റഷ്യന്‍ അധിനിവേശത്തില്‍ വീര്‍പ്പുമുട്ടുന്ന യുക്രൈന് വീണ്ടും അയര്‍ലണ്ടിന്റെ കൈത്താങ്ങ്. ഈ ആഴ്ചയില്‍ അഞ്ച് മില്ല്യണ്‍ യൂറോയുടെ മെഡിക്കല്‍ സഹായമാണ് അയര്‍ലണ്ട് യുക്രൈന് നല്‍കിയത്. യുക്രൈന് ആരോഗ്യമേഖലയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സഹായം കൂടിയാണിത്. അയര്‍ലണ്ട് അയച്ച സഹായത്തില്‍ കൂടുതലും ഏറ്റവും അത്യാവശ്യമായി വരുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ അയര്‍ലണ്ട് വിവിധ രംഗങ്ങളില്‍ യുക്രൈന് ജനതയ്ക്ക് കൈത്താങ്ങേകി കൊണ്ടിരിക്കുകയാണ്. ഇത് ആഗോള സമൂഹത്തിന്റെ തന്നെ പ്രശംസയ്ക്ക് കാരണമായിരുന്നു. റഷ്യയെ അധിനിവേശത്തില്‍ നിന്നും പിന്തിരിപ്പിക്കാന് കടുത്ത സാമ്പത്തീക ഉപരോധവും അയര്‍ലണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ കോടിക്കണക്കിന് ഡോളറിന്റെ ആസ്തികളാണ് അയര്‍ലണ്ട് മരവിപ്പിച്ചിരിക്കുന്നത്. Share This News
ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങി റോയൽ കേറ്ററിംഗ്
ഈ വർഷത്തെ ആദ്യകുർബാന ആഘോഷങ്ങൾക്കുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങിയതായി റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ ആദ്യത്തെ മലയാളി ഇവന്റ് മാനേജ്മെന്റ് കമ്പനിയാണ് റോയൽ കേറ്ററിംഗ്. 50 മുതൽ 350 പേർക്ക് വരെയുള്ള ഇൻഡോർ പാർട്ടികൾ റോയൽ കേറ്ററിംഗ് ഇൻഷുറൻസോടുകൂടി ഫുൾ ലൈസൻസ് ഉള്ള ഇവന്റായി വളരെ പ്രൊഫഷണലായിട്ടാണ് ചെയ്യുന്നതെന്ന് റോയൽ കേറ്ററിംഗ് അറിയിച്ചു. അയർലണ്ടിലെ മലയാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ റോയൽ കേറ്ററിംഗ് ഇപ്പോൾ പുതിയ മേഖലയിലേയ്ക്ക് അവരുടെ സേവനം വിപുലീകരിച്ചു. ഒരു പതിറ്റാണ്ടിലേറെയായി അയർലണ്ടിലെ മലയാളികൾക്ക് വിവിധ സന്തോഷ വേളകളിൽ സ്വാദേറിയ ഭക്ഷണസൽക്കാരം ഒരുക്കുന്ന റോയൽ കേറ്ററിംഗ് ഇപ്പോൾ ഇവന്റ് മാനേജ്മെന്റും ആരംഭിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുന്നു. അയർലണ്ടിലെ കുടിയേറ്റ മലയാളികളുടെ കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് എല്ലാവിധ ചെറുതും വലുതുമായ ഇവെന്റുകൾ റോയൽ കേറ്ററിംഗ് ആരംഭിച്ചു കഴിഞ്ഞാതായി റോയൽ കേറ്ററിംഗ് അറിയിച്ചു. വിവാഹം, മാമ്മോദീസ, ആദ്യ കുർബാന, പിറന്നാൾ ആഘോഷങ്ങൾ,…
മദേഴ്സ് ഡേയില്‍ അമ്മ കൈപ്പുണ്യത്തിന്റെ രൂചിഭേദങ്ങളുമായി റോയല്‍ ഇന്ത്യന്‍ കുസീന്‍
മാര്‍ച്ച് 27 ഞായര്‍ അയര്‍ലണ്ടില്‍ മദേഴ്സ് ഡേ യാണ്. ഈ ദിനത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ മനസ്സിലേയ്ക്കോടിയെത്തുന്നത് ഗൃഹാതുരത്വത്തിന്റേയും മാതൃസ്നേഹത്തിന്റെയും കുളിരോര്‍മ്മകളാണ്. അമ്മയൊരുക്കിയ കൊതിയൂറും രുചിവൈവിദ്ധ്യങ്ങളുടെ നാവില്‍ കപ്പലോടിക്കുന്ന ഗന്ധം അറിയാതെ തന്നെ ആ നിമഷങ്ങളില്‍ നമ്മുടെ മനസ്സിലേയ്ക്കോടിയെത്തുന്നു. എന്നാല്‍ ഇത്തവണ അമ്മയുടെ കൈപ്പുണ്യത്തില്‍ തയ്യാറായ വിഭങ്ങളുടെ അതേ രുചിയിലുള്ള സ്വദിഷ്ടമായ വിഭങ്ങള്‍ ആസ്വദിക്കുവാന്‍ മലയാളകളടക്കമുള്ള ഐറീഷ് ജനതയ്ക്ക് അവസരമൊരുക്കിയിരിക്കുകയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍. വിഭവസമൃദ്ധമായ വെജിറ്റേറിയന്‍(33.99) നോണ്‍ വെജ്(29.99) സദ്യകളും ഇതിനൊപ്പം കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പലോടുന്ന സ്പഷ്യല്‍ വിഭങ്ങളായ കുഞ്ഞു കൊഴി പൊരിച്ചത്(23.99), കുഞ്ഞു കോഴി ഗ്രില്‍ഡ്(23.99) വൈറ്റ് പോംഫ്രെറ്റ് ഫിഷ് നിര്‍വാണ(29.99) എന്നിവയാണ് റോയല്‍ ഇന്ത്യന്‍ കുസീന്‍ ഒരുക്കുന്നത്. ഇത്തവണത്തെ മാതൃദിനാഘോഷങ്ങള്‍ രൂചിവൈവിദ്ധ്യങ്ങളുടെ മായിക ലോകമായ റോയല്‍ ഇന്ത്യന്‍ കുസീനിലാകട്ടെ…………………. Share This News
അയര്‍ലണ്ടില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് സര്‍വ്വേ
അയര്‍ലണ്ടില്‍ നിരവധി തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മാന്‍ പവര്‍ ഗ്രൂപ്പ് നടത്തിയ എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് സര്‍വ്വേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് നിലവില്‍ തൊഴിലുടമകള്‍ക്ക് തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തെ എഴുപത് ശതമാനത്തിന് മുകളില്‍ സ്ഥാപനങ്ങളിലും ഇനിയും ജീവനക്കാരെ വേണമെന്ന കണ്ടെത്തലാണ് തെഴിലന്വേഷകര്ക്ക് ഏറെ പ്രയോജനം ചെയ്യുന്നത്. ഇവര്‍ റിക്രൂട്ട്മെന്റ് ആരംഭിക്കുന്നതോടെ നിലവിലുള്ളതിന്റെ 32 ശതമാനത്തോളം അധികം ജീവനക്കാരെ വേണ്ടി വരുമെന്നാണ് കരുതുന്നത്. ഐടി, ടെക്നോളജി, ഹ്യൂമന്‍ റിസോഴ്സ് , റിയല്‍ എസ്റ്റേറ്റ്, ധനകാര്യം , ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം , ആരോഗ്യം ഇങ്ങനെ എല്ലാ മേഖലകളിലും ജീവനക്കാരെ വേണ്ടിവരുമെന്നാണ് കരുതുന്നത്. Share This News
ത്രീ അയര്‍ലന്‍ഡ് ഉപഭോക്താക്കളുടെ പണം തിരികെ നല്കുന്നു
അയര്‍ലണ്ടിലെ പ്രമുഖ ടെലഫോണ്‍ സേവന ദാതാക്കളായ ത്രീ അയര്‍ലണ്ട് ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാനൊരുങ്ങുന്നു. ഉപഭോക്താക്കളില്‍ നിന്നും അധികമായി ഈടാക്കിയ പണമാണ് തിരികെ നല്‍കുന്നത് 2.6 മില്ല്യണ്‍ യൂറോയാണ് മടക്കി നല്‍കുന്നത്. ഇക്കാര്യം കമ്പനി അധികൃതര്‍ സ്ഥിരീകരിച്ചു. കണക്ഷന് ക്യാന്‍സല്‍ ചെയ്തശേഷവും കസ്റ്റമേഴ്സില്‍ നിന്നും പണമീടാക്കിയതായി പരാതി ഉയര്‍ന്നിരുന്നു. രാജ്യത്തെ ടെലകോം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കമ്പനിയുടെ ബില്ലിംഗ് സിസ്റ്റത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം തുക മടക്കി നല്‍കാനുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇങ്ങനെ അധികമായി പണം നല്കിയ ഉപഭോക്താക്കളുടെ റീഫണ്ട് അപേക്ഷകള്‍ പരിഗണിച്ചായിരിക്കും പണം മടക്കി നല്‍കുക. ക്യാന്സലേഷന് ചാര്‍ജ്ജ് ഈടാക്കുകയും അക്കൗണ്ടുകളില്‍ ഉള്ള പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തത് ഏകദേസം 1,73,000 ഉപഭോക്താക്കളെയാണ് ബാധിച്ചിരിക്കുന്നത്. 1.28 മില്ല്യനോളം വരുന്ന തുക ക്യാന്സലേഷന് ചാര്‍ജും 1.4 മില്ല്യണ്‍ യൂറോയോളം തുക ഈ അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന പണവുമാണ്. പണം തിരികെ…
ഇന്‍കം ടാക്സില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്താന്‍ സാധ്യത
രാജ്യത്തെ ആദായനികുതി സംവിധാനത്തില്‍ അഴിച്ചുപണിക്ക് സാധ്യത. നിലവിലെ ലോ ക്ലാസ് , ഹൈ ക്ലാസ് സ്ലാബുകള്‍ക്കിടയില്‍ മീഡിയം ക്ലാസ് കൂടി ഏര്‍പ്പെടുത്തുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വിവിധ സംഘടനകളുടേയും പാര്‍ട്ടികളുടേയും സാമ്പത്തീക വിദഗ്ദരുടേയും ദീര്‍ഘനാളായുള്ള ആവശ്യമാണിത്. നിലവില്‍ ഒരു വര്‍ഷം 36,800 യൂറോ വരുമാനമുള്ളവര്‍ 20 ശതമാനമാണ് ആദായ നികുതിയായി അടയ്ക്കേണ്ടത്. എന്നാല്‍ വരുമാനം ഇതിന് മുകളിലായാല്‍ 20 ശതമാനത്തിന് പകരം 40 ശതമാനം നികുതി അടയ്ക്കേണ്ടി വരും. ഇതിനിടയില്‍ 30 ശതമാനത്തിന്റെ ഒരു സ്ലാബുകൂടി ഏര്‍പ്പെടുത്താനാണ് സാധ്യത. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി തന്നെ സൂചന നല്കി കഴിഞ്ഞു. ഇങ്ങനെ വന്നാല്‍ വരുമാന കാര്യത്തില്‍ ലോ ക്ലാസിനും ഹൈ ക്ലാസിനും ഇടയില്‍ വരുമാനമുള്ള നിരവധിയാളുകള്‍ക്ക് ഇത് ഗുണം ചെയ്യും. Share This News
ആശുപത്രിക്കേസുകളില്‍ വര്‍ദ്ധന ; നിയന്ത്രണങ്ങള്‍ക്ക് സാധ്യതയില്ല
രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 ആളുകളാണ് കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പുതിയ ഹോസ്പിറ്റല്‍ കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്നത് ആദ്യമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 4500 ഒളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ അവധിയിലാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി. എന്നാല്‍ ഭൂരിഭാഗം ആളുകളിലേയ്ക്കും വാക്സിന് എത്തിയ സാഹചര്യത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ദരുടെ അഭ്യര്‍ത്ഥന. എല്ലാവരും തങ്ങളുടെ ഊഴം കാത്തിരുന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദര് ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്. Share This News
അയര്‍ലണ്ട് യൂറോകപ്പ് ആവേശത്തിലേയ്ക്കോ ?
ഇന്ത്യക്കാരടക്കമുള്ള അയര്‍ലണ്ടിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. 2028 ലെ യൂറോ കപ്പിന് അയര്‍ലണ്ട് യൂറോപ്പും സംയുക്തമായി ആതിഥ്യമരുളാനുള്ള സാധ്യതകളാണ് തെളിഞ്ഞു വരുന്നത്. നിലവില്‍ മറ്റാരുടേയും പേരുകള്‍ ഇതിലേയ്ക്ക് സമര്‍പ്പിച്ചിട്ടില്ല. ഇത് സംബന്ധിച്ച സമയപരിധി അവസാനിക്കുമ്പോള്‍ മറ്റാരുടേയും പേരുകള്‍ വന്നില്ലെങ്കില്‍ യൂറോപ്പിലെ ഫുട്ബോള്‍ വമ്പന്മാര് അയര്‍ലണ്ടിലെ പച്ചപ്പുല്‍മൈതാനങ്ങളില്‍ 2028 ല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ആവേശപ്പോരാട്ടങ്ങള്‍ ഇപ്പോഴെ കാല്‍പ്പന്ത് പ്രേമികളുടെ മനസ്സുകളില്‍ ആരംഭിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏപ്രില്‍ എഴിനാകും അത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.. പ്രഖ്യാപനത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ ഫുട്ബോള്‍ ആരാധകര്‍. Share This News
വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തം
റഷ്യ-യുക്രൈന് യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയേയും പ്രത്യേകിച്ച് യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയേയും ബാധിച്ചിരിക്കുന്നതിന്റെ അലയൊലികള്‍ അയര്‍ലണ്ടിലും ദൃശ്യമാണ്. പണപ്പെരുപ്പമടക്കം ഉയര്‍ന്ന അവസ്ഥയിലാണ്. വീട്ടുവാടകകള്‍ തങ്ങാവുന്നതിലുമപ്പുറത്തേയ്ക്ക് കടക്കുകയാണ്. ഇന്ധനവിലയിലെ വര്‍ദ്ധനവും കണ്ടു തുടങ്ങി കഴിഞ്ഞു. ഇത് മറ്റെല്ലാ മേഖലകളിലും വില വര്‍ദ്ധനവിന് കാരണമായേക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. കോവിഡ് ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഉപയോഗിക്കണമെന്ന് പ്രതിപക്ഷം ഇതിനകം ആവശ്യപ്പെട്ട് കഴിഞ്ഞു. ജനങ്ങള്‍ക്ക് നേരിട്ട് പണം നല്കുന്ന പദ്ധതികള്‍ വേണമെന്നും ആവശ്യമുയരുന്നുണ്ട്. മൂപ്പതിനായിരും യൂറോയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാസം 200 യൂറോ നല്‍കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതിനു മുകളില്‍ വരുമാനമുള്ളവര്‍ക്ക് മാസം 100 യൂറോ സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. Share This News
അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘നീന ക്രിക്കറ്റ് ക്ലബ് ’15 വർഷത്തിന്റെ നിറവിൽ.
നീനാ : (കൗണ്ടി ടിപ്പററി ) അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ ‘നീനാ ക്രിക്കറ്റ് ക്ലബ്’ മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ് നീനാ ക്രിക്കറ്റ് ക്ലബ് കളിച്ചുകൊണ്ടിരിക്കുന്നത് .2007 വർഷത്തിൽ ടിപ്പററി കൗണ്ടിയിലെ നീന ടൗണിൽ ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ക്ലബ് വർഷങ്ങൾക്ക് ഇപ്പുറം 2012 മൺസ്റ്റർ ചാമ്പ്യൻസ്, 2013,2014,2015 മൺസ്റ്റർ റണ്ണേഴ്സ് അപ്പ് എന്ന് ഇങ്ങനെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ച് നീനാ നിവാസികൾക്കും വിശിഷ്യ മലയാളിക്കും അഭിമാനമായി മാറി. 2013 ഇൽ കണ്ണൻ ശ്രീനിവാസ് ,2021 ഇൽ ക്യാപ്റ്റൻ ജിൻസൺ അബ്രഹാം എന്നിവർ മൺസ്റ്ററിലെ മികച്ച താരങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു . നിരവധി മികച്ച പ്രകടനങ്ങൾ കൊണ്ട് ഇതിനോടകം മൺസ്റ്റർ ക്രിക്കറ്റ് യൂണിയനിൽ നീന ക്രിക്കറ്റ്…