അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം. ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന് അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴ പെയ്യിക്കാനൊരുങ്ങുകയാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം നമുക്ക് മുന്നിൽ എത്തിക്കുന്നത്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന് ട്രഷേഴ്സുമാണ്.…
ചികിത്സ കാത്തു കഴിയുന്നവര്‍ക്ക് ഇനി അയര്‍ലണ്ടിന് പുറത്തും ചികിത്സിക്കാം
അയര്‍ലണ്ടില്‍ എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇവര്‍കക്ക് രാജ്യത്തിന് പുറത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനകം തന്നെ ഇതിനായി EU CROSS BOARDER DIRECTIVE എന്ന പദ്ധതി നിലവിലുണ്ട്. ഇപ്പോള്‍ പുതുതായി സ്പെയിനിലാണ് ഒരു ഹോസ്പിറ്റല്‍ ആരംഭിച്ചിരിക്കുന്നത്. HCB DENIA എന്ന ആശുപത്രി Costa Blanca, Alicanteയിലാണ് ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘനാളായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കാണ് ഇവിടെ ചികിത്സ തേടാവുന്നത്. യാത്രാ ചെലവ് രോഗികള്‍ തന്നെ വഹിക്കണം എന്നാ ചികിത്സാ ചെലവ് എച്ച്എസ്ഇ നല്‍കുന്നതാണ്. ഓരോ ചികിത്സയ്ക്കും എത്ര യൂറോയാണ് എച്ച്എസ്ഇ മടക്കി നല്‍കുന്നത് എന്നത് മുന്‍കൂട്ടി എച്ച്എസ്ഇയില്‍ നിന്നും അറിയാന്‍ സാധിക്കും. hip replacements, knee operations, spinal procedures, cataract procedures, weight-loss surgeries and other treatments.എന്നീ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം…
യൂറോയെ കടത്തി വെട്ടി ഡോളര്‍ ; പലിശനിരക്ക് വര്‍ദ്ധിച്ചേക്കും
യൂറോപ്യന്‍ സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി ഡോളറിനെതിരെ യൂറോയുടെ വിലയിടിയുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം യൂറോയും ഡോളറും ഇപ്പോള്‍ ഒരേ മൂല്ല്യത്തിലാണ്. ഒരു യൂറോ കൊടുത്താല്‍ ഒരു ഡോളറാണ് ലഭിക്കുക. ഇന്നലെ യൂറോയുടെ മൂല്ല്യത്തെ ഡോളര്‍ കടത്തിവെട്ടിയിരുന്നു. ഇരുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോ മൂല്ല്യത്തില്‍ ഡോളറിന് പിന്നിലെത്തുന്നത്. യുക്രൈന് യുദ്ധവും ഇതേ തുടര്‍ന്നുണ്ടായ ഇന്ധന ക്ഷാമവുമടക്കമുള്ള കാരണങ്ങളാല്‍ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ വന്‍ വെല്ലുവിളി നേരിടുന്നതാണ് വിലയിടിവിന് കാരണം. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഇന്നലെ 77.46 ആയിരുന്നു. യൂറോപ്പിലെ സാമ്പത്തീക പ്രതിസന്ധി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ നിര്‍ബന്ധിതമാക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് ഇതിനകം തന്നെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് 11 വര്‍ഷത്തിനിടയിലെ ആദ്യ വര്‍ദ്ധനവായിരിക്കും. Share This News
ഹോട്ടലുകളില്‍ ടിപ്പ് ജോലിക്കാരന് നേരിട്ട് ലഭിക്കും ; ഇനി സര്‍വ്വീസ് ചാര്‍ജില്ല
ഹോസ്പിറ്റാലിറ്റിമേഖലയിലെ തൊഴിലാളികള്‍ക്ക് ഇനി ടിപ്പ് നേരിട്ട് ലഭിക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി. രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ നിയമമാണിത്. ടിപ്സ് ആന്‍ഡ് ഗ്രാറ്റുവിറ്റി ബില്‍ എന്ന പേരിലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ആദ്യമായി ടിപ്സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കസ്റ്റമേഴ്സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്കിയാല് മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി…
അയര്‍ലണ്ടില്‍ ഇനി ശമ്പളത്തോട് കൂടി 10 സിക്ക് ലീവ്
സിക്ക് ലീവ് അവകാശമാക്കുന്ന നിയമം പാസാക്കി പാര്‍ലമെന്റ്. നേരെത്തെ ഏറെ ചര്‍ച്ചകള്‍ നടക്കുകയും ജനപ്രിയം എന്ന വിശേഷണം ഇതിനകം നേടുകയും ചെയ്ത സര്‍ക്കാര്‍ പദ്ധതിയാണിത്. നാല് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ണ്ണതയിലെത്തുന്നത്. അതായത് നാല് വര്‍ഷം കഴിഞ്ഞാല്‍ ഒരു ജീവനക്കാരന് ഒരു വര്‍ഷം 10 ദിവസം ശമ്പളത്തോട് കൂടിയ സിക്ക് ലീവ് ലഭിക്കും. ആദ്യ വര്‍ഷം രണ്ട് ദിവസമാകും ലഭിക്കുക. രണ്ടാം വര്‍ഷം ഇത് അഞ്ച് ദിവസവും മൂന്നാം വര്‍ഷം ഇത് ഏഴ് ദിവസവും നാലാം വര്‍ഷം പത്ത് ദിവസവുമാകും സിക്ക് ലീവ് ലഭിക്കുക. അതായത് 2027 മുതല്‍ അയര്‍ലണ്ടില്‍ ഒരു ജീവനക്കാരന് വര്‍ഷം 10 ദിവസം സിക്ക് ലീവ് ലഭിക്കും. പ്രതിദിന ശമ്പളത്തിന്റെ 70 ശതമാനമാകും സിക്ക് ലീവ് ദിവസങ്ങളില്‍ ലഭിക്കുക. ഇത് പരമാവധി 110 യൂറോ വരെയാണ്. ഒരു തൊഴില്‍ ദാതാവിന്റെ കീഴില്‍ കുറഞ്ഞത്…
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന് തോമസ് : 0894333124…
വീടുകളുടെ വിലയില്‍ നേരിയ കുറവെന്നു പഠനങ്ങള്‍
രാജ്യത്തെ ജനങ്ങള്‍ക്ക് ഏറെ തിരിച്ചടിയായ ഒരു പ്രതിഭാസമായിരുന്നു വീടുകളുടെ വിലയിലെ വര്‍ദ്ധനവ്. ഓരോ മാസവും അടിക്കടി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഉയര്‍ച്ചയുടെ തോതില്‍ നേരിയ കുറവുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വീടി അനേഷിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. മെയ് മാസത്തില്‍ അവസാനിച്ച ഒരുവര്‍ഷത്തിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് ഇന്‍ഡക്സില്‍ വിടുകളുടെ വില വര്‍ദ്ധനവ് 14.4 ശതമാനമാണ്. കഴിഞ്ഞ മാസം അവസാനിച്ച കാലയളവിലെ ഇന്‍ക്സില്‍ ഇത് 14.5 ശതമാനമായിരുന്നു. ഇന്‍ഫ്ളേഷന്‍ 15 ശതമാനത്തിന് മുകളില്‍ നില്‍ക്കുമ്പോഴാണ് വിടുകളുടെ വില വര്‍ദ്ധനവില്‍ നേരിയ തോതില്‍ കുറയുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂടുതല്‍ പ്രോജക്ടുകള്‍ വീണ്ടും ആരംഭിച്ചതും നിര്‍മ്മാണ മേഖല കൂടുതല്‍ ഉഷാറായതും വിലവര്‍ദ്ധനവിന്റെ വേഗത കുറയ്ക്കാന്‍ കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍. പണി പൂര്‍ത്തിയായി കൂടുതല്‍ വീടുകള്‍ വില്‍പ്പനയ്ക്കെത്തുന്നതോടെ വിലവര്‍ദ്ധനവിനെ പിടിച്ചുകെട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. Share This News
കോവിഡ് : തീവ്രപരിചരണ കേസുകളില്‍ നേരിയ വര്‍ദ്ധനവ്
രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക പടര്‍ത്തുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ആശങ്കയ്ക്കിട നല്‍കുന്നത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 46 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. എപ്രില്‍ മാസത്തിന്റെ മധ്യഭാഗത്താണ് ഇതിന് മുമ്പ് ഇത്രയധികം കോവിഡ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 1035 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.1 ശതമാനമാണ്. BA.2.75 എന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളിലും സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്ന കൂടുതല്‍ ആളുകളും പ്രായമേറിയവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ആശുപത്രികളില്‍ കഴിയുന്ന നാലില്‍ മൂന്നുപേരും 65 വയസ്സിന് മുകളിലുള്ളവരാണെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മാധ്യമങ്ങളോട് പറഞ്ഞത്. പ്രായമായവരില്‍ സെക്കന്‍ഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ്…
ബാക്ക് ടു സ്കൂള്‍ അലവന്‍സ് : വര്‍ദ്ധിപ്പിച്ച തുക അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യും
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡ്രസുകള്‍ , ചെരുപ്പ് എന്നിവ വാങ്ങാനായി സര്‍ക്കാര്‍ നല്കുന്ന ബാക്ക് ടു സ്കൂള്‍ അലവന്‍സ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിച്ച തുക നല്കി തുടങ്ങുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി അറിയിച്ചു. അടുത്ത മാസം മുതല്‍ ഇത് നല്കി തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 84 മില്ല്യണ്‍ മുടക്കി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഈ സ്കീമില്‍ 1,51,000 കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 4 മുതല്‍ 11 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 160 ല്‍ നിന്നും 260 യൂറോ ആയും 11 വയസ്സിന് മുകളിലേയ്ക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 285 ല്‍ നിന്നും 385 യൂറോ ആയുമാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. സാധാരണ നിലയിലുള്ള അലവന്‍സ് ഇന്നലെ മുതല്‍ നല്കി തുടങ്ങി. വര്‍ദ്ധിപ്പിച്ച 100 യൂറോ അടുത്തയാഴ്ച മുതല്‍ അക്കൗണ്ടുകളില്‍ വന്നു തുടങ്ങും. യുക്രൈനില്‍ നിന്നും അഭയാര്‍ത്ഥികളായി…
ഡബ്ലിനില്‍ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില
കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഡബ്ലിനില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില. ഡബ്ലിന്‍ ഫോണിക്സ് പാര്‍ക്കില്‍ 27.7 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു ഇന്നലെ അനുഭവപ്പെട്ടത്. രാജ്യത്തെ എല്ലായിടങ്ങളിലും 20 ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലത്തെ താപനില. ക്ലെയര്‍, കാര്‍ലോ, മീത്ത് കൗണ്ടികളില്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂടിന് അല്പം കുറവുണ്ടായേക്കുമെന്നാണ് കാലാവസ്ഥ പ്രവചനങ്ങള്‍. ചിലയിടങ്ങളില്‍ 23 ഡിഗ്രി സെല്‍ഷ്യസില്‍ തന്നെ തുടരാനും സാധ്യതയുണ്ട്. ചൊവ്വാഴ്ച ചെറിയ മഴയുടെ സാധ്യത പറയുന്നുണ്ടെങ്കിലും ബുധന്‍ വ്യാഴം ദിവസങ്ങളില്‍ 17 മുതല്‍ 23 ഡിഗ്രി വരെയായിരിക്കും ചൂട്. Share This News