ഡബ്ലിന്‍: മൈന്‍ഡിന് പുതിയ നേതൃത്വം. പതിമൂന്നാമത് വർഷത്തിലേക്ക് കടക്കുന്ന അയര്‍ലണ്ടിലെ പ്രമുഖ സംഘടന മൈന്‍ഡിന് പുതിയ നേതൃത്വം. ബാലിമൂന്‍ പോപ്പിൻട്രീ സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പ്രസിഡണ്ട് റെജി കൂട്ടുങ്കലിൻ്റെ അഭാവത്തിൽ സാജു കുമാർ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി റൂബിൻ പടിപ്പുരയിൽ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാൻജി ഫിലിപ്പ്മാത്യു വരവു ചിലവു കണക്കും അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ നടപ്പു വർഷത്തെ പ്രസിഡണ്ടായി വിപിൻ പോളിനെയും, സെക്രട്ടറിയായി സാജുകുമാറിനെയും, ഖജാന്‍ജിയായി ഷിബു ജോണിനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി മാത്യൂസ് തയിൽനെയും , ജോയിന്റ് സെക്രട്ടറിയായി ജോസി ജോസഫ് ജോണിനെയും പി.ആർ. ഒ ആയി സിജു ജോസും അടങ്ങുന്ന 19 കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം മൈന്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച ഏവര്‍ക്കും സ്പോണര്‍മാര്‍ക്കും യോഗം നന്ദി അറിയിച്ചു.…
യുദ്ധം അയര്‍ലണ്ട് സമ്പദ് വ്യവസ്ഥയേയും ബാധിക്കുന്നോ ?
റഷ്യ- യുക്രൈന് യുദ്ധം അയര്‍ലണ്ടിലെ ജീവിതവും ദുരിതത്തിലേയ്ക്ക് തളളി വിടുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിലവില്‍ പണപ്പെരുപ്പവും വിലക്കയറ്റവും അയര്‍ലണ്ടില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് യുദ്ധത്തിന്റെ പ്രതിഫലനം കൂടി സമ്പദ് വ്യവസ്ഥയെ ബാധിക്കുമോ എന്ന ചോദ്യം ഉയരുന്നത്. ചില ഭക്ഷ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ക്ഷാമമുണ്ടാകാനുള്ള സാധ്യത സര്‍ക്കാര്‍ മുന്നില്‍ കാണുന്നുണ്ട്. യുക്രൈനില്‍ ഈ വര്‍ഷം കൃഷി നടക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഭക്ഷ ഉത്പ്പന്നങ്ങളുടെ വില വര്‍ദ്ധിച്ചേക്കുമെന്നാണ് വിവരം. ഇന്ധനം , ഭക്ഷണം , വ്യവസായിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ലോഹങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ക്ഷാമം ഉണ്ടാകാന്‍ സാധ്യത. നിലവില്‍ അയര്‍ലണ്ടിലെ പണപ്പെരുപ്പം 21 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണ്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്. Share This News
രാജ്യത്തെ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധന
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ മാത്രം ഏകദേശം 60 ശതമാനം കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവസാന എട്ടാഴ്ചകളിലെ ഏറ്റവും കൂടിയ കണക്കുകളാണ് . ഇന്നലെ രാജ്യത്ത് 957 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഇത് 749 കേസുകള്‍ രണ്ടാഴ്ച മുമ്പ് 603 കേസുകളുമായിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഒപ്പം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ 41 പേരാണ് ഇന്റന്‍സീവ് കെയര്‍ യൂണീറ്റില്‍ ചികിത്സയിലുള്ളത്. Share This News
പുതിയ നിയമനങ്ങള്‍ക്കൊരുങ്ങി ബാങ്ക് ഓഫ് അയര്‍ലണ്ട്
പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബാങ്ക് ഓഫ് അയര്‍ലണ്ട്. 100 പേരെ നിയമിക്കാനാണ് പദ്ധതി. ടെക്നിക്കല്‍ മേഖലയിലാകും ഒഴിവുകള്‍. ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടെക്നിക്കല്‍ മേഖലയില്‍ പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ടെക്നിക്കല്‍ ആര്‍ക്കിടെക്സ്, സോഫ്റ്റ്വെയര് ഡെവലപ്പേഴ്സ്, സോഫ്റ്റ്വെയര് എന്‍ജിനീയേഴ്സ്, സ്പെഷ്യലൈസ്ഡ് പ്രൊജക്ട് മാനേജേഴ്സ് ആന്‍ഡ് ഡേറ്റാ അനലിസ്റ്റ്് എന്നീ ഒഴിവുകളിലേയ്ക്കാണ് നിയമനങ്ങള്‍ നടത്തുന്നത്. പേഴ്സണല്‍ ബാങ്കിംഗ്, കോര്‍പ്പറേറ്റ് ബാങ്കിംഗ്, വെല്‍ത്ത് ആന്‍ഡ് ഇന്‍ഷുറന്‍സ് ബിസിനസ് എന്നി മേഖലകളില്‍ ഡിജിറ്റല്‍ ബാങ്കിംഗ് വിപുലപ്പെടുത്താനാണ് ബാങ്കിന്റെ നീ്ക്കം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയിരുന്നും റിമോട്ടായോ അല്ലെങ്കില്‍ ബാങ്കിന്റെ ഓഫീസിലെത്തിയോ ജോലി ചെയ്യാവുന്നതാണ്. ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. Share This News
പ്രൈവസി പോളസിയില്‍ മാറ്റം വരുത്തി വാട്സാപ്പ്
ജനപ്രിയ മെസ്സേജിംഗ് ആപ്പായ വാട്സാപ്പ് തങ്ങളുടെ പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തി. യൂറോപ്യന്‍ ഉപഭോക്താക്കള്‍ക്കായാണ് പ്രൈവസി പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഐറീഷ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ ഇടപെടലുകളേയും കൂടി തുടര്‍ന്നാണ് പുതിയ മാറ്റങ്ങള്‍ എന്നാണ് സൂചന. 2021 നവംബറില്‍ വാട്സപ്പ് നടപ്പിലാക്കിയ പ്രൈവസി പോളിസിയില്‍ ചെറിയ തിരുത്തലുകളും ക്ലാരിഫിക്കേഷനുകളുമാണ് വരുത്തിയിരിക്കുന്നത്. വാട്സപ്പിലെ മെസ്സേജുകളും കോളുകളും ആ ചാറ്റിനു പുറത്തുള്ള ആര്‍ക്കും ഒരു കാരണവശാലും ലഭിക്കില്ലെന്നും ഉപഭോക്താക്കളുടെ സ്വകാര്യതയെ ഏറെ മാനിക്കുന്നുവെന്നും വാട്സപ്പ് വക്താവ് പറഞ്ഞു. എന്നാല്‍ പുതിയ പോളിസി വാട്സാപ്പിന്റെ ഉപയോഗത്തെ ഒരു വിധത്തിലും ബാധിച്ചിട്ടില്ല. ഉപയോക്താക്കള്‍ക്ക് നേരത്തെ ഉപയോഗിച്ചിരുന്ന രീതിയില്‍ തന്നെ വാട്സാപ്പ് ഉപയോഗിക്കാം. പ്രൈവസി പോളിസിയിലെ മാറ്റങ്ങള്‍ക്കായി ഉപഭോക്താക്കള്‍ പുതിയ എഗ്രിമെന്റ് അക്സപ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന് കഴിഞ്ഞ വര്‍ഷം വാട്സാപ്പില്‍ നിന്ന് 225 മില്ല്യണ്‍ ഫൈന്‍ ഈടാക്കിയിരുന്നു. പ്രൈവസിയുമായി…
കേരളാ ജൂനിയർ ബാഡ്മിന്റൺ ക്ലബ്ബിന്റെ ഉത്ഘാടനം ഫിൻഗ്ലാസിൽ നടത്തപ്പെട്ടു
കേരളാ ബാഡ്മിന്റൻ ക്ലബ് ജൂനിയർ ന്റെ ഉത്ഘാടനം 07/03/2022 വൈകുന്നേരം ഫിൻഗ്ലാസിലെ പോപ്പിന്ററി സ്പോർട്സ് സെന്ററിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. 2013 ഇൽ മലയാളികളുടെ ശ്രമഭലമായി വിനോദത്തിനും ഉല്ലാസത്തിനുമായി തുടങ്ങിയ ക്ലബ് കഴിഞ്ഞ 9 വർഷം കൊണ്ട് അയർലണ്ടിലെ പ്രമുഖ ബാഡ്മിന്റൺ ക്ലബുകൾക്കൊപ്പം ഉയർന്നു കഴിഞ്ഞു. ജൂനിയർ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി ബാഡ്മിന്റൺ അയർലണ്ടുമായി ചേർന്ന് നിന്നുകൊണ്ടാണ് KBC ഈ ഉദ്യമം ആരംഭിച്ചിരിക്കുന്നത്. കേരളാ ബാഡ്മിന്റൺ ക്ലബ്ബിന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട്, KBC Jr. ക്ലബ്ബിന്റെ ഉത്ഘാടനം നിർവഹിക്കുന്നതിനും കുട്ടികൾക്ക് പ്രചോദനം നൽകുന്നതിനുമായി കയീക രാഷ്ട്രീയ സാമൂഹിക മേഘലയിൽ നിന്നുള്ള പ്രമുഖ വ്യക്തികൾ ഈ വേളയിൽ കടന്ന് വരുകയുണ്ടായി, KBC Secretary Mr. Siju Jose ന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ, Mrs. Catherine Smyth ( president Leinster badminton ) കുട്ടികളെ അഭിസംബോധന ചെയ്ത്…
അയർലണ്ട് മലയാളികൾക്കിടയിൽ നിന്നും മറ്റൊരു ഷോർട്ട് ഫിലിം കൂടി
അയർലണ്ട് മലയാളികൾക്കിടയിൽ ഇപ്പോൾ അലീന എന്ന ഷോർട്ട് ഫിലിം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡോണഗലിൽ നിന്നുള്ള കുറച്ചു മലയാളി സുഹൃത്തുക്കൾ ചേർന്ന് തയ്യാറാക്കിയ അലീന എന്ന ഷോർട്ട് ഫിലിമിന്റെ കഥ അലീന എന്ന പെൺകുട്ടിയുടെ മരണവും അതിനെ തുടർന്ന് പോൾ എന്ന ഡീറ്റെക്റ്റീവ് നടത്തുന്ന അന്വേഷണങ്ങളും ആണ് . പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന നിമിഷങ്ങളും ഡോണഗലിന്റെ പ്രകൃതി മനോഹാരിത ഉൾകൊള്ളിച്ചുകൊണ്ടുള്ള കാഴ്ചകളും ആണ് അലീനയുടെ പ്രത്യേകതകൾ. നാല്പത്തിയാറു മിനിറ്റ് ദയർഖ്യം ഉണ്ടെങ്കിലും ഒട്ടും തന്നെ മടുപ്പിക്കാത്ത രീതിയിൽ ആണ് കഥ പുരോഗമിക്കുന്നത്. അലീന സംവിധാനം ചെയ്തിരിക്കുന്നത് രാമും ആബിതും ചേർന്നാണ്. രാം എഴുതിയ തിരക്കഥക്ക് ദീപു ജോർജ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഗോവിന്ദൻ പോറ്റി ആണ് പശ്ചാത്തല സംഗീതം. പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത് ബെന്നി ജോസ്, ലിനോയ് കുഞ്ഞപ്പൻ, എൽദോസ് കെ ജോയ്, സരുൺകുമാർ, ദിവ്യ അനീഷ്,…
Accommodation needed in Dublin 16
I am Bona Ben Thokkadom Francis who is working as a Health care staff in Bloomfield Hospital, . I am looking for an accommodation in Dublin 16, Rathfarnham. I am a single, working women, non smoker, non alcoholic, looking for an accommodation near to Bloomfield Hospital, 16 Stocking Ln, Rathfarnham, Dublin 16. The rent will be 400 to 750 euro per month. It’s an urgently needed accommodation as I have to join in the hospital , next week on 16th March. My contact number is; 0899887895 Thank you. Share This…
100 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് അള്‍ട്രാ ക്ലീന്‍ ഹോള്‍ഡിംഗ്സ്
100 പേര്‍ക്ക് തൊഴില്‍ അവസരം വാഗ്ദാനം ചെയ്ത് അള്‍ട്രാ ക്ലീന്‍ ഹോള്‍ഡിംഗ്സ് കമ്പനി. സെമി കണ്ടക്ടര്‍ മേഖലയിലെ വമ്പന്മാരായ അള്‍ട്രാ ഹോല്‍ഡിംഗ്സ് കാവാന്‍ സിറ്റിയില്‍ തുടങ്ങുന്ന തങ്ങളുടെ പുതിയ സെന്റിലേയ്ക്കാണ് ഇവര്‍ ആളുകളെ നിയമിക്കുന്നത്. കമ്പനിയുടെ ആഗോള വിപൂലീകരണത്തിന്റെ ഭാഗമായാണ് പുതിയ സെന്റര്‍ ആരംഭിക്കുന്നത്. അയര്‍ലണ്ടിലെ ഇന്‍വേര്‍ഡ് ഇന്‍വസ്റ്റ്മെന്റ് ഏജന്‍സിയായ ഐഡിഎ അയര്‍ലണ്ടിലൂടെ ഐറീഷ് ഗവണ്മെന്റും ഈ പദ്ധതിയില്‍ പങ്കാളികളാകുന്നുണ്ട്. കമ്പനിയുടെ വിപൂലീകരണ പദ്ധതിയെ അയര്‍ലണ്ട് സര്‍ക്കാരും സ്വാഗതം ചെയ്തു. Share This News
ശുചീകരണ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം
രാജ്യത്ത് ശുചീകരണമേഖലയില് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുടെ വേതനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് ഇതു സംബന്ധിച്ച ഉത്തരവില്‍ ഒപ്പിട്ടു. മൂന്നു ഘട്ടങ്ങളിലായാണ് വേതന വര്‍ദ്ധനവ് നടത്തുന്നത്. ആദ്യ ഘട്ട വര്‍ദ്ധനവ് 2022 ഏപ്രീല്‍ മാസം ഒന്നിന് ആദ്യ വര്‍ദ്ധനവ് നിലവില്‍ വരും മണിക്കൂറിന് 11.55 യൂറോയായിരിക്കും അപ്പോള്‍ നിലവില്‍ വരുന്ന വര്‍ദ്ധന. 2023 ഏപ്രീല്‍ ഒന്നുമുതല്‍ ഇത് മണിക്കൂറിന് 11.90 യൂറോയായി ഉയരും 2024 ഏപ്രീല്‍ ഒന്നുമുതല്‍ മണിക്കൂറിന് 12.30 യൂറോ ലഭിക്കും. ജോയിന്റ് ലേബര്‍ കമ്മിറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിനാണ് ഈ വര്‍ദ്ധനവ് അംഗീകരിച്ചിരിക്കുന്നത്. രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഈ വര്‍ദ്ധനവിന്റെ ആനുകൂല്ല്യം ലഭിക്കും. Share This News