വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഐഡന്റിന്റി പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്ന കമ്പനികളിലൊന്നായ ഒക്ടാ (okta) അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരങ്ങളൊരുക്കുന്നു. ഡബ്ലിനില്‍ ഉടന്‍ തുടങ്ങുന്ന ഓഫീസില്‍ 2024 ആകുമ്പോഴേയ്ക്കും ഏതാണ്ട് 200പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് , ആഫ്രിക്ക എന്നിവിടങ്ങളിലെ വിപൂലികരണത്തിന്റെ ഭാഗമായാണ് ഡബ്ലിനില്‍ ഓഫീസ് തുടങ്ങുന്നത്. ഈ ഓഫീസ് കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
സെയില്‍സ്, കസ്റ്റമര്‍ കെയര്‍ , മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഉടന്‍ പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ്, അക്കൗണ്ടിംഗ് , ഹ്യൂമന്‍ റിസോഴ്സ് എന്നീ മേഖലകളിലും ഒഴിവുകള്‍ ഉണ്ടാകും. റിനോള്‍ട്ട്, സീമെന്സ,് പ്ലാന്‍ ഇന്റര്‍ നാഷണല്‍ എന്നിവയുള്‍പ്പെടെ 15000 ത്തോളം കമ്പനികളാണ് ഇപ്പോള്‍ ഒക്ടയുടെ കസ്റ്റമേഴ്സായി ഉള്ളത്.
കമ്പനികള്‍ളുടെ ജീവനക്കാരുടേയും കസ്റ്റമേഴ്സിന്റെയും ഐഡന്റിന്റി സുരക്ഷിതമായി കാത്തുസൂക്ഷിച്ച് ഇവര്‍ക്ക് കമ്പനി വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള സൗകര്യമൊരുക്കലാണ് ഒക്ടാ നല്കുന്ന സേവനം.