65 വയസ്സ് കഴിഞ്ഞവര്‍ക്ക് നാലാം ഡോസ് നല്‍കാന്‍ ശുപാര്‍ശ

  രാജ്യത്ത് 65 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാമെന്ന് ശുപാര്‍ശ ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരക്കുന്നത് 5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒപ്പം പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും അവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇവര്‍ ആദ്യ മൂന്നു ഡോസുകളും നിശ്ചിത കാലാവധിയ്ക്ക് മുമ്പ് തീര്‍ത്തവരായിരിക്കണം. മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടുന്നവര്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് ആറ് മാസം കഴിഞ്ഞവരാകാണം ഇത് നാല് മാസമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. Share This News

Share This News
Read More

ഈസ്റ്റര്‍ തിരക്ക് കൈകൈര്യം ചെയ്യാന്‍ പദ്ധതികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട്

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ തിരക്ക് യാത്രക്കാര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായി മാറുകയാണ്. ഈസ്റ്റര്‍ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതിനാല്‍ തന്നെ ഈസ്റ്റര്‍ തിരക്ക് മുന്നില്‍ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികള്‍ ആവഷ്‌ക്കരിക്കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. ഇതിനായുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ ഉന്നത സമതിക്ക് കൈമാറി. അധികമായി 100 ജീവനക്കാരെ നിയമിക്കുക എന്നതാണ് പ്രധാന നിര്‍ദ്ദേശം ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളില്‍ തന്നെ നടത്തും. കോര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്. ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികള്‍ ചെയ്തിരുന്ന എന്നാല്‍ ഇപ്പോള്‍ മറ്റ് ജോലികള്‍ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിംഗ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാര്‍കളെയാണ് ഇന്റര്‍വ്യൂ നടത്തുക. ഇവരില്‍…

Share This News
Read More

ശമ്പള വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്

രാജ്യത്ത് സാലറി വര്‍ദ്ധനവിനെതിരെ സെന്‍ട്രല്‍ ബാങ്ക്. ജീവനക്കാരുടെ ശമ്പളം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് പണപ്പെരുപ്പം കൂടാനെ ഇടയാക്കൂ എന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. 6.9 ആണ് അയര്‍ലണ്ടിലെ നിലവിലെ പണപ്പെരുപ്പ നിരക്ക് . നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇത് 8 ശതമാനത്തില്‍ വരെ എത്താന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍. വൈദ്യുതി, ഗ്യാസ്, നിയോപയോഗ സാധനങ്ങള്‍ എന്നിവയുടെ വില അയര്‍ലണ്ടില്‍ കുതിച്ചു കയറുകയാണ്. ഈ സാഹചര്യത്തിലാണ് ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഉയരുന്നത്. എന്നാല്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കിയാല്‍ അത് പണപ്പെരുപ്പം ഇനിയും വര്‍ദ്ധിക്കാനും ഏറെ നാളത്തേയ്ക്ക് നിരക്ക് താഴാതെ നില്‍ക്കാനും കാരണമാകുമെന്ന് സെന്‍ട്രല്‍ ബാങ്ക മുന്നറിയിപ്പ് നല്‍കുന്നത്. Share This News

Share This News
Read More

കാറ്റിന് സാധ്യത നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട്

ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ നാല് കൗണ്ടികളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡൊണഗെല്‍,ലെയ്ട്രിം , മായോ സ്ലിഗോ എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് നിലവില്‍ വന്ന മുന്നറിയിപ്പ് ഇന്ന് രാത്രി ഒമ്പത് വരെ തുടരും. ഇന്ന് ഉച്ചകഴിഞ്ഞും വൈകുന്നോരവുമാണ് ശക്തമായ കാറ്റിന് സാധ്യത നിലനില്‍ക്കുന്നത്. ഈ സമയങ്ങളില്‍ ഡ്രൈവിംഗ് അടക്കം വളരെ ബുദ്ധമുട്ടായിരിക്കണമെന്നും കര്‍ശന ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശക്തമായ തിരമാലയ്ക്കും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ഉണ്ട്. Share This News

Share This News
Read More

പാന്‍ഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല

കോവിഡ് പ്രതിസന്ധിയില്‍ സാധാരണക്കാര്‍ക്ക് കൈത്താങ്ങായിരുന്ന പാന്‍ഡമിക് അണ്‍എംപ്ലോയ്‌മെന്റ് പെയ്‌മെന്റ് ഇനിയില്ല. കോവിഡ് കാലത്തെ തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ക്കായിരുന്നു സര്‍ക്കാരിന്റെ ഈ പദ്ധതി ഗുണം ചെയ്തത്. ആദ്യം ആറാഴ്ചത്തേയ്ക്കായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും ഇത് സര്‍ക്കാര്‍ പല ഘട്ടങ്ങളിലായി രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടുകയായിരുന്നു. മാര്‍ച്ച് 31 ഓടെയാണ് പദ്ധതിക്ക് പരസമാപ്തിയായത്. 880000 തൊഴിലാളികള്‍ ഇതിനകം ഈ ആനുകൂല്ല്യം കൈപ്പറ്റിയിട്ടുണ്ട്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു. ആഴ്ചയില്‍ 350 യൂറോയായിരുന്നു പിയുപി വഴി ലഭിച്ചിരുന്നത്. ഇപ്പോള്‍ ആനുകൂല്ല്യം കൈപ്പറ്റുന്നവര്‍ തുടര്‍ന്നും ഇത് സ്വീകരിക്കാന്‍ യോഗ്യരാണെന്ന് തെളിയിച്ചാല്‍ അവരെ ജോബ് സീക്കേഴ്‌സ് പേയ്‌മെന്റിലേയ്ക്ക് മാറ്റാനാണ് സാധ്യത. അര്‍ഹതയില്ലാത്ത പലരും പിയുപി സ്വീകരിച്ചതായും ഇതിനിടെ ആക്ഷേപം ഉയര്‍ന്നിരുന്നു. Share This News

Share This News
Read More

ആയിരം പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി വര്‍ക്ക്‌ഡേ

പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ വര്‍ക്ക് ഡേ വമ്പന്‍ റിക്രൂട്ട്‌മെന്‍രിനൊരുങ്ങുന്നു. കമ്പനിയുടെ യൂറോപ്പിലെ ഹെഡ് ഓാഫിസായ ഡബ്ലിന്‍ ഓഫീസിലേയ്ക്ക് 1000 പേരെയാണ് പുതുതായി നിയമിക്കാനൊരുങ്ങുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലായിരിക്കും ഇത്രയധികം നിയമനങ്ങള്‍ നടത്തുക. പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിനാണ് കമ്പനി ആസ്ഥാനത്ത് ഒഴിവുകളുടെ പ്രഖ്യാപനം നടത്തിയത്. നിലവില്‍ 1700 പേരാണ് കമ്പനിയില്‍ ജോലി ചെയ്യുന്നത്. കമ്പനികളുടെ ഫിനാന്‍സ് , എച്ച്ആര്‍ മേഖലകളില്‍ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന ക്ലൗഡ് ബെയ്‌സ്ഡ് ആപ്ലിക്കേഷനുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ആഗോളതലത്തില്‍ 9500 ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രോഡക്ട് ഡവലപ്പ്‌മെന്റ്, എഞ്ചിനിയറിംഗ് ആന്‍ഡ് ഡേറ്റാ സയന്‍സ്, സെയില്‍ ആന്‍ഡ് കസ്റ്റമര്‍ സര്‍വ്വീസ് എന്നീ മേഖലകളിലാണ് പുതിയ നിയമനങ്ങള്‍ നടത്താനൊരുങ്ങുന്നത്. ഒഴിവുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക Share This News

Share This News
Read More

ഐറിഷ് മലയാളി ജോബി ജോയ് നിര്‍മ്മിക്കുന്ന ചലച്ചിത്രം ഇ-വലയം പ്രദര്‍ശനത്തിനൊരുങ്ങുന്നു

ജോബി ജോയ് വിലങ്ങന്‍പാറ GDSN എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. ഇ- വലയം എന്നു പേരിട്ടിരിക്കുന്ന സിനിമ ആസ്വാദക മനസ്സുകളെ കീഴടക്കി മലയാള സിനിമാ ചരിത്രത്തിന്‍ തന്നെ ഇടം കണ്ടെത്തുമെന്നതില്‍ തര്‍ക്കമില്ല. വിദ്യാര്‍ത്ഥിയായി അയര്‍ലണ്ടിലെത്തിയ ജോബി ജോയ് ഇതിനകം തന്നെ അറിയപ്പെടുന്ന ഒരു സംരഭകന്‍ കൂടിയായിക്കഴിഞ്ഞു. അയര്‍ലണ്ട് മലയാളികളുടെ കൂട്ടായ്മകളില്‍ സ്ഥിര സാന്നിധ്യമായ ജോബി അയര്‍ലണ്ട് മലയാളി ക്ലബ്ബായകേരളാ ഹൗസിന്റെ പ്രാരംഭ കാലഘട്ടം മുതല്‍ എല്ലാവിധ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്ന വ്യക്തിയാണ്. ഇതിനാല്‍ തന്നെ മലയാളികള്‍ക്ക് സുപരിചമുഖമാണ് ജോബി ജോയി വിലങ്ങന്‍പാറയുടേത്. അയര്‍ലണ്ടിന്റെ ഐടി ബിസിനസ് രംഗത്തും ടൂറിസം രംഗത്തും ഇതിനകം തന്റേതായ സാന്നിധ്യമറിയിച്ച ജോബി ജോയി മലയാളി സമൂഹത്തിനും അഭിമാനമാണ്. സിനിമാ നിര്‍മ്മാണ രംഗത്തിറങ്ങുമ്പോഴും മൂല്ല്യാധിഷ്ടിതമായ സമകാലിക സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായാണ് അദ്ദേഹം എത്തുന്നത്. ഇന്നത്തെ കുടുംബസാമൂഹ്യ ബന്ധങ്ങളിലെ മൊബൈല്‍ ഫോണിന്റെ സ്വാധീനമാണ്…

Share This News
Read More

കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരിച്ചു വിളിച്ച് അധികൃതര്‍

കുട്ടികളുടെ പ്രിയപ്പെട്ട ചോക്ലൈറ്റ് വിഭവങ്ങളില്‍ ഒന്നായ ഫെറേരോ കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റ് തിരികെ വിളിക്കുന്നു ഫുഡ് സേഫ്റ്റി അതോറിറ്റിയുടേതാണ് നടപടി. സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ഈ ചോക്ലൈറ്റില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്റര്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. യുകെയിലും മറ്റ് ചില യൂറോപ്യന്‍ രാജ്യങ്ങളിലും കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലൈറ്റില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇയര്‍ലണ്ടില്‍ ഇതുവരെ 10 കേസുകളാണ് സാല്‍മൊണല്ലയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറിളക്കം, പനി തലവേദന എന്നിവയാണ് സാല്‍മൊണല്ല ബാക്ടീരിയ ഉള്ളില്‍ ചെന്നാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. 2022 ജൂലൈ 11, ഒക്ടോബര്‍ 7 എന്നീ തീയതികള്‍ക്കുള്ളില്‍ എക്‌സ്പയറി ഡേറ്റ് ഉള്ള Kinder Surprise 20g ,Kinder Surprise 20gx3 എന്നീ ഉല്‍പ്പന്നങ്ങളാണ് തിരികെ വിളിച്ചിരിക്കുന്നത്. Share This News

Share This News
Read More

ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ച് എയര്‍ട്രിസിറ്റിയും

മറ്റ് കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ഊര്‍ജ്ജവിതരണ കമ്പനിയായ എയര്‍ട്രിസിറ്റിയും ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിച്ചു. അയര്‍ലണ്ടില്‍ ചാര്‍ജ്ജ് വര്‍ദ്ധനവ് പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ കമ്പനിയാണ് എയര്‍ട്രിസിറ്റി. മേയ് മാസം ഒന്നുമുതലാണ് ചാര്‍ജ്ജ് വര്‍ദ്ധന നിലവില്‍ വരുന്നത്. മൊത്തവിതരണ വിലയിലെ വിലയിലെ വര്‍ദ്ധനവാണ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി പറഞ്ഞു. വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ശരാശരി 24 ശതമാനമാണ് വര്‍ദ്ധനവ് ഉണ്ടാകുന്നത് വാര്‍ഷിക ചാര്‍ജില്‍ 338 യൂറോയുടെ വര്‍ദ്ധനവ് ഉണ്ടാകും. ഗ്യാസ് ഉപഭോക്താക്കള്‍കക്ക് ശരാശരി 32.3 ശതമാനത്തിന്റെ വര്‍ദ്ധനവ് അതായത് വാര്‍ഷിക ചാര്‍ജ്ജില്‍ 333 യൂറോയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ചയില്‍ ശരാശരി 6.5 യൂറോയുടെ വര്‍ദ്ധനവ് വൈദ്യുതി ബില്ലിലും 6.40 യൂറോയുടെ വര്‍ദ്ധനവ് ഗ്യാസ് ബില്ലിലും ഉണ്ടാകും. 25000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85000 ത്തോളം ഗ്യാസ് ഉപഭോക്താക്കളെയുമാണ് എയര്‍ട്രിസിറ്റിയുടെ ചാര്‍ജ്ജ് വര്‍ദ്ധനവ് ബാധിക്കുന്നത്. Share This News

Share This News
Read More

അയര്‍ലണ്ടില്‍ പുതിയ പെന്‍ഷന്‍ സ്‌കീമിന് തുടക്കമാവുന്നു.

പുതിയ സിക്ക് ലീവ് നിയമത്തിനൊപ്പം എല്ലാവര്‍ക്കും പെന്‍ഷനും ഉറപ്പ് നല്‍കുന്ന പുതിയ പെന്‍ഷന്‍ പദ്ധതിക്കും സര്‍ക്കാര്‍ അംഗീകാരം നല്‍കി. പ്രത്യേകം രജിസ്റ്റര്‍ ചെയ്യാതെ തന്നെ രാജ്യത്തെ എല്ലാ അംഗീകൃത തൊഴിലാളികളും ഈ ഓട്ടോ എന്റോള്‍ഡ് പെന്‍ഷന്‍ സ്‌കീമില്‍ പങ്കാളികളാകും. 2024 ന്റെ തുടക്കത്തില്‍ തന്നെ ഈ പദ്ധതി നിലവില്‍ വരും. രാജ്യത്ത് ഒരു പെന്‍ഷന്‍ സ്‌കീമിലും അംഗമല്ലാത്ത 23 നും അറുപതിനും ഇടയില്‍ പ്രായമുള്ള 750,000 ത്തോളം തൊഴിലാളികള്‍ ഉണ്ടെന്നാണ് കണക്കുകള്‍ . ഇവര്‍ എല്ലാം തന്നെ ഇതില്‍ ഓട്ടോമാറ്റിക് ആയി എന്റോള്‍ ചെയ്യപ്പെടും. ജീവനക്കാര്‍ക്കൊപ്പം സര്‍ക്കാരും തൊഴിലുടമകളും പെന്‍ഷന്‍ ഫണ്ടിലേയ്ക്ക് ഒരു വിഹിതം നല്‍കും. ഇങ്ങനെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് ജീവനക്കാരന്‍ മൂന്ന് യൂറോ പെന്‍ഷന്‍ ഫണ്ടിലേയ്ക്കിട്ടാല്‍ തൊഴിലുടമ മുന്ന് യൂറോയും സര്‍ക്കാര്‍ ഒരു യൂറോയും ഇടും. പണമടയ്ക്കാന്‍ താത്പര്യമില്ലാത്ത ജീവനക്കാര്‍ക്ക് ആറ് മാസത്തിനകം പദ്ധതിയില്‍ നിന്നും…

Share This News
Read More