ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/clerical-officers-revenue?fbclid=IwAR3MMk9x3ssihOUunpfIqVndUe7GMB4Dh-Q6GcMgCe4jYyzXt4b9ed7kMQ4 Share This News

Share This News
Read More

ഐറീഷ് റെസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡ് ഇനി പുതിയ രൂപത്തില്‍

ഐറീഷ് റെസിഡന്റ് പെര്‍മിറ്റ് കാര്‍ഡിന്റെ രൂപവും ഭാവവും മാറുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. യൂറോപ്യന്‍ എക്കണോമിക് ഏരിയായ്ക്കു പുറത്തു നിന്നുള്ളവരുടെ റസിഡന്‍സ് കാര്‍ഡിലാണ് നിലവില്‍ മാറ്റം വരുത്തിയത്. പഠനത്തിനോ ജോലിക്കോ എന്ത് ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകളായാലും ഇനി പുതിയ കാര്‍ഡാവും ലഭിക്കുക. യൂറോപ്പിന്റെ പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാര്‍ഡുഡമയുടെ ഒപ്പും പുതിയ സെക്യൂരിറ്റി ഫീച്ചേഴ്‌സും കാര്‍ഡില്‍ ഉണ്ടാവും . പഴയ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് അതിന്റെ കാലാവധി തീരുന്നത് വരെ അത് ഉപയോഗിക്കാം . 2022 മെയ് 31 ന് മുമ്പ് കാര്‍ഡിന്റെ കാലാവധി തീരുന്നവര്‍ക്ക് 2022 മെയ് 31 വരെ പഴയ കാര്‍ഡുകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

യുദ്ധം മുറുകുന്നു ; അയര്‍ലണ്ടിലും ഇന്ധന വില ഉയര്‍ന്നേക്കും

യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം മുറുകുമ്പോള്‍ ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍ ഇതിനകം തന്നെ പെട്രോള്‍ വില 1.80 യൂറോ കടന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ശരാശരി വില 1.80 യൂറോയ്ക്ക് മുകളിലാണ്. ഇത് ലിറ്ററിന് രണ്ട് യൂറോയിലേയ്ക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. ഡബ്ലിനില്‍ ചിലയിടങ്ങളില്‍ പ്രീമിയം പെട്രോള്‍ രണ്ട് യൂറോയ്ക്ക് വില്‍പ്പന നടന്നാതയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡ് അണ്‍ലീഡഡ് പെട്രോള്‍ വില ചിലയിടങ്ങളില്‍ 1.80 മുതല്‍ 1.90 വരെയാണ്. വില രണ്ട് യൂറോയിലേയ്‌ക്കെത്തിയാല്‍ ഒരു സാധാരണ കാറിന് ഒരു വര്‍ഷം കുറഞ്ഞത് 2400 യൂറോയോളം വരും ഇന്ധന ചെലവ്. അതായത് മുമ്പത്തേതിനെ അപേക്ഷിച്ച് ഏകദേശം 770 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധിച്ചാല്‍ അതൊടൊപ്പം മററ് ജീവിത ചെലവുകളും വര്‍ദ്ധിക്കും.…

Share This News
Read More

അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരങ്ങളുമായി ഒക്ടാ

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഐഡന്റിന്റി പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന കമ്പനികളിലൊന്നായ ഒക്ടാ (okta) അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരങ്ങളൊരുക്കുന്നു. ഡബ്ലിനില്‍ ഉടന്‍ തുടങ്ങുന്ന ഓഫീസില്‍ 2024 ആകുമ്പോഴേയ്ക്കും ഏതാണ്ട് 200പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് , ആഫ്രിക്ക എന്നിവിടങ്ങളിലെ വിപൂലികരണത്തിന്റെ ഭാഗമായാണ് ഡബ്ലിനില്‍ ഓഫീസ് തുടങ്ങുന്നത്. ഈ ഓഫീസ് കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സെയില്‍സ്, കസ്റ്റമര്‍ കെയര്‍ , മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഉടന്‍ പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ്, അക്കൗണ്ടിംഗ് , ഹ്യൂമന്‍ റിസോഴ്‌സ് എന്നീ മേഖലകളിലും ഒഴിവുകള്‍ ഉണ്ടാകും. റിനോള്‍ട്ട്, സീമെന്‍സ,് പ്ലാന്‍ ഇന്റര്‍ നാഷണല്‍ എന്നിവയുള്‍പ്പെടെ 15000 ത്തോളം കമ്പനികളാണ് ഇപ്പോള്‍ ഒക്ടയുടെ കസ്റ്റമേഴ്‌സായി ഉള്ളത്. കമ്പനികള്‍ളുടെ ജീവനക്കാരുടേയും കസ്റ്റമേഴ്‌സിന്റെയും ഐഡന്റിന്റി സുരക്ഷിതമായി കാത്തുസൂക്ഷിച്ച് ഇവര്‍ക്ക് കമ്പനി വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള…

Share This News
Read More

അതീഷ് ജോസഫിന്റെ ആലാപനം ‘ കൃപയായ് ഒഴുകണമേ’ നയിക്കുന്നത് ഭക്തിയുടെ ലഹരിയിലേയ്ക്ക്

വിശ്വാസി ഹൃദയങ്ങളെ ഭക്തിയുടെ ലഹരിയില്‍ ആറാടിക്കുകയാണ് അയര്‍ലണ്ടില്‍ നിന്നും പുറത്തിറങ്ങിയ കൃപയായ് ഒഴുകണമേ എന്ന ഭക്തി ഗാനം. യുട്യൂബില്‍ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ദീപാ ടോമിന്റെ ആത്മിയത തുളുമ്പുന്ന വരികള്‍ക്ക് തോമസ് ജെ. അഴിക്കകത്തിന്റെ മ്യൂസിക് മനോഹാരിത വര്‍ദ്ധിപ്പിച്ചപ്പോള്‍ അതീഷ് ജോസഫിന്റെ ശബ്ദമാധുര്യം ഗാനത്തിന്റെ പ്രത്യേക ആകര്‍ഷണമായി മാറി. അയര്‍ലണ്ട് മലയാളികള്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കലാസൃഷ്ടി. Aungelic Audios എന്ന യുട്യൂബ് ചാനലിലിലൂടെയാണ് ഈ ഭക്തിഗാനം പുറത്തിറക്കിയത്. ഈ ചാനലില്‍ മറ്റ് മനേഹരവും ഭക്തിസാന്ദ്രവുമായ ഗാനങ്ങളും ലഭ്യമാണ്. കൃപയായി ഒഴുകണമേ എന്ന ഗാനം കേള്‍ക്കുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://youtu.be/MZimAvz76hA Share This News

Share This News
Read More

അയര്‍ലണ്ട്കാര്‍ക്ക് പ്രിയം ഇലക്ട്രിക് വാഹനങ്ങളോട്

അയര്‍ലണ്ടില്‍ ആളുകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ വാഹന രജിസ്‌ട്രേഷനുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഫെബ്രുവരി മാസത്തെ രജിസ്‌ട്രേഷന്‍ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ പോലും ഇലക്ട്രിക് വാഹനപ്രിയം മനസ്സിലാക്കാവുന്നതേയുള്ളു. കഴിഞ്ഞ മാസം രാജ്യത്താകമാനം രജിസ്റ്റര്‍ ചെയ്തത്. 12031 വാനങ്ങളാണ്. ഇതില്‍ 1,620 എണ്ണവും ഇലക്ട്രിക് വാഹനങ്ങളാണെന്നാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കിയാല്‍ ഇത് ഇരട്ടിയാണ്. കഴിഞ്ഞ ഫൈബ്രുവരിയെ അപേക്ഷിച്ച് ആകെയുള്ള വാഹന രജിസ്‌ട്രേഷനില്‍ 12.2 ശതമാനം കുറവുള്ളപ്പോഴാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തില്‍ ഇരട്ടി വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. Share This News

Share This News
Read More

ആരോഗ്യമേഖലയില്‍ വന്‍ മുന്നേറ്റത്തിന് സര്‍ക്കാര്‍ ; തൊഴിലവസരങ്ങളും

രാജ്യത്തെ ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ 2022 ലെ ഫണ്ടിംഗ് പ്ലാന്‍ പ്രഖ്യാപിച്ചു. ഇതില്‍ രാജ്യത്തെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ 20.7 ബില്ല്യണ്‍ യൂറോയാണ് മാറ്റിവച്ചിരിക്കുന്നത്. കൂടുതല്‍ ഹോസ്പിറ്റലുകള്‍ സ്ഥാപിക്കുകയും നിലവിലെ ഹോസ്പിറ്റല്‍ സംവിധാനങ്ങളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയുമാണ് ഈ തുകയുടെ വിനിയോഗത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ വിവിധ ശസ്ത്രക്രിയകള്‍ക്കും മറ്റുമായി ഹോസ്പിറ്റലുകളില്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം നിരവധിയാണ്. ഇങ്ങനെയുള്ള കാത്തിരിപ്പുകള്‍ ഒഴിവാക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യ സംവിധാനങ്ങളുടെ വികസനത്തിനൊപ്പം കൂടുതല്‍ ജീവനക്കാരെയും ആവശ്യമായി വരും. ഇതോടെ നഴ്‌സിംഗ് മേഖലയിലടക്കം കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കുമെന്നാണ് കരുതുന്നത്. ഈ നിയമനങ്ങള്‍ വളരെ വേഗത്തില്‍ നടക്കാനും സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ ഡിസിഷന്‍ ലെറ്ററിനും മറ്റുമായി ദീര്‍ഘകാലമായി കാത്തിരിക്കുന്നവര്‍ക്ക് ഇതും വേഗത്തില്‍ നല്‍കിയേക്കും. Share This News

Share This News
Read More