യൂറോപ്പ് വീണ്ടും ഒരു സാമ്പത്തീക മാന്ദ്യത്തിലേയ്ക്കെന്ന് സൂചനകള്‍. കോവിഡിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന് മുമ്പേ യുക്രൈനിലെ യുദ്ധവും ഇന്ധനക്ഷാമവും സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരത്തിലുള്ള പ്രവചനങ്ങളിലേയ്ക്ക് സാമ്പത്തിക വിദഗ്ദരെ നയിക്കുന്നത്. സിറ്റി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പതിയെ യൂറോപ്പ് മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് തെന്നിമാറുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുക്രൈന് യുദ്ധവും ഒപ്പം ഇന്ധന വില വര്‍ദ്ധനവുമാണ് അദ്ദേഹം ഇതിന് പ്രധാനകാരണമായി പറയുന്നത്. എന്നാല്‍ തന്റെ നിഗമനം തെറ്റായിരിക്കട്ടെയെന്നും സിറ്റി ഗ്രൂപ്പ് സിഇഒ ജെയ്ന്‍ ഫ്രെയ്സര്‍ പറഞ്ഞു. ഒരു മാധ്യമ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റു പല പാനലിസ്റ്റുകളും ഇതിനെ എതിര്‍ത്തു. ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധിയെ പ്രതിരോധിക്കാനുള്ള കരുത്ത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയ്ക്കുണ്ടെന്നാണ് മറ്റുചില വിദഗ്ദര്‍ അഭിപ്രായപ്പെട്ടത്. ഇതിനകം തന്നെ യൂറോപ്പ് ഇത് തെളിയിച്ചു കഴിഞ്ഞെന്ന്…
അയര്‍ലണ്ടില്‍ കലാവസന്തം തീര്‍ക്കുവാന്‍ റിമി ടോമിയും സംഘവും നവംബറിലെത്തുന്നു
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഗീതത്തിന്റേയും പൊട്ടിച്ചിരിയുടേയും പുത്തന്‍ വസന്തം തീര്‍ക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും ഗായികയുമായ റിമി ടോമിയും സംഘവും അയര്‍ലണ്ടിലെത്തുന്നു. പേരെടുത്ത പ്രമുഖ കലാകാരന്മാരാണ് റിമി ടോമിയുടെ സംഘത്തിലുള്ളത്. ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും മറ്റു സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന് ട്രഷേഴ്ലുമാണ്. വിത്യസ്ത ഭാഷകളില്‍ സംഗീത വിസ്മയം തീര്‍ക്കുന്ന അനൂപ് ശങ്കര്‍ സമകാലിക കോമഡി പാരഡി ഗാനങ്ങളിലൂടെ വേദികള്‍ കീഴടക്കിയ സുധീര്‍ പരവൂര്‍, മണ്മറഞ്ഞു പോയ കലാകാരന് കലാഭവന്‍ മണിക്ക് ഇന്നും വേദികളില്‍ ജീവന് നല്കുന്ന കൃഷ്ണകുമാര്‍ ആലുവ, പിന്നണി ഗായകന് അഭിജിത്ത് അനില്‍കുമാര്‍, തുടങ്ങി പ്രമുഖ കലാകാരന്മാരടങ്ങുന്ന സംഘമാണ് അയര്‍ലണ്ടിലെത്തുന്നത്.…
പുതിയ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു
പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വകഭേദം അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ച BA.4 ആണ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചത്. രണ്ട് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. സംശയം തോന്നിയ രോഗികളുടെ സാംപിള്‍ ജനിതക ശ്രേണീകരണം നടത്തയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തീവ്രവ്യാപനശേഷിയുള്ള വൈറസെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നിലവില്‍ അയര്‍ലണ്ടില്‍ നിരവധി പേരില്‍ സ്ഥിരീകരിച്ചിരിക്കുന്ന ഒമിക്രോണ്‍ വകഭേദത്തിന്റെ തന്നെ മറ്റൊരു വിഭാഗമാണ് BA.4. ഇക്കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലാണ് ഇത് സ്ഥിരീകരിച്ചത്. Share This News
അയര്‍ലണ്ടില്‍ ഐപി ,ഒപി ഫീസുകള്‍ ഒഴിവാക്കിയേക്കും
അയര്‍ലണ്ടിലെ ഹോസ്പിറ്റലുകളില്‍ ഇന്‍ പേഷ്യന്റ് , ഔട്ട് പേഷ്യന്റ് ചാര്‍ജുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യമേഖലയില്‍ എല്ലാവര്ക്കും സൗജന്യ സേവനം ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഐപി, ഒപി ഫീസുകള്‍ അടുത്തവര്‍ഷം മുതല്‍ പൂര്‍ണ്ണമായി ഒഴിവാക്കിയേക്കും. എന്നാല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സേവനത്തിന് ഫീസ് ഉണ്ടാകുമെന്നും ജിപിയുടെ റഫറന്‍സ് ഇല്ലാതെയെത്തുന്നവര്‍ക്ക് 100 രൂപതന്നെയായിരിക്കും ഫീസെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ആറ്, ഏഴ് വയസ്സുള്ള കുട്ടികള്‍ക്ക് ജിപിയുടെ സേവനം സൗജന്യമാക്കുമെന്നും 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന ശാസ്ത്രക്രിയ സൗജന്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 14000 ജീവനക്കാര്‍ ആരോഗ്യവകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്നും 4000 നഴ്സുമാരും മിഡ്വൈഫുമാരും 2200 സോഷ്യല്‍ കെയര്‍ പ്രഫഷണലുകളും 1300 ഡോക്ടര്‍മാരും ഡന്റിസ്റ്റുകളും ജോലിയില്‍ പ്രവേശിച്ചതായും 2500 പേര്…
റയാന് എയറില്‍ 200 ജോലി ഒഴിവുകള്‍
പ്രമുഖ ഐറീഷ് വിമാന കമ്പനിയായ റയാന് എയറില്‍ 200 ജോലി ഒഴിവുകള്‍. ഷാനണ്‍ എയര്‍പോര്‍ട്ടില്‍ കമ്പനി ആംഭിച്ച മെയിന്റനന് സെന്ററിലാണ് ഒഴിവുകള്‍. ബുധനാഴ്ചയാണ് സെന്റര്‍ ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനിയുടെ ആദ്യത്തെ എയര്‍ക്രാഫ്റ്റ് ഹെവി മെയിന്റനന്‍സ് സെന്റാണിത്. പത്ത് മില്ല്യണ്‍ യൂറോയാണ് ഇതിനായി മുതല്‍മുടക്ക് നടത്തിയിരിക്കുന്നത്. മെക്കാനിക്കുകള്‍, എഞ്ചിനിയേഴ്സ് സപ്പോര്‍ട്ടിംഗ് സ്റ്റാഫ് എന്നിവര്‍ക്കാണ് ഇവിടെ അവസരം. കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 2026 ആകുമ്പോഴേയ്ക്കും 600 ആക്കി ഉയര്‍ത്താനാണ് നീക്കം. ജോലി ഒഴിവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News
ഡബ്ലിനില്‍ നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു
സ്വന്തം വാഹനം ഉപേക്ഷിച്ച് നടക്കാന്‍ താത്പര്യപ്പെടുന്നവരുടെ എണ്ണം ഡബ്ലിന്‍ സിറ്റിയില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സൈക്ലിംഗില്‍ താത്പര്യമുള്ളവരുടേയും ഒപ്പം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവരുടേയും എണ്ണത്തിലും വര്‍ദ്ധനവുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പുറത്തായത്. ഇതിനായി നടത്തിയ പഠനത്തില്‍ ആയിരത്തിലധികം ആളുകളില്‍ നിന്നുമാണ് പ്രതികരണം തേടിയത്. ഇവരില്‍ 65 ശതമാനം ആളുകളും നടക്കാനോ സൈക്കിളില്‍ പോകാനോ ഇഷ്ടപ്പെടുന്നവരാണ്. ഇതിനായുള്ള അനുബന്ധ സൗകര്യങ്ങള്‍ക്കായി ഇവര്‍ പണം മുടക്കാനും തയ്യാറാണ്. ഇവരില്‍ ഭൂരിഭാഗത്തിന്റേയും മുന്നിലുള്ള മുന്നാമത്തെ ഓപ്ഷന് പൊതുഗതാഗത സംവിദാനം ഉപയോഗിക്കുക എന്നതാണ്. 35 ശതമാനം ആളുകളാണ് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നത്. നടപ്പും സൈക്ലിങ്ങും സാമ്പത്തീകമായും ആരോഗ്യപരമായും ഗുണം ചെയ്യുമെന്നാണ് ഭൂരിഭാഗത്തിന്റേയും അഭിപ്രായം. Share This News
ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി: “നിറവ് 2022”
പ്രിയസ്നേഹിതരെ, ന്യൂകാസിൽ വെസ്റ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സൗഹൃദക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ മെയ് 15 ന് ഈസ്റ്റർ-വിഷു ഉത്സവാഘോഷങ്ങളും കലാസപര്യയുമായി “നിറവ് 2022” കെങ്കേമമായി കൊണ്ടാടിയ വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രസ്തുത പരിപാടിയ്ക്ക് സാന്നിധ്യമരുളുകയും അനുഗ്രഹാശിസ്സുകൾ നേരുകയും ചെയ്ത ബഹുമാന്യരായ റോബിൻ അച്ചനും ഷോജി അച്ചനും ആദ്യം തന്നെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും നന്ദി അറിയിക്കട്ടെ. കോവിഡ് മൂലം രണ്ടര വർഷത്തോളമായി മുടങ്ങി കിടന്ന നമ്മുടെ കൂട്ടായ്മയ്ക്ക് ഒരു നവജീവൻ കൈവന്നു എന്ന് പറയാതെ വയ്യ. മുൻവർഷത്തെ പരിപാടികളെ അപേക്ഷിച്ച് ധാരാളം പുതുമുഖങ്ങൾ നമ്മുടെ ന്യൂകാസിലിൽ എത്തിയിട്ടുണ്ടായിരുന്നു.അവരെയൊന്നും നേരിട്ട് കാണണോ പരസ്പരം പരിചയപ്പെടാനോ ഉള്ള അവസരം തുലോം കുറവായിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ച് ഇത്ര ബ്രഹത്തായ രീതിയിൽ ഈ പരിപാടി ആസൂത്രണം ചെയ്യുക എന്നത് ഒരു ബാലികേറാമല ആയിരുന്നു. അതിന് കർമ്മനിരതരായി കഠിനയത്നം നടത്തി പ്രവർത്തിച്ചത് കമ്മറ്റി അംഗങ്ങളായ ജിസ്…
ഔട്ട് ഡോര്‍ ഡൈനിംഗുകള്‍ ആറ് മാസത്തേയ്ക്ക് കൂടി
രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് നടപ്പിലാക്കിയ ഔട്ട് ഡോര്‍ ഡൈനിംഗ് ആറ് മാസത്തേയ്ക്ക് കൂടി നീട്ടാന്‍ സര്‍ക്കാര്‍ അംഗീകാരം നല്കി. ഇതോടെ റസ്റ്റോറന്റുകളിലും പബ്ബുകളിലുമടക്കം പുറത്ത് ആളുകളെ ഇരുത്തി മദ്യമടക്കം നല്കാന് സാധിക്കും. കോവിഡ് കാലത്ത് റസ്റ്റോറന്റുകളിലും പബ്ബുകളിലും ആളുകള്‍ക്ക് നിയന്ത്രണം വന്നതോടെയാണ് പുതിയ നിയമം പാസാക്കി സര്‍ക്കാര്‍ ഔട്ട് ഡോറില്‍ മദ്യവിതരണത്തിനടക്കം അനുമതി നല്‍കിയത്. ഈ നിയമത്തിന്റെ കാലാവധി മേയ് 31 ന് അവസാനിക്കും ഇതോടെയാണ് കാലാവധി നീട്ടി നല്‍കിയത്. രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖല പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉണര്‍വ് പകരാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. Share This News
കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളോരുക്കി സെന്‍ട്രാ
അയര്‍ലണ്ടിലെ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറായ സെന്‍ട്രാ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുന്നു. സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. 2021 ല്‍ അയര്‍ലണ്ട് വിപണിയില്‍ നിന്നും ലഭിച്ച മികച്ച പ്രതികരണമാണ് സെന്‍ട്രാ സ്റ്റോറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിന് പിന്നില്‍ കൂടുതല്‍ ഔട്ട്ലെറ്റുകള് ആരംഭിക്കുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കാനും വഴിയൊരുങ്ങും. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ 18 സ്റ്റോറുകള്‍ കൂടി ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി പുതുതായി 430 പേര്‍ക്ക് കൂടി ജോലി ലഭിക്കുമെന്നാണ് കരുതുന്നത്. 25 മില്ല്യണ്‍ യൂറോയുടെ പുതിയ നിക്ഷേപമാണ് കമ്പനി ഉദ്ദേശിക്കുന്നത്. നിലവിലുള്ള സ്റ്റോറുകള്‍ നവീകരിക്കുന്നതിനും ഇതില്‍ കുക നീക്കിവച്ചിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് കമ്പനിയ്ക്ക് വലിയ തോതിലുള്ള നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.98 ബില്ല്യണ്‍ യൂറോയായിരുന്നു കമ്പനിയുടെ വരുമാനം. വാര്‍ഷിക വളര്‍ച്ച 2.5 ശതമാനമായി ഉയരുകയും ചെയ്തു. Share This News
മദ്യവിതരണത്തിലെ ഇളവ് നീട്ടിയേക്കും
രാജ്യത്ത് നിലവില്‍ ഔട്ട്ഡോര്‍ മദ്യ വിതരണത്തിന് നല്‍കിയിരിക്കുന്ന ഇളവുകള്‍ നീട്ടിയേക്കും. കോവിഡ് കാലത്തായിരുന്നു റസ്റ്റോറന്റുകളിലും പബ്ബുകളിലുമടക്കം ഔട്ട് ഡോര്‍ മദ്യ വിതരണത്തിന് അനുമതി നല്‍കിയത്. താത്ക്കാലിക നിയമനിര്‍മ്മാണത്തിലൂടെയായിരുന്നു ഇതിന് അനുമതി നല്‍കിയത്. കോവിഡ് കാലത്തായിരുന്നു ഈ ഇളവ് നല്‍കിയത്. മേയ് 31 ഓടെ ഈ നിയമത്തിന്റെ കാലാവധി അവസാനിക്കും. ഇതേ തുടര്‍ന്നാണ് ഔട്ട് ഡോര്‍ മദ്യവിതരണത്തിനുള്ള അനുവാദം നീട്ടിനല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കാനാണ് നിയമത്തില്‍ ഇളവ് അനുവദിക്കാന്‍ ആലോചിക്കുന്നത്. Share This News