വിലക്കയറ്റത്തില്‍ കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ നടപടി

അയര്‍ലണ്ടില്‍ അനുദിനം സമസ്തമേഖലകളിലും വിലവര്‍ദ്ധനവ് ജനത്തെ വലയ്ക്കുമ്പോള്‍. ജനതയ്ക്ക് കൈത്താങ്ങാകാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ . ഇതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശിശു പരിപാലനം, ആരോഗ്യമേഖല, വിദ്യാഭ്യാസം , പൊതുഗതാഗതം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകാനാണ് സാധ്യത. ശിശുപരിപാലനത്തിന് സബ്‌സിഡി നല്‍കുക. ചികിത്സാ ചാര്‍ജ്ജുകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇളവ് നല്‍കുക , സ്‌കൂള്‍ ഫീസുകള്‍ കുറയ്ക്കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്നിലുളള പദ്ധതികള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ചകള്‍ മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യത്തില്‍ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഒക്ടോബര്‍ മാസത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. Share This News

Share This News
Read More

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ

ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്‌കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന്‍ തോമസ് : 0894333124…

Share This News
Read More

ജീവനക്കാരുടെ ക്ഷാമം ; ബാറുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തന സമയം കുറയ്ക്കുന്നു

രാജ്യത്ത് ഹോസ്പിറ്റാലിറ്റി മേഖലകളിലെ ജീവനക്കാരുടെ ക്ഷാമം ഗുരുതരമാകുന്നു. ഇത് സംബന്ധിച്ച് ഏറ നാളായി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്‌നത്തിലേയ്ക്ക് നീങ്ങുകയാണ്. പ്രവര്‍ത്തന സമയം കുറയ്ക്കാനൊരുങ്ങുകയാണ് ബാറുകളും റസ്റ്റോറന്റുകളും അടക്കമുള്ള സ്ഥാപനങ്ങള്‍. പ്രവര്‍ത്ത സമയം വെട്ടിച്ചുരുക്കാനോ അല്ലെങ്കില്‍ ആഴ്ചയില്‍ തുറക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാനോ ആണ് തീരുമാനം. പല സ്ഥാപനങ്ങളും ഇപ്പോള്‍ പതിവിലും നേരത്തെ അടയ്ക്കുകയാണ്, ബൗണ്‍സര്‍മാര്‍, സെക്യൂരിറ്റി സ്റ്റാഫ് എന്നിവരുടെ കുറവാണ് വലിയ പ്രശ്‌നം. കോവിഡ് കാലത്ത് സ്ഥാപനങ്ങള്‍ അടച്ചിട്ടപ്പോള്‍ മറ്റു ജോലി തേടി പേയവര്‍ മടങ്ങിയെത്താത്തതും പരീക്ഷകളും മറ്റുമായതിനാല്‍ പാര്‍ട്ട് ടൈം ജോലിക്ക് വിദ്യാര്‍ത്ഥികളെ ലഭിക്കാത്തതുമാണ് പ്രധാന പ്രശ്‌നം. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ അടയിന്തരമായി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ഈ മേഖലയില്‍ യൂറോപ്യന്‍ എക്കണോമിക് സോണിന് പുറത്തു നിന്നും ആളെ എടുക്കാന്‍ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആ ആവശ്യം…

Share This News
Read More

പേരും പ്രവര്‍ത്തനവും ചേരുന്നില്ല പാസ്‌പോര്‍ട്ട് എക്‌സ്പ്രസ് പേര് മാറ്റുന്നു

അയര്‍ലണ്ടിലെ പാസ്‌പോര്‍ട്ട് എക്‌സ്പ്രസിന്റെ പേര് മാറ്റുന്നു. പോസ്റ്റ് പാസ്‌പോര്‍ട്ട് എന്നാണ് പുതിയ പേര്. വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും സംയുക്തമായാണ് പേര് മാറ്റുന്നത്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിച്ച് ഇഷ്യു ചെയ്യുന്നതില്‍ നിലവില്‍ ഏറെ കാലതാമസമുണ്ടാകുന്നുണ്ട്. ഇത്രയധികം താമസമെടുക്കുന്ന സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് എക്‌സ്പ്രസ് എന്ന പേര് അനുയോജ്യമാവില്ല എന്ന വിലയിരുത്തലാണ് പേര് മാറ്റത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് എക്‌സ്പ്രസ് എന്ന പേര് കേള്‍ക്കുമ്പോള്‍ വേഗത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന ധാരണയുണ്ടാകാനിടയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് വിവധകാരണങ്ങളാല്‍ കാലതാമസമേറെയാണ്. ഇപ്പോള്‍ തപാലിലൂടെ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കുറഞ്ഞത് എട്ട് ആഴ്ചയെങ്കിലുമെടുക്കുമെന്നാണ് വിവരം. എന്നാല്‍ പേര് മാറ്റിയതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. സംവിധാനം വേഗത്തിലാകുന്നതിന് പകരം പേര് മാറ്റുന്നത് പരിഹാസ്യമാണെന്നാണ് വിമര്‍ശനം. Share This News

Share This News
Read More

കോവിഡ് ഗുരുതരാവസ്ഥയിലെത്തുന്നവരുടെ എണ്ണം കുറയുന്നു

അയര്‍ലണ്ടില്‍ വാക്‌സിന്‍ രണ്ട് ഡോസുകള്‍ ഭൂരിഭാഗം ആളുകളിലേയ്ക്ക് എത്തി തുടങ്ങിയതോടെ കോവിഡിനെതിരായ സ്വയം പ്രതിരോധം ശക്തമായെന്ന് റിപ്പോര്‍ട്ടുകള്‍. ആശുപത്രിക്കേസുകളുടെ എണ്ണത്തിലെ കുറവാണ് ഇക്കാര്യം സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 24 മണിക്കൂറിലെ കണക്ക് പ്രകാരം നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 191 ആണ്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. ആശുപത്രിയില്‍ കഴിയുന്ന 191 പേരില്‍ 26 പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. മെയ് 22 ന് അവസാനിച്ച ആഴ്ചയില്‍ ഏഴ് കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുറയുന്നു എന്നത് ആശ്വാസ വാര്‍ത്ത തന്നെയാണ്.   Share This News

Share This News
Read More

പാസ്‌പോര്‍ട്ട് അപേക്ഷകളിലെ കാലതാമസത്തിന് കാരണം ഇതാണ് ; ശ്രദ്ധിക്കുക

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് കാലതാമസം വരുന്നു എന്ന ആരോപണം അതിശക്തമാണ്. നിലവില്‍ എതാണ്ട് 1,95000 അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. എന്നാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ ഇത്രമാത്രം കാലതാമസം വരുന്നതിന് കാരണം വ്യക്തമാക്കിയിരിക്കുകയാണ്. വിദേശകാര്യ വകുപ്പ്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ വിദേശകാര്യ മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അപേക്ഷകള്‍ പൂരിപ്പിക്കുന്നതില്‍ സംഭവിക്കുന്ന പിഴവാണ് പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാന്‍ കാലതാമസം വരാന്‍ കാരണമെന്നും വിദേശകാര്യവകുപ്പ് വ്യക്തമാക്കി. പുതുതായി ലഭിക്കുന്ന അപേക്ഷകളില്‍ 40 ശതമാനം അപേക്ഷകളും തെറ്റായ രീതിയിലാണ് പൂരിപ്പിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. സാധാരണ പാസ്‌പോര്‍ട്ടിനായി അപേക്ഷകള്‍ നല്‍കിയാല്‍ പത്ത് മുതല്‍ പതിനഞ്ച് ദിവസം വരെ കാലതാമസം വരും. കുട്ടികളുടെ പാസ്‌പോര്‍ട്ടിനായി കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുന്നതിനാല്‍ 40 ദിവസം വരെ എടുക്കാനും സാധ്യതയുണ്ട്. പാസ്‌പോര്‍ട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ കൃത്യമായി…

Share This News
Read More

370 ജോലി ഒഴിവുകളുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി മെര്‍ക്ക്

അയര്‍ലണ്ടില്‍ ബിസിനസ് വിപുലീകരണത്തിനൊരുങ്ങുകയാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മെര്‍ക്ക്. 440 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ഉടന്‍ നടത്തുക. കമ്പനി വിപുലീകരണത്തിലൂടെ 370 പേര്‍ക്ക് പുതുതായി ജോലി നല്‍കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. മെംബ്രേന്‍, ഫില്‍ട്രേഷന്‍ നിര്‍മ്മാണരംഗത്താണ് കമ്പനി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാനൊരുങ്ങുന്നത്. ബ്ലാര്‍നേയ് ബിസിനസ് പാര്‍ക്കിലാണ് പുതിയ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നത്. ഒഴിവുകളുടെ ആദ്യഘട്ടത്തിലേയ്ക്ക് ഉടന്‍ നിയമനം നടത്തും. 2027 അവസാനത്തോടെയാകും 370 പേരുടെ നിയമനം സാധ്യമാകുക. വിവരങ്ങള്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ അറിയിക്കുന്നതാണ്. Share This News

Share This News
Read More

ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് ഇളവുകള്‍ മേയ് 31 വരെ

കോവിഡ് മഹാമാരി ആഞ്ഞടിച്ചതിനെ തുടര്‍ന്ന് ഐറീഷ് റെസിഡന്‍സി പെര്‍മിറ്റ് പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഈ മാസം 31 ന് അവസാനിക്കും. റെസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി തീരുകയും എന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ കാലതാമസത്തെ തുടര്‍ന്ന് പുതുക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തവര്‍ക്കായിരുന്നു ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ഇളവിന്റെ പരിധിയില്‍ ഉണ്ടായിരുന്നവര്‍ക്ക് ഇതുവരെ പെര്‍മിറ്റ് പുതുക്കി ലഭിച്ചിട്ടില്ലെങ്കില്‍ മെയ് 31 ന് ശേഷവും അയര്‍ലണ്ടില്‍ തുടരാവുന്നതാണ്. 2020 മാര്‍ച്ച് വരെ കാലാവധിയുണ്ടായിരുന്ന പെര്‍മിറ്റുകള്‍ കാലഹരണപ്പെടുകയും പുതിയവ ലഭിക്കാന്‍ കാലതാമസം വരികയും ചെയ്തതോടെയായിരുന്നു സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. നിലവില്‍ അപേക്ഷകളുടെ ബാഹുല്ല്യം മൂലം പെര്‍മിറ്റ് പുതുക്കുന്നതിന് പത്ത് മുതല്‍ പന്ത്രണ്ട് ആഴ്ചവരെ കാലതാമസം വരുന്നുണ്ട്. ഇപ്പോള്‍ ഓണ്‍ലൈനായാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷിക്കുമ്പോള്‍ ഒആര്‍ഇജി നമ്പരും രസീതും ലഭിക്കും ഇത് അപേക്ഷിച്ചുണ്ടെന്നതിന്റെ തെളിവായി ഉപയോഗിക്കാവുന്നതാണ്. രാജ്യത്തുള്ള വിദേശ വിദ്യാര്‍ത്തികളപുടെ പാസ്‌പോര്‍ട്ടില്‍ സാധുവായ ലാന്‍ഡിംഗ്…

Share This News
Read More

പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ; കാസ്റ്റിംഗ് കോള്‍

  അയര്‍ലണ്ടിലെ യെലോ ഫ്രെയിംസ് – പ്രോഡക്ഷന്‍ ഹോക്സിന്റെ ബാനറില്‍ ഡബ്ലിനിലെ ഒരു റീറ്റെയ്ല്‍ സംരംഭത്തിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി അയര്‍ലണ്ടില്‍ താമസക്കാരായ 25 – 30 വയസ്സില്‍പ്പെടുന്ന അഭിനേത്രികളെ തേടി അപേക്ഷ ക്ഷണിക്കുന്നു. CONTACT : yellowframes4u@gmail.com NB : PLEASE APPLY WITH A SET OF THREE PHOTOGRAPHS AND IF POSSIBLE AN INTRO VIDEO. Anish – 089 418 6869 . Share This News

Share This News
Read More

മങ്കി പോക്‌സ് : യൂറോപ്പിലെങ്ങും ജാഗ്രത

മങ്കി പോക്‌സ് രോഗം ചില യൂറോപ്യന്‍ രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയിലേയ്ക്ക് കടക്കുകയാണ് രാജ്യങ്ങള്‍. പടിഞ്ഞാറന്‍ ആഫ്രീക്കയില്‍ കണ്ടുവന്നിരുന്ന രോഗമാണ് ഇപ്പോള്‍ യൂറോപ്പിലുമെത്തിയിരിക്കുന്നത്. പനിയും ദേഹത്ത് കുരുക്കളുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍. ബെല്‍ജിയം കാനഡ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യുകെ , ഇറ്റലി എന്നിവിടങ്ങളില്‍ ഇതിനകം രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. രാജ്യങ്ങള്‍ക്കിടയില്‍ ഇപ്പോഴും യാത്രകളും കൂടിച്ചേരലുകളും നടക്കുന്ന സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളും ജാഗ്രത പാലിക്കുന്നത്. അയര്‍ലണ്ടിലും ആരോഗ്യവകുപ്പ് ഇതിനകം ഒരു മാനേജ്‌മെന്റ് ടീമിനെ രൂപീകരിച്ച് കഴിഞ്ഞു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലേയും വിദഗ്ദരെ ഉള്‍പ്പെടുത്തിയാണ് മാനേജ്‌മെന്റ് ടീം രൂപീകരിച്ചിരിക്കുന്നത്. പകര്‍ച്ചവ്യാധി വിദഗ്ദര്‍, നാഷണല്‍ വൈറസ് റഫറന്‍സ് ലബോറട്ടറിയിലെ വിദഗ്ദര്‍, എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശരീരശ്രവങ്ങള്‍, മുറിവുകള്‍ എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്. Share This News

Share This News
Read More