ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. ‘ഫസ്റ്റ് ഹോം സ്കീം എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 400 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ആദ്യമായി വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ മുഴുവന്‍ വിലയുടെ മുപ്പത് ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും ഇതിനായുള്ള മുഴുവന്‍ തുകയും സംഘടിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സര്‍ക്കാരും ബാങ്കുകളമുായി ചേര്‍ന്നാണ് സഹായം നല്‍കുന്നത്. അയര്‍ലണ്ടില്‍ താമസിക്കാന്‍ യോഗ്യതയുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒപ്പം ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഒരു വീട് ഉണ്ടായിരിക്കുകയും എന്നാല്‍ ഇപ്പോള്‍ അതിന്മേല് സാമ്പത്തീക താത്പര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരെയും ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകരായി പരിഗണിക്കും. ഓരോ ഏരിയയിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയുടെ താഴെ വിലയുള്ള വീടുകള്‍ വാങ്ങുമ്പോഴാണ്…
താമസിക്കാനിടമില്ല ; അഭയാര്‍ത്ഥി വിസ നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
എന്നും എക്കാലവും അഭയാര്‍ത്ഥികളെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയും അവര്‍ക്ക് മികച്ച ജീവിത സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് അയര്‍ലണ്ടിന്റെ പാരമ്പര്യവും സംസ്കാരവും. റഷ്യന്‍ – ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നെത്തിയ അഭയര്‍ത്ഥികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വിദ്യാഭ്യാസം പോലും നല്കി വരുകയാണ് സര്‍ക്കാര്‍. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യം പുതിയൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിസാ നിയമങ്ങളില്‍ താത്ക്കാലികമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. ഇനി മുതല്‍ സുരക്ഷിതമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേയ്ക്ക് സ്വീകരിക്കില്ല. അവര്‍ക്ക് അവിടെത്തന്നെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിന് കാരണം. ഇപ്പോള്‍ 12 മാസത്തേയ്ക്കാണ് ഇങ്ങനയൊരു മാറ്റം വരുത്തിയിരിക്കുന്നത്. Share This News
പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മ്യൂസിക് മഗ് സീസണ് -2 വിലെ പുതിയ ഗാനം
ഫോർ മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ് സീസൻ 2”ലെ ഏറ്റവും പുതിയ ഒറിജിനൽ സോങ് പുറത്തിറങ്ങി. ഫോർ മ്യൂസിക്സിന്റെ മ്യൂസിക് ഡയറക്ഷനിൽ വിനോദ് വേണു രചന നിർവ്വഹിച്ച “പാർവ്വ യെന്നെ “എന്ന മനോഹര തമിഴ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിൽ നിന്നുള്ള റിയ നായർ ആണ്. വേറിട്ട ആലാപനവും ചടുലമായ നൃത്ത രംഗങ്ങളും അയർലണ്ടിന്റെ നഗര ഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന “മ്യൂസിക് മഗ്” അയർലൻഡിൽ നിന്നുള്ള പത്തോളം പുതിയ പാട്ടുകാരെയാണ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. അയർലണ്ടിലെ മനോഹരമായ നഗരഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് കിരൺ ബാബു ആണ്. മെന്റോസ് ആന്റണി എഡിറ്റിംങും ഡി ഐ യും നിർവഹിച്ചിരിക്കുന്നു. പ്രിയപ്പെട്ടയാളുടെ ഓർമ്മകളിൽ ആടിപ്പാടി നടക്കുന്നതാണ്…
കോണ്ടാക്ട് ലെന്‍സ് വാങ്ങാനുള്ള സഹായം ഇനി ഓരേ രണ്ട് വര്‍ഷവും ; വിഗ് വെക്കാന്‍ 500 യൂറോ
സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ജനപ്രിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍. കാഴ്ചക്കുറവുള്ളവര്‍ക്ക് കോണ്ടാക്ട് ലെന്‍സ് വാങ്ങുന്നതിനായി മുന്‍പ് നാല് വര്‍ഷം കൂടുമ്പോള്‍ നല്‍കിയിരുന്ന 1000 യൂറോ സഹായം ഇനി മുതല്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ നല്‍കും. തൊഴിലാളികള്‍ക്കും ഒപ്പം സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ ഈ സഹായം നല്‍കുന്നത്. മെഡിക്കല്‍ ആവശ്യമെന്ന രീതിയില്‍ കോണ്ടാക്ട് ലെന്‍സ് ആവശ്യമുള്ളവര്‍ക്കാണ് സര്‍ക്കാര്‍ സഹായം നല്കി പോരുന്നത്. ഈ മാറ്റം ഉടന്‍ പ്രാബല്ല്യത്തില്‍ വരും. തലയില്‍ മുടിയില്ലാത്തതിനാല്‍ ഹെയര്‍ പീസ് , വിഗ് ഹെയര്‍ റീപ്ലേയ്സ്മെന്റ് എന്നിവ ഉപയോഗിക്കുന്ന 25-29 പ്രായപരിധിയിലുള്ളവര്‍ക്ക് 500 യൂറോ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ഉടന്‍ നിലവില്‍ വരും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.gov.ie/en/press-release/120e7-minister-humphreys-announces-new-supports-for-people-who-require-medical-contact-lenses/ Share This News
പൊട്ടിച്ചിരിയുടെ അകമ്പടിയോടെ സംഗീതപ്പെരുമഴ പെയ്യുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം
അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവിലേയ്ക്ക് ദിവസങ്ങള്‍ മാത്രം. ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് അവതാരണ മികവിന്റെ ആള്‍രൂപമായ മലയാളിയുടെ പ്രിയ ഗായിക റിമി ടോമിയും വിത്യസ്ത ഭാഷകളില്‍ പാട്ടിന്റെ പാലാഴി തീര്‍ക്കുന്ന ജനപ്രിയ പിന്നണി ഗായകന് അനൂപ് ശങ്കറും അരങ്ങില്‍ കലാവസന്തം തീര്‍ക്കുമ്പോള്‍ ആസ്വാദകമനസ്സുകളില്‍ ആവേശപ്പെരുമഴ പെയ്യിക്കാനൊരുങ്ങുകയാണ് റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്സ് റിംജിം 2022. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം നമുക്ക് മുന്നിൽ എത്തിക്കുന്നത്. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ പ്രധാന സ്പോണ്സര് ഫുഡ് മാക്സും കോ-സ്പോണ്‍സര്‍മാര്‍ എലൈറ്റും കിച്ചന് ട്രഷേഴ്സുമാണ്.…
ചികിത്സ കാത്തു കഴിയുന്നവര്‍ക്ക് ഇനി അയര്‍ലണ്ടിന് പുറത്തും ചികിത്സിക്കാം
അയര്‍ലണ്ടില്‍ എച്ച്എസ്ഇയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ ചികിത്സയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നവര്‍ ഏറെയാണ്. ഇവര്‍കക്ക് രാജ്യത്തിന് പുറത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ തന്നെ ചികിത്സാ സൗകര്യമൊരുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനകം തന്നെ ഇതിനായി EU CROSS BOARDER DIRECTIVE എന്ന പദ്ധതി നിലവിലുണ്ട്. ഇപ്പോള്‍ പുതുതായി സ്പെയിനിലാണ് ഒരു ഹോസ്പിറ്റല്‍ ആരംഭിച്ചിരിക്കുന്നത്. HCB DENIA എന്ന ആശുപത്രി Costa Blanca, Alicanteയിലാണ് ആരംഭിച്ചിരിക്കുന്നത്. ദീര്‍ഘനാളായി അയര്‍ലണ്ടിലെ ആശുപത്രികളില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവര്‍ക്കാണ് ഇവിടെ ചികിത്സ തേടാവുന്നത്. യാത്രാ ചെലവ് രോഗികള്‍ തന്നെ വഹിക്കണം എന്നാ ചികിത്സാ ചെലവ് എച്ച്എസ്ഇ നല്‍കുന്നതാണ്. ഓരോ ചികിത്സയ്ക്കും എത്ര യൂറോയാണ് എച്ച്എസ്ഇ മടക്കി നല്‍കുന്നത് എന്നത് മുന്‍കൂട്ടി എച്ച്എസ്ഇയില്‍ നിന്നും അറിയാന്‍ സാധിക്കും. hip replacements, knee operations, spinal procedures, cataract procedures, weight-loss surgeries and other treatments.എന്നീ ചികിത്സകള്‍ ഇവിടെ ലഭ്യമാണ്. ഇത്തരം…
യൂറോയെ കടത്തി വെട്ടി ഡോളര്‍ ; പലിശനിരക്ക് വര്‍ദ്ധിച്ചേക്കും
യൂറോപ്യന്‍ സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തി ഡോളറിനെതിരെ യൂറോയുടെ വിലയിടിയുന്നു. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം യൂറോയും ഡോളറും ഇപ്പോള്‍ ഒരേ മൂല്ല്യത്തിലാണ്. ഒരു യൂറോ കൊടുത്താല്‍ ഒരു ഡോളറാണ് ലഭിക്കുക. ഇന്നലെ യൂറോയുടെ മൂല്ല്യത്തെ ഡോളര്‍ കടത്തിവെട്ടിയിരുന്നു. ഇരുപത് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് യൂറോ മൂല്ല്യത്തില്‍ ഡോളറിന് പിന്നിലെത്തുന്നത്. യുക്രൈന് യുദ്ധവും ഇതേ തുടര്‍ന്നുണ്ടായ ഇന്ധന ക്ഷാമവുമടക്കമുള്ള കാരണങ്ങളാല്‍ യൂറോപ്യന്‍ സമ്പദ്വ്യവസ്ഥ വന്‍ വെല്ലുവിളി നേരിടുന്നതാണ് വിലയിടിവിന് കാരണം. ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് ഇന്നലെ 77.46 ആയിരുന്നു. യൂറോപ്പിലെ സാമ്പത്തീക പ്രതിസന്ധി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ നിര്‍ബന്ധിതമാക്കും. യുഎസ് ഫെഡറല്‍ റിസര്‍വ് ഇതിനകം തന്നെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് 11 വര്‍ഷത്തിനിടയിലെ ആദ്യ വര്‍ദ്ധനവായിരിക്കും. Share This News
ഹോട്ടലുകളില്‍ ടിപ്പ് ജോലിക്കാരന് നേരിട്ട് ലഭിക്കും ; ഇനി സര്‍വ്വീസ് ചാര്‍ജില്ല
ഹോസ്പിറ്റാലിറ്റിമേഖലയിലെ തൊഴിലാളികള്‍ക്ക് ഇനി ടിപ്പ് നേരിട്ട് ലഭിക്കുന്ന നിയമം പാര്‍ലമെന്റ് പാസാക്കി. രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ നിയമമാണിത്. ടിപ്സ് ആന്‍ഡ് ഗ്രാറ്റുവിറ്റി ബില്‍ എന്ന പേരിലാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ആദ്യമായി ടിപ്സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇത് കസ്റ്റമേഴ്സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്കിയാല് മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി…
അയര്‍ലണ്ടില്‍ ഇനി ശമ്പളത്തോട് കൂടി 10 സിക്ക് ലീവ്
സിക്ക് ലീവ് അവകാശമാക്കുന്ന നിയമം പാസാക്കി പാര്‍ലമെന്റ്. നേരെത്തെ ഏറെ ചര്‍ച്ചകള്‍ നടക്കുകയും ജനപ്രിയം എന്ന വിശേഷണം ഇതിനകം നേടുകയും ചെയ്ത സര്‍ക്കാര്‍ പദ്ധതിയാണിത്. നാല് വര്‍ഷം കൊണ്ടാണ് പദ്ധതി പൂര്‍ണ്ണതയിലെത്തുന്നത്. അതായത് നാല് വര്‍ഷം കഴിഞ്ഞാല്‍ ഒരു ജീവനക്കാരന് ഒരു വര്‍ഷം 10 ദിവസം ശമ്പളത്തോട് കൂടിയ സിക്ക് ലീവ് ലഭിക്കും. ആദ്യ വര്‍ഷം രണ്ട് ദിവസമാകും ലഭിക്കുക. രണ്ടാം വര്‍ഷം ഇത് അഞ്ച് ദിവസവും മൂന്നാം വര്‍ഷം ഇത് ഏഴ് ദിവസവും നാലാം വര്‍ഷം പത്ത് ദിവസവുമാകും സിക്ക് ലീവ് ലഭിക്കുക. അതായത് 2027 മുതല്‍ അയര്‍ലണ്ടില്‍ ഒരു ജീവനക്കാരന് വര്‍ഷം 10 ദിവസം സിക്ക് ലീവ് ലഭിക്കും. പ്രതിദിന ശമ്പളത്തിന്റെ 70 ശതമാനമാകും സിക്ക് ലീവ് ദിവസങ്ങളില്‍ ലഭിക്കുക. ഇത് പരമാവധി 110 യൂറോ വരെയാണ്. ഒരു തൊഴില്‍ ദാതാവിന്റെ കീഴില്‍ കുറഞ്ഞത്…
ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2022′ ഓഗസ്റ്റ് 25,26,27 തീയതികളിൽ
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. റോബിന് തോമസ് : 0894333124…