അയര്ലണ്ടില് വാക്സിന് രണ്ട് ഡോസുകള് ഭൂരിഭാഗം ആളുകളിലേയ്ക്ക് എത്തി തുടങ്ങിയതോടെ കോവിഡിനെതിരായ സ്വയം പ്രതിരോധം ശക്തമായെന്ന് റിപ്പോര്ട്ടുകള്. ആശുപത്രിക്കേസുകളുടെ എണ്ണത്തിലെ കുറവാണ് ഇക്കാര്യം സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് പ്രകാരം നിലവില് കോവിഡിനെ തുടര്ന്ന് ആശുപത്രിയില് കഴിയുന്നവരുടെ എണ്ണം 191 ആണ്.
കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ആശുപത്രിയില് കഴിയുന്ന 191 പേരില് 26 പേരാണ് തീവ്ര പരിചരണ വിഭാഗത്തില് കഴിയുന്നത്. മെയ് 22 ന് അവസാനിച്ച ആഴ്ചയില് ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്.
കോവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം അയര്ലണ്ടില് റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല് ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസ വാര്ത്ത തന്നെയാണ്.