സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസുകള്‍ , ചെരുപ്പ് എന്നിവ വാങ്ങാനായി സര്‍ക്കാര്‍ നല്കുന്ന ബാക്ക് ടു സ്കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിച്ച തുക നല്കി തുടങ്ങുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി അറിയിച്ചു. അടുത്ത മാസം മുതല്‍ ഇത് നല്കി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 84 മില്ല്യണ്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ സ്കീമില്‍ 1,51,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 4 മുതല്‍ 11 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 160 ല്‍ നിന്നും 260 യൂറോ ആയും 11 വയസ്സിന് മുകളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 ല്‍ നിന്നും 385 യൂറോ ആയുമാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണ നിലയിലുള്ള അലവന്‍സ് ഇന്നലെ മുതല്‍ നല്കി തുടങ്ങി. വര്‍ദ്ധിപ്പിച്ച 100 യൂറോ അടുത്തയാഴ്ച മുതല്‍ അക്കൗണ്ടുകളില്‍ വന്നു തുടങ്ങും. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥികളായി…
ഡബ്ലിനില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില
കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഡബ്ലിന്‍ ഫോണിക്സ് പാര്‍ക്കില്‍ 27.7 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. രാജ്യത്തെ എല്ലായിടങ്ങളിലും 20 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലത്തെ താപനില. ക്ലെയര്‍, കാര്‍ലോ, മീത്ത് കൗണ്ടികളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂടിന് അല്പം കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ചിലയിടങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ചെറിയ മഴയുടെ സാധ്യത പറയുന്നുണ്ടെങ്കിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 17 മുതല്‍ 23 ഡിഗ്രി വരെയായിരിക്കും ചൂട്. Share This News
വാഹന കച്ചവടത്തിൽ കബളിക്കപ്പെട്ട് അയർലണ്ടിലെ മലയാളികൾ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അയർലണ്ടിൽ പുതിയതായി എത്തിയ മലയാളികളെ ചതിയിൽ പെടുത്തി സെക്കന്റ് ഹാൻഡ് കാർ കച്ചവടക്കാർ. ഈ ചതി ചെയ്യുന്നത് മലയാളികളായ ചെറുകിട കച്ചവടക്കാർ തന്നെയെന്നതും ശ്രദ്ധിക്കണം. രെജിസ്റ്റർ ചെയ്യാതെ നിയമ വിരുദ്ധമായി സെക്കന്റ് ഹാൻഡ് കാർ വില്പന നടത്തുന്ന മലയാളികളുടെ ചതിയിൽ പെട്ട നിരവധി പുതിയ കുടിയേറ്റക്കാരായ മലയാളികൾ അയർലണ്ടിലുണ്ട്. പറ്റിയ അബദ്ധം നാണക്കേട് മൂലം പുറത്തു പറയാത്തവരുമുണ്ട് എന്നറിയുന്നു. പുതിയതായി അയർലണ്ടിലേക്ക് കുടിയേറുന്നവരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയാണ് ഈ ചതിയന്മാരായ വാഹന വിൽപനക്കാർ ചെയ്യുന്നത്. പ്രധാനമായും ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത കാറുകൾ ഇമ്പോർട്ട് ചെയ്തതാണെന്ന വിവരം വെളിപ്പെടുത്താതെയാണ് ഇവർ വാഹനങ്ങൾ വിൽക്കുന്നത്. ഇമ്പോർട്ട് ചെയ്ത വാഹനങ്ങൾക്ക് അയർലണ്ടിൽ ഡിമാൻഡും വിലയും കുറവാണെന്ന വിവരം അറിയാത്തവരാണ് ചതിയിൽ പെടുന്നത്. ഇമ്പോർട്ട് ചെയ്ത വാഹനങ്ങളിൽ പലതും അതാത് രാജ്യങ്ങളിൽ വലിയ ആക്സിഡന്റിൽ പെട്ടവയാണെന്നതും ഒരു വസ്തുതയാണ്.…
ഹ്രസ്വകാല വാടകകള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി സര്‍ക്കാര്‍
രാജ്യത്ത് ദീര്‍ഘകാലത്തേയ്ക്ക് താമസസൗകര്യം അന്വേഷിക്കുന്നവര്‍ക്ക് വീടുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഹ്രസ്വകാലത്തേയ്ക്ക് വീടുകള്‍ വാടകയ്ക്ക് നല്‍കുന്നതിനാണ് പുതുതായി കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുന്നത്. റെന്റ് പ്രഷര്‍ സോണുകളിലെ നോണ്‍ – പ്രിന്‍സിപ്പല്‍ പ്രൈവറ്റ് റെസിഡന്‍സുകള്‍ക്കാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ബാധകമാകുന്നത്. പ്ലാനിംഗ് കമ്മീഷന്റെ അനുമതിയില്ലാതെ ഓണ്‍ലൈനില്‍ ഇത്തരം കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്കുന്നു എന്ന പരസ്യം നല്കാന് ഇനി അനുവദിക്കില്ല. വീട് 90 ദിവസത്തിലധികം വാടകയ്ക്ക് നല്കാന് ഉദ്ദേശിക്കുന്നവര്‍ പ്ലാനിംഗ് കമ്മീഷന്റെ അനുമതി വാങ്ങണം. ഇല്ലാത്തപക്ഷം വാടകയ്ക്ക് നല്‍കുന്നവരും വാങ്ങുന്നവരും കുറ്റക്കാരാകും. പുതിയ നിര്‍ദ്ദേശങ്ങള്‍ക്ക് മന്ത്രി സഭ അനുമതി നല്കി. Share This News
500 പേര്‍ക്ക് തൊഴിലവസരങ്ങളൊരുക്കി സില്‍വര്‍ സ്ട്രീം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്
ആരോഗ്യമേഖലയില്‍ വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ സില്‍വര്‍ സ്ട്രീം. മൂന്ന് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇവിടങ്ങളിലേയ്ക്കാണ് 500 പേരെ ഉടന്‍ നിയമിക്കാനൊരുങ്ങുന്നത്. മീത്തിലെ ഡ്യൂലിക്, കോര്‍ക്കിലെ റിവര്‍ സ്റ്റിക്, ലൂത്തിലെ ഡണ്ടാള്‍ക്ക് എന്നിവിടങ്ങളിലാണ് പുതിയ കെയര്‍ ഹോമുകള്‍ ആരംഭിക്കുന്നത്. ഹോം ഫെസിലിറ്റി ജീവനക്കാര്‍, നഴ്സുമാര്‍, കെയര്‍ അസിസ്റ്റന്‍സ്, ഫിസിയോ തെറാപ്പിസ്റ്റുമാര്‍ എന്നി മേഖലകളിലാണ് ജീവനക്കാരെ നിയമിക്കുന്നത്. 11 കെയര്‍ ഹോമുകളാണ് നിലവില്‍ സില്‍വര്‍ സ്ട്രീം ഗ്രൂപ്പിന് അയര്‍ലണ്ടിലുള്ളത്. വയോജന പരിപാലന മേഖലയില്‍ അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരമായാണ് തങ്ങള്‍ കൂടുതല്‍ സെന്ററുകള്‍ ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. റിവര്‍ സ്റ്റിക്കിലെ കെയര്‍ ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി മിഹോള്‍ മാര്ട്ടിന് നിര്‍വ്വഹിച്ചു. Share This News
റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളൊരുക്കി ബാങ്ക് ഓഫ് അയര്‍ലണ്ട്
തങ്ങളുടെ ജീവനക്കാരുടെ വര്‍ക്ക്-ലൈഫ് ബാലന്‍സിംഗ് സുഗമമാക്കാന്‍ പദ്ധതികളുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുതായി 11 റിമോട്ട് വര്‍ക്കിംഗ് ഹബ്ബുകളാണ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്. Ballycoolin, Dundalk, Gorey, Mullingar,Northern Cross, Santry, Swords,Balbriggan, Naas, Newbridge, Newlands Cross, എന്നിവിടങ്ങളിലാണ് ഹബ്ബുകള്‍ ആരംഭിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് സെന്‍ട്രല്‍ ഓഫീസിലോ, വീടുകളിലോ , ഹബ്ബുകളിലോ ഇരുന്നു ജോലി ചെയ്യാന്‍ അവസരമുണ്ട്. ഇതുവഴി യാത്രാ സമയവും ചെലവും ലാഭിക്കുന്നതിനൊപ്പം പ്രൊഡക്ടിവിറ്റിയും വര്‍ദ്ധിപ്പിക്കാമെന്നാണ് നിഗമനം. ജീവനക്കാരെ സംബന്ധിച്ചടത്തോളം തങ്ങളുടെ കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ഇതുവഴി കൂടുതല്‍ സമയവും ലഭിക്കും. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഓഫീസറാകാം
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇമിഗ്രേഷന്‍ ഓഫീസറാകാന്‍ സുവര്‍ണ്ണാവസരം. സ്റ്റാമ്പ് 4 യോഗ്യതയുള്ളവര്‍ക്കും ഐറീഷ് പൗരന്മാര്ക്കും യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യത്തെയും പൗരന്മാര്ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റീസാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21 ന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്. മൂന്നൂറോളം ഒഴിവുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഓണ്‍ലൈന്‍ അസസ്മെന്റ് ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകള്‍ സ്വീകരിച്ച ശേഷം മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നാകും വിളിക്കുക. 12 മണിക്കൂര്‍ ഷിഫ്റ്റോ അല്ലെങ്കില്‍ 24 മണിക്കൂറോ ജോലി ചെയ്യാവുന്നതാണ്. ഒരാഴ്ചയില്‍ 37 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. 25,339 യൂറോ മുതല്‍ 41,504 യൂറോ വരെയാണ് ശമ്പള സ്കെയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.publicjobs.ie/restapi/campaignAdverts/160731/booklet Share This News
റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022 ടിക്കറ്റുകള്‍ ഉടന്‍ നല്കി തുടങ്ങും
അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോക തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് സ്പോണ്‍സറായി എത്തുന്ന റിമി ടോമിയുള്‍പ്പെടെ നിരവധി പ്രമുഖര്‍ അണി നിരക്കുനന്ന കലാവിരുന്നിന്റെ ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുന്നു. ജൂലൈ ഒമ്പത് രാത്രി 9:30 ന് ആഷ്ബൗണിലെ റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റേറന്റിലാണ് ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം നടക്കുന്നത്. പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ കുടില്‍ ബാന്‍ഡ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകും. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് സംഗീതത്തിന്റേയും പൊട്ടിച്ചിരിയുടേയും പുത്തന്‍ വസന്തം തീര്‍ക്കാന്‍ മലയാളത്തിന്റെ പ്രിയപ്പെട്ട അവതാരികയും ഗായികയുമായ റിമി ടോമിയും സംഘവുമാണ് അയര്‍ലണ്ടിലെത്തുന്നത്. പേരെടുത്ത പ്രമുഖ കലാകാരന്മാരാണ് റിമി ടോമിയുടെ സംഘത്തിലുള്ളത്. ഫുഡ്മാക്സ് റിംജിം 2022 എന്ന കലാവിരുന്ന് നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ലിമെറിക്കിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് നടത്തുന്നത്. റോയല്‍ കേറ്ററിംഗും റോയല്‍ ഇന്ത്യന്‍ കുസിനും അണിയിച്ചൊരുക്കുന്ന ഈ…
ബാക്ക് ടു സ്കൂള്‍ അലവന്‍സ് 100 യൂറോ വര്‍ദ്ധിപ്പിക്കും
വിദ്യാലയങ്ങളിലേയ്ക്ക് മടങ്ങുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായമായ ബാക്ക് ടു സ്കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 100 യൂറോ എന്ന നിരക്കിലാണ് വര്‍ദ്ധനവ്. ആഗസ്റ്റ് മാസം മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരും. നാല് മുതല്‍ 11 വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരത്തെ 160 യൂറോ നല്‍കിയിരുന്നത് 260 യൂറോയായി വര്‍ദ്ധിപ്പിക്കും. 11 വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരത്തെ 285 യൂറോ നല്‍കിയിരുന്നത് 385 യൂറോയായി വര്‍ദ്ധിപ്പിക്കും. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതിയാണിത്. Share This News
ഓരോ മൂന്നു മിനിറ്റിലും മെട്രോ ; യാത്ര സുഗമമാക്കാന്‍ വമ്പന്‍ പദ്ധതി വരുന്നു
രാജ്യത്തെ പൊതുഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന വമ്പന്‍ മെട്രോ പദ്ധതി അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2030 ഓടെ നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന മെട്രോ ലിങ്ക് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നോര്‍ത്ത് സ്വോര്‍ഡ്സില്‍ (North of Swords) നിന്നും ആരംഭിച്ച് ഡബ്ലിന്‍ സിറ്റി സെന്ററിലെ ചാള്‍മോണ്ട് സ്ട്രീറ്റിലാണ് (Charlemont ) ഈ മെട്രോ പാത അവസാനിക്കുന്നത്. 19.4 കിലോമീറ്റര്‍ വരുന്ന ഈ ദൂരത്തില്‍ 16 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഓരോ മൂന്നുമിനിറ്റിലും ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകും. കൂടുതല്‍ സ്റ്റേഷനുകളും ഭൂമിയുടെ അടിയിലാകാനാണ് സാധ്യത. ഒരു മണിക്കൂറില്‍ 20,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗതാഗത വകുപ്പുമന്ത്രിക്ക് ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടത്താന്‍ ക്യാബിനറ്റ് അധികാരം നല്‍കിയതായാണ് അയര്‍ലണ്ടിലെ ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പരമാവധി 23 ബില്ല്യണ്‍ യൂറോയാണ് ഈ പദ്ധതിക്ക്…