രാജ്യത്തെ ബിസിനസ് സംരഭങ്ങളെ സഹായിക്കാന്‍ 85 മില്ല്യണ്‍ യൂറോ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഡിജിറ്റല്‍ മേഖലയില്‍ മുതല്‍ മുടക്കുന്നതിന് കമ്പനികള്‍ക്ക് ഗ്രാന്റായിട്ടാണ് ഈ പണം നല്‍കുക. പുതിയ ഡിജിറ്റല്‍ പ്രോഡക്ട്സ് നിര്‍മ്മിക്കുക, ഡിജിറ്റല്‍ ഉല്‍പ്പനങ്ങളുടെ പ്രോസസിംഗും സര്‍വ്വീസിംഗും, സോഫ്റ്റ്വെയര് നിര്‍മ്മാണം, ഈ മേഖലയിലെ ജീവനക്കാരുടെ പരിശീലനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റിലിജന്‍സ് എന്നീ മേഖലകളിലാവും കമ്പനികളെ സര്‍ക്കാര്‍ സഹായിക്കുക. ഈ വര്‍ഷം മുതല്‍ 2026 വരെയുള്ള കാലയളവുകളിലാണ് 85 മില്ല്യണ്‍ യൂറോ പൂര്‍ണ്ണമായും ലഭ്യമാക്കുക. 2022 ല്‍ പത്ത് മില്ല്യണ്‍ യൂറോയാവും ഈയിനത്തില്‍ ചെലവഴിക്കുക. എന്റര്‍പ്രൈസ് അയര്‍ലന്‍ഡാവും ഈ തുക കൈകാര്യം ചെയ്യുന്നത്. ഡിജിറ്റലൈസേഷനിലേയ്ക്കുള്ള യാത്രയുടെ എല്ലാ ഘട്ടങ്ങളിലും കമ്പനികളെ സഹായിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ രേഖ ഉടന്‍ പുറത്തിറക്കും. ഇതിന്രെ വിശദാശങ്ങള്‍ സംരഭകരിലേയ്ക്ക് എത്തിക്കുന്നതിനും ഒപ്പം സംരഭകരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുന്നതിനും…
അയര്‍ലണ്ടിലേയ്ക്ക് സഞ്ജുവും ; ആവേശത്തില്‍ മലയാളി ആരാധകര്‍
ഈ മാസം 26 ,29 തിയതികളില്‍ ഡബ്ലിനില്‍ നടക്കാന്‍ പോകുന്ന ഇന്ത്യ – അയര്‍ലണ്ട് ട്വന്റി-ട്വന്റി ക്രിക്കറ്റ് ഏറെ ആവേശത്തോടെയാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇവരുടെ ആവേശം പതിന്മടങ്ങാക്കുകയാണ് ഇന്ത്യന്‍ ടീമില്‍ സഞജു സാംസണും ഉണ്ടെന്നുള്ളത്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെ നായകനെന്ന നിലയില്‍ ടീമിനെ ഫൈനലിലെത്തിച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയതും അയര്ലണ്ടിലേയ്ക്കെത്തുന്നതും. അതിനാല്‍ തന്നെ ബാറ്റിനെ മാന്ത്രിക വടിയാക്കി സഞ്ജു ക്രീസില്‍ തകര്‍ത്താടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയിലടക്കം അയര്‍ലണ്ട് മലയാളികള്‍ സഞ്ജുവിനെ അയര്‍ലണ്ടിന്റെ മണ്ണിലേയ്ക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്റുകള്‍ ഇടാനാരംഭിച്ചു കഴിഞ്ഞു. ക്രിക്കറ്റ് ആരാധകരായ ഏറെ മലയാളികളുള്ള ഡബ്ലിനില്‍ സഞ്ജു പ്രതീക്ഷകള്‍ കാക്കുമെന്നുതന്നെയാണ് എല്ലാവരുടേയും കണക്ക് കൂട്ടല്‍. Share This News
അയര്‍ലണ്ടില്‍ പെട്രോള്‍ , ഡീസല്‍ വിലകള്‍ കുതിക്കുന്നു
അയര്‍ലണ്ടില്‍ സര്‍വ്വ മേഖലകളിലും വിലക്കയറ്റത്തിന് വഴി തുറക്കാന്‍ കാരണമായ വിധത്തില്‍ പെട്രോള്‍ ,ഡീസല്‍ വിലകള്‍ കുതിയ്ക്കുന്നു. പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനം വര്‍ദ്ധനവാണ് ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ചത്തെ അപേക്ഷിച്ച് നോക്കിയാല്‍ പോലും 11 ശതമാനത്തിലധികം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കണമെങ്കില്‍ 2.13 യൂറോയാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഒരു ലിറ്റല്‍ ഡീസലിനാകട്ടെ 2.05 യൂറോയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു പെട്രോള്‍ കാറുടമയ്ക്ക് 750 യൂറോയും ഒരു ഡീസല്‍ കാറുടമയ്ക്ക് 640 യൂറോയുമാണ് അധികം ചെലവ് വരുന്നത്. ഇന്ധന വില റോക്കറ്റ് വേഗത്തില്‍ മുന്നോട്ട് പോകുമ്പോള്‍ വരും ദിവസങ്ങളില്‍ അത് സര്‍വ്വ മേഖലകളിലേയും വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. Share This News
കുട്ടികള്‍ക്കിനി റീ എന്‍ട്രി വിസ വേണ്ട
അയര്‍ലണ്ടില്‍ ഇനി കുട്ടികള്‍ക്ക് റീ എന്‍ട്രി വിസ വേണ്ട. ഇന്ത്യക്കാരടക്കമുള്ള രക്ഷിതാക്കള്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണിത്. ജൂണ്‍ 14 മുതലാണ് പുതിയ നിയമം നിലവില്‍ വന്നത്. അവധിക്കാലമാഘോഷിക്കാനും അറ്റ് അത്യാവശ്യങ്ങള്‍ക്കുമായി നാട്ടിലേയ്ക്ക് പോകുന്നവര്‍ക്ക് ആ തീരുമാനം ഏറെ ഗുണം ചെയ്യും. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് റീ എന്‍ട്രി വിസ വേണ്ടാത്തത്. എന്നാല്‍ അയര്‍ലണ്ടില്‍ നിയമപരമായി താമസിക്കാന്‍ അനുമതിയുള്ള മാതാപിതാക്കളോ അല്ലെങ്കില്‍ രക്ഷിതാക്കളോ ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധന ഉണ്ട്. മാത്രമല്ല കുട്ടികള്‍ക്കൊപ്പമുള്ള ഈ രക്ഷിതാക്കള്‍ നിയമപരമായ കുട്ടികളുടെ രക്ഷിതാക്കളാണെന്ന് തെളിയിക്കുന്ന രേഖ കൈവശം കരുതുകയും വേണം. താഴെ പറയുന്ന രേഖകളാണ് ഇതിനായി പരിഗണിക്കുന്നത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ദത്തെടുക്കല്‍ സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ രക്ഷാകര്‍തൃം തെളിയിക്കുന്ന രേഖ മാതാപിതാക്കള്‍ മരണപ്പെട്ടവരാണെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് കുട്ടിയുടെ രക്ഷിതാവാണെങ്കിലും മറ്റൊരു കുടുംബ പേര് ഉണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍…
അയര്‍ലണ്ടില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നവരുടെ എണ്ണം കൂടുന്നു
അയര്‍ലണ്ടില്‍ ഊര്‍ജ്ജമേഖലയിലെ വിലവര്‍ദ്ധനവ് രൂക്ഷമായതോടെ ഇത് നിരവധി കുടുംബങ്ങള്‍ക്ക് കനത്ത തിരിച്ചടിയായെന്ന് സൂചന. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാണ്ട് 29 ശതമാനം കുടുംബങ്ങള്‍ ഊര്‍ജ്ജ ദാരിദ്ര്യം(Energy Proverty) അനുഭവിക്കുന്നു എന്നാണ് കണക്കുകള്‍. തങ്ങളുടെ മാസ വരുമാനത്തിന്റെ പത്ത് ശതമാനത്തിലധികം മോട്ടോര്‍ ഇന്ധനത്തിനൊഴികെയുള്ള ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരെയാണ് ഊര്‍ജ്ജ ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളായി പരിഗണിക്കുന്നത്. 29 ശതമാനം എന്നത് സര്‍വ്വകാല റെക്കോര്‍ഡാണ്. ഇതിന് മുമ്പ് 1995 ലായിരുന്നു ENERGY PROVERTY ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്. അന്ന് 23 ശതമാനമായിരുന്നു ENERGY PROVERTY. ഇതിനെ കടത്തിവെട്ടിയാണ് ഇപ്പോള്‍ 29 ശതമാനത്തിലെത്തിയിരിക്കുന്നത്. എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെ മോട്ടോര്‍ ഇന്ധനം ഒഴികെയുള്ള ഊര്‍ജ്ജത്തിന്റെ വില ഒരാഴ്ച 21 യൂറോയാണ്…
ഐറീഷ് ജനതയ്ക്ക് വാര്ത്തകളറിയാനിഷ്ടം സ്മാര്‍ട്ട് ഫോണിലൂടെ
ലാപ് ടോപ്പും ഡെസ്ക് ടോപ്പും ടിവിയും പത്രവുമൊക്കെ ഉണ്ടെങ്കിലും ഐറിഷ് ജനതയില്‍ കൂടുതല്‍ ആളുകളും വാര്‍ത്തകളറിയുന്നത് തങ്ങളുടെ സ്മാര്‍ട്ട് ഫോണിലൂടെ. കൂടുതല്‍ ആളുകളും രാവിലെയാണ് സ്മാര്‍ട്ട് ഫോണില്‍ കൂടുതല്‍ നേരം വാര്‍ത്തകള്‍ക്കായി പരതുന്നത്. എന്നാല്‍ വാര്‍ത്തകളും സമകാലിക സംഭവവികാസങ്ങളും കൂടുതല്‍ അറിയാന്‍ താത്പര്യമുള്ള ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വാര്‍ത്തകളോട് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ കഴിഞ്ഞാല്‍ മൊബൈലിലും വാഹനങ്ങളിലും ഉള്ള റേഡിയോ ആണ് പലരും ന്യൂസ് അറിയാനായി ഉപയോഗിക്കുന്നത്. Share This News
മിനിമം വേജ് എടുത്തുമാറ്റുന്നു ; പകരം വരുന്നത് ലീവിംഗ് വേജ്
അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. ഇപ്പോള്‍ നിലവിലുള്ള മിനിമം വേജ് സമ്പ്രദായം എടുത്തുമാറ്റി പകരം ലിവിംഗ് വേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. 2026 ഓടെയായിരിക്കും ഇത് പൂര്‍ണ്ണമായും നടപ്പാവുക. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മിനിമം വേജ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാല്‍ മാന്യമായി ജീവിക്കാനുള്ള വേതനം ഉറപ്പാക്കുക എന്നതാണ് ലിവിംഗ് വേജ് സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ അയര്‍ലണ്ടിലെ മിനിം വേജ് 10.50 യൂറോയാണ് . എന്നാല്‍ ലിവിംഗ് വേജ് 12.17 യൂറോയാണ്. ഓരോ വര്‍ഷവും ലിവിംഗ് വേജ് ശരാശരി വേതനത്തിന്റെ 60 ശതമാനമായിരിക്കും. രാജ്യത്തെ മിനിമം വേജ് ഘട്ടം ഘട്ടമായി വര്‍ദ്ധിപ്പിച്ച് 2026 ആകുമ്പോഴേയ്ക്കും ലിവിംഗ് വേജിന് ഒപ്പമെത്തിക്കുക തുടര്‍ന്ന് മിനിമം വേജ് എടുത്തു മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ പദ്ധതി. പ്രധാനമന്ത്രിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ലോ പേ കമ്മീഷനോട് ഇത്…
120 പുതിയ ഇലക്ട്രിക് ബസുകള്‍ അയര്‍ലണ്ടിലേയ്ക്കെത്തുന്നു
അയര്‍ലണ്ടിലെ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് പകരാന്‍ പുതിയ ഇലക്ട്രിക് ബസുകളെത്തുന്നു. 120 പുതിയ ബസുകളാണ് അയര്‍ലണ്ടിന്റെ നിരത്തിലിറങ്ങുന്നത്. 80.4 മില്ല്യണ്‍ യൂറോയാണ് ഇതിനായി മുടക്കുന്നത്. പൊതു ഗതാഗത സംവിധാന രംഗത്ത് ഒറ്റത്തവണ മുടക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഇതില്‍ 100 ബസുകളും ഡബ്ലിന്‍ മെട്രോപോളിറ്റന്‍ ഏരിയയിലായിരിക്കും സര്‍വ്വീസ് നടത്തുന്നത്. ബാക്കി 20 ബസുകള്‍ Bus Éireann ന്റെ ഭാഗമായി ലിമെറിക്ക് ഏരിയയിലേയ്ക്കായിരിക്കും സര്‍വ്വീസ് നടത്തുക. ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസസ് ചീഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്നുള്ള മലിനീകരണം തടയാനും ഇലക്ട്രിക് ബസുകള്‍ ഉപകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. ഈ ബസുകള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ നിരത്തിലിറങ്ങുമെന്നാണ് കണക്ക കൂട്ടല്‍. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ലഗേജുകള്‍ ലഭിക്കാനും കാലതാമസം
യാത്രക്കാരുടെ വലിയ തിരക്കിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടമായ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ലഗേജുകള്‍ സംബന്ധിച്ച പരാതികളും ഉയരുന്നു. വിമാനമിറങ്ങി ഒരാഴ്ചയിലധികമായിട്ടും ലഗേജുകള്‍ ലഭിക്കാത്തവര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന വിശദീകരണം. യാത്രക്കാര്‍ വിമാനമിറങ്ങി മണിക്കൂറുകള്‍ കാത്തു നിന്നശേഷമാണ് പോകുന്നത്. ഇതിന് ശേഷമെത്തുന്ന പല ലഗേജുകളും യാത്രക്കാരെ കൃത്യമായി അറിയിക്കാത്തത് മൂലം ഒരാഴ്ചയോളമായി ടെര്‍മിനലുകളില്‍ കിടക്കുകയാണ്. ജീവനക്കാരുടെ കുറവ് തന്നെയാണ് ഇത്തരം വീഴ്ചകള്‍ക്ക് പിന്നിലും. ലഗേജുകള്‍ കൈകാര്യം ചെയ്യുന്നത് അതാത് എയര്‍ലൈനുകളും അവരുടെ ഹാന്‍ഡ്ലിംഗ് പാട്ണേഴ്സുമാണ്. ഈ കമ്പനികളിലെ ജീവനക്കാരുടെ കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്നും എയര്‍പോര്‍ട്ടിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇതുമൂലം ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ സല്‍പ്പേരാണ് നഷ്ടപ്പെടുന്നത്. Share This News
Single Room available in Dublin
Hi, Single room with attached bathroom available near Saint James’s hospital. (Kerala people) Only 5 minutes walk to hospital as well Luas station. Rent €750, including wifi with electricity. Available from July 2nd. Contact:: 0892562355 Thanks and regards, Sanimol vs . Share This News