Accommodation needed in Dublin 16

I am Bona Ben Thokkadom Francis who is working as a Health care staff in Bloomfield Hospital, . I am looking for an accommodation in Dublin 16, Rathfarnham. I am a single, working women, non smoker, non alcoholic, looking for an accommodation near to Bloomfield Hospital, 16 Stocking Ln, Rathfarnham, Dublin 16. The rent will be 400 to 750 euro per month. It’s an urgently needed accommodation as I have to join in the hospital , next week on 16th March. My contact number is; 0899887895 Thank you. Share This…

Share This News
Read More

100 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് അള്‍ട്രാ ക്ലീന്‍ ഹോള്‍ഡിംഗ്‌സ്

100 പേര്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് അള്‍ട്രാ ക്ലീന്‍ ഹോള്‍ഡിംഗ്‌സ് കമ്പനി. സെമി കണ്ടക്ടര്‍ മേഖലയിലെ വമ്പന്‍മാരായ അള്‍ട്രാ ഹോല്‍ഡിംഗ്‌സ് കാവാന്‍ സിറ്റിയില്‍ തുടങ്ങുന്ന തങ്ങളുടെ പുതിയ സെന്റിലേയ്ക്കാണ് ഇവര്‍ ആളുകളെ നിയമിക്കുന്നത്. കമ്പനിയുടെ ആഗോള വിപൂലീകരണത്തിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ ആരംഭിക്കുന്നത്. അയര്‍ലണ്ടിലെ ഇന്‍വേര്‍ഡ് ഇന്‍വസ്റ്റ്‌മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ടിലൂടെ ഐറീഷ് ഗവണ്‍മെന്റും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. കമ്പനിയുടെ വിപൂലീകരണ പദ്ധതിയെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു. Share This News

Share This News
Read More

ശുചീകരണ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

രാജ്യത്ത് ശുചീകരണമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. മൂന്നു ഘട്ടങ്ങളിലായാണ് വേതന വര്‍ദ്ധനവ് നടത്തുന്നത്. ആദ്യ ഘട്ട വര്‍ദ്ധനവ് 2022 ഏപ്രീല്‍ മാസം ഒന്നിന് ആദ്യ വര്‍ദ്ധനവ് നിലവില്‍ വരും മണിക്കൂറിന് 11.55 യൂറോയായിരിക്കും അപ്പോള്‍ നിലവില്‍ വരുന്ന വര്‍ദ്ധന. 2023 ഏപ്രീല്‍ ഒന്നുമുതല്‍ ഇത് മണിക്കൂറിന് 11.90 യൂറോയായി ഉയരും 2024 ഏപ്രീല്‍ ഒന്നുമുതല്‍ മണിക്കൂറിന് 12.30 യൂറോ ലഭിക്കും. ജോയിന്റ് ലേബര്‍ കമ്മിറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് ഈ വര്‍ദ്ധനവ് അംഗീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ വര്‍ദ്ധനവിന്റെ ആനുകൂല്ല്യം ലഭിക്കും. Share This News

Share This News
Read More

വിദേശ ഡോക്ടര്‍മാര്‍ക്ക് സുവര്‍ണ്ണാവസരമൊരുക്കി അയര്‍ലണ്ട്

വിദഗ്ദരും കഴിവു തെളിയിച്ചവരുമായ ഡോക്ടര്‍മാരെ അയര്‍ലണ്ടിലേയ്ക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ ഡോക്ടര്‍മാര്‍ക്കുള്ള ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാതലായ മാറ്റങ്ങളാണ് വരുത്തിയിരിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഇവരുടെ കുടുംബത്തിനും അയര്‍ലണ്ടില്‍ ജോലിയും താമസവും എളുപ്പമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ മാറ്റങ്ങള്‍. ഇതിനകം അയര്‍ലണ്ടില്‍ രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജനറല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇവര്‍ക്ക് പെര്‍മിറ്റില്ലാതെ അയര്‍ലണ്ടില്‍ ഇനി ജോലി ചെയ്യാനുള്ള അനുവാദം ലഭിക്കും ഇതിനായി ഇവര്‍ അപേക്ഷ നല്‍കണം. ഇവരുടെ സ്പൗസിനും ജീവിത പങ്കാളിക്കും ഇതോടൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. നിലവില്‍ അഞ്ച് വര്‍ഷം അയര്‍ലണ്ടില്‍ ജോലി ചെയ്തിട്ടുള്ള ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഇങ്ങനെ പെര്‍മിറ്റില്ലാതെ ജോലി ചെയ്യാന്‍ അവസരമുള്ളത്. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി കുറച്ചതോടെ മലയാളികളടക്കമുള്ള 1800 ഡോക്ടര്‍മാര്‍ക്ക് ഇതിന്റെ…

Share This News
Read More

കോവിഡില്‍ മരണപ്പെട്ട ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്ക് സാമ്പത്തീക സഹായം

അയര്‍ലണ്ടില്‍ കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരോഗ്യപ്രവര്‍ത്തകരടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ഒരു ലക്ഷം യൂറോയാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുക. മന്ത്രി സഭയുടെ അംഗീകാരം ഈ പദ്ധതിക്ക് ലഭിച്ചതായി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി അറിയിച്ചു. നഴ്‌സുമാര്‍ , ഡോക്ടര്‍മാര്‍, പോര്‍ട്ടേഴ്‌സ്, ഡന്റിസ്റ്റുകള്‍, മെന്റല്‍ ഹെല്‍ത്ത കെയര്‍ വര്‍ക്കേഴ്‌സ്, ഫാര്‍മസിസ്റ്റുകള്‍ എന്നിവരടക്കമുള്ള എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റിന്റെ കണക്ക് പ്രകാരം 22 ആരോഗ്യപ്രവര്‍ത്തകരാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മരണപ്പെട്ടത്. Share This News

Share This News
Read More

കോര്‍ക്ക് സിറ്റി സെന്ററിലെ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

രാജ്യത്തെ ഭൂരിഭാഗം ആളുകളിലേയ്ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ എത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിലവിലുള്ള വാക്‌സിനേഷന്‍ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നു. ഇതിന്റെ ഭാഗമായി കോര്‍ക്ക് സിറ്റി സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്നു വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഇന്നലെയായിരുന്നു ഇവിടെ അവസാന ഡോസ് വാക്‌സിന്‍ നല്‍കിയത്. 30 വാക്‌സിന്‍ ബൂത്തുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇവിടെയുണ്ടായിരുന്ന സേവനങ്ങള്‍ എച്ച്എസ്ഇ യുടെ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റിലെ വാക്‌സിനേഷന്‍ സെന്റിലാണ് ഇനി മുതല്‍ ലഭിക്കുക. ഈ സെന്റര്‍ നോര്‍ത്ത് മെയിന്‍ സ്ട്രീറ്റില്‍ ജനുവരി മുതല്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നതാണ് 2021 ഏപ്രില്‍ 20 നാണ് കോര്‍ക്ക് സിറ്റി സെന്റിലെ വാക്‌സിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതുവരെ 286,637 ഡോസ് വാക്‌സിനുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്. Share This News

Share This News
Read More

റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് ; അപേക്ഷിക്കാം മാര്‍ച്ച് 10 വരെ

അയര്‍ലണ്ടിലെ റവന്യുവകുപ്പില്‍ ക്ലര്‍ക്ക്മാരെ നിയമിക്കുന്നു. ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ഈ ജോലിക്ക് അപേക്ഷിക്കാനുള്ള സമയം ഈ മാസം 10 വരെയാണ്. നിലവില്‍ അത്‌ലോണ്‍, ഡബ്ലിന്‍, പോര്‍ട്ടര്‍ ലിംഗ്‌ടോണ്‍, റോസ്ലെയര്‍ എന്നിനിടങ്ങളിലാണ് ഒഴിവുകളുള്ളത്. ടീം വര്‍ക്ക് സ്‌കില്‍സ്, കസ്റ്റമര്‍ സര്‍വ്വീസ് സ്‌കില്‍സ്, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ,എന്നിവയുള്ളവര്‍ക്കാണ് മുന്‍ഗണന. രാത്രിയിലും ആഴ്ചാവസാനങ്ങളിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യേണ്ടിവരും കാരണം ഈ മേറലയിലെ പ്രവൃത്തി സമയം 24 മണിക്കൂറാണ്. ഇതിനാല്‍ ഏത് ഷിഫ്ടിലും ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരാകണം അപേക്ഷിക്കേണ്ടത്. ഇതിനനുസരിച്ചുള്ള ശമ്പളവും ഈ ജോലിയ്ക്കുണ്ട്‌. ആഴ്ചയില്‍ 485.60 യൂറോ മുതല്‍ 795 .40 യൂറോ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.jobalert.ie/job/clerical-officers-revenue?fbclid=IwAR3MMk9x3ssihOUunpfIqVndUe7GMB4Dh-Q6GcMgCe4jYyzXt4b9ed7kMQ4 Share This News

Share This News
Read More

ഐറീഷ് റെസിഡന്‍സ് പെര്‍മിറ്റ് കാര്‍ഡ് ഇനി പുതിയ രൂപത്തില്‍

ഐറീഷ് റെസിഡന്റ് പെര്‍മിറ്റ് കാര്‍ഡിന്റെ രൂപവും ഭാവവും മാറുന്നു. മാര്‍ച്ച് ഒന്ന് മുതലാണ് ഈ മാറ്റം നിലവില്‍ വന്നിരിക്കുന്നത്. യൂറോപ്യന്‍ എക്കണോമിക് ഏരിയായ്ക്കു പുറത്തു നിന്നുള്ളവരുടെ റസിഡന്‍സ് കാര്‍ഡിലാണ് നിലവില്‍ മാറ്റം വരുത്തിയത്. പഠനത്തിനോ ജോലിക്കോ എന്ത് ആവശ്യങ്ങള്‍ക്ക് എത്തിയ ആളുകളായാലും ഇനി പുതിയ കാര്‍ഡാവും ലഭിക്കുക. യൂറോപ്പിന്റെ പൊതുമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് മാറ്റം വരുത്തിയിരിക്കുന്നത്. കാര്‍ഡുഡമയുടെ ഒപ്പും പുതിയ സെക്യൂരിറ്റി ഫീച്ചേഴ്‌സും കാര്‍ഡില്‍ ഉണ്ടാവും . പഴയ കാര്‍ഡുകള്‍ കൈവശമുള്ളവര്‍ക്ക് അതിന്റെ കാലാവധി തീരുന്നത് വരെ അത് ഉപയോഗിക്കാം . 2022 മെയ് 31 ന് മുമ്പ് കാര്‍ഡിന്റെ കാലാവധി തീരുന്നവര്‍ക്ക് 2022 മെയ് 31 വരെ പഴയ കാര്‍ഡുകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. Share This News

Share This News
Read More

യുദ്ധം മുറുകുന്നു ; അയര്‍ലണ്ടിലും ഇന്ധന വില ഉയര്‍ന്നേക്കും

യുക്രൈനെതിരെയുള്ള റഷ്യയുടെ യുദ്ധം മുറുകുമ്പോള്‍ ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഇതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളില്‍ ഇതിനകം തന്നെ പെട്രോള്‍ വില 1.80 യൂറോ കടന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ശരാശരി വില 1.80 യൂറോയ്ക്ക് മുകളിലാണ്. ഇത് ലിറ്ററിന് രണ്ട് യൂറോയിലേയ്ക്ക് ഉടന്‍ എത്തുമെന്നാണ് വിവരം. ഡബ്ലിനില്‍ ചിലയിടങ്ങളില്‍ പ്രീമിയം പെട്രോള്‍ രണ്ട് യൂറോയ്ക്ക് വില്‍പ്പന നടന്നാതയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാന്‍ഡേര്‍ഡ് അണ്‍ലീഡഡ് പെട്രോള്‍ വില ചിലയിടങ്ങളില്‍ 1.80 മുതല്‍ 1.90 വരെയാണ്. വില രണ്ട് യൂറോയിലേയ്‌ക്കെത്തിയാല്‍ ഒരു സാധാരണ കാറിന് ഒരു വര്‍ഷം കുറഞ്ഞത് 2400 യൂറോയോളം വരും ഇന്ധന ചെലവ്. അതായത് മുമ്പത്തേതിനെ അപേക്ഷിച്ച് ഏകദേശം 770 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധന വില വര്‍ദ്ധിച്ചാല്‍ അതൊടൊപ്പം മററ് ജീവിത ചെലവുകളും വര്‍ദ്ധിക്കും.…

Share This News
Read More

അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരങ്ങളുമായി ഒക്ടാ

വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഐഡന്റിന്റി പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്ന കമ്പനികളിലൊന്നായ ഒക്ടാ (okta) അയര്‍ലണ്ടില്‍ വന്‍ തൊഴിലവസരങ്ങളൊരുക്കുന്നു. ഡബ്ലിനില്‍ ഉടന്‍ തുടങ്ങുന്ന ഓഫീസില്‍ 2024 ആകുമ്പോഴേയ്ക്കും ഏതാണ്ട് 200പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. യൂറോപ്പ്, മിഡില്‍ ഈസ്റ്റ് , ആഫ്രിക്ക എന്നിവിടങ്ങളിലെ വിപൂലികരണത്തിന്റെ ഭാഗമായാണ് ഡബ്ലിനില്‍ ഓഫീസ് തുടങ്ങുന്നത്. ഈ ഓഫീസ് കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങളുടെ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. സെയില്‍സ്, കസ്റ്റമര്‍ കെയര്‍ , മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഉടന്‍ പുതിയ അവസരങ്ങള്‍ ഒരുങ്ങുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ റിസേര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ്, അക്കൗണ്ടിംഗ് , ഹ്യൂമന്‍ റിസോഴ്‌സ് എന്നീ മേഖലകളിലും ഒഴിവുകള്‍ ഉണ്ടാകും. റിനോള്‍ട്ട്, സീമെന്‍സ,് പ്ലാന്‍ ഇന്റര്‍ നാഷണല്‍ എന്നിവയുള്‍പ്പെടെ 15000 ത്തോളം കമ്പനികളാണ് ഇപ്പോള്‍ ഒക്ടയുടെ കസ്റ്റമേഴ്‌സായി ഉള്ളത്. കമ്പനികള്‍ളുടെ ജീവനക്കാരുടേയും കസ്റ്റമേഴ്‌സിന്റെയും ഐഡന്റിന്റി സുരക്ഷിതമായി കാത്തുസൂക്ഷിച്ച് ഇവര്‍ക്ക് കമ്പനി വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള…

Share This News
Read More