രാജ്യത്ത് പെന്ഷന് പ്രായം 66 വയസ്സില്‍ നിന്നും ഉയര്‍ത്തുമെന്നും ക്രമേണ 70 വയസ്സായി സ്ഥിരപ്പെടുത്തുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുന്നു. പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ 66 വയസ്സ് കഴിഞ്ഞും ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് സര്‍വ്വീസില്‍ തുടരാം. 70 വയസ്സുവരെ ഇങ്ങനെ ജോലി ചെയ്യാന്‍ സാധിക്കും. 66 വയസ്സിന് ശേഷം എത്രനാള്‍ അധികം ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് ഇവര്‍ക്ക് റിട്ടയര്‍മെന്റിന് ശേഷം ലഭിക്കുന്ന പെന്ഷന് തുകയും വര്‍ദ്ധിക്കും. പെന്ഷന് പ്രായം ഉയര്‍ത്താതെ തന്നെ താത്പര്യമുള്ളവര്‍ക്ക് 70 വയസ്സുവരെ ജോലി ചെയ്യാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നിലവില്‍ പെന്ഷന് ആഴ്ചയില്‍ 253.30 യൂറോയാണ് 66 വയസ്സിന് ശേഷം ജോലി ചെയ്യുന്നവര്‍ക്ക് ഇതിലും കൂടിയ തുകയായിരികക്കും ലഭിക്കുക. സാമൂഹ്യ സംരക്ഷണ വകുപ്പ് മന്ത്രി ഈ പദ്ധതി സംബന്ധിച്ച രൂപരേഖ തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിട്ടുണ്ട്. Share This…
എസ് പി ബി യ്ക്ക് സ്മരണാഞ്ജലി : എസ് പി ചരൺ നയിക്കുന്ന സംഗീതനിശ ഒക്ടോബർ 15ന്.
അനശ്വര ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മരണാര്‍ത്ഥം അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന ഡാഫോഡിൽസ് ഒക്ടോബർ 15 ശനിയാഴ്ച്ച സൈന്റോളജി കമ്മ്യുണിറ്റി സെന്ററിൽ ഒരുക്കുന്ന സംഗീതനിശ അദേഹത്തിന്റെ മകനും പ്രശസ്ത ഗായകനുമായ എസ് പി ചരൺ നയിക്കുന്നു. ബാൻഡ് മുരളി മൗനരാഗം ഒരുക്കുന്ന ഓർക്കസ്ട്രായിൽ ശരണ്യ ശ്രീനിവാസ് എസ് പി ചരനോടൊപ്പം ഗാനങ്ങൾ ആലപിക്കും. 2019 ൽ എസ് പി ബാലസുബ്രഹ്മണ്യം നയിച്ച മെഗാ സംഗീത വിരുന്ന് ഡബ്ലിനിൽ സംഘടിപ്പിച്ച ഡഫോഡിൽസ് ആ മാസ്മരിക ശബ്ദത്തിന്റെ അനുഗ്രഹം ആവോളം ലഭിച്ച എസ് പി ചരണിനെ അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിക്കുന്നത് എസ് പി ബിയുടെ ആരാധകർക്കും ഒരസുലഭ അനുഭവം തന്നെയാണ്. തമിഴ്, കന്നട ,തെലുങ്ക് സിമികളിൽ അനേകം ഹിറ്റ് ഗാനങ്ങൾ ആലപിച്ച എസ് പി ചരൺ സിനിമാ നിർമ്മാണം ,അഭിനയം , സംവിധാനം എന്നീ മേഖലകളിലും കഴിവ്…
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രം 263 കൈയ്യേറ്റങ്ങളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായത്. ഇതില്‍ കൂടുതലും നഴ്സുമാര്‍ക്കെതിരെയായിരുന്നു. പാര്‍ലമെന്റിലെ ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ഇത്തരം അക്രമങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യ്കതമാക്കി. ഇതില്‍ 160 പേരും ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവിലെ ജീവനക്കാരാണ്. കയ്യേറ്റമുണ്ടായ 21 പേര് അലൈഡ് ഹെല്‍ത്ത് സര്‍വ്വീസ് പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും ഡെന്റിസ്റ്റുകളും കൈയ്യേറ്റമുണ്ടായവരില്‍ ഉള്‍പ്പെടുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുകയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു. Share This News
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വരുന്ന ശനി , ഞായര്‍ ദിവസങ്ങളിലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു
ഈ വരുന്ന വീക്കെന്‍ഡില്‍ (ശനി, ഞായര്‍ ദിവസങ്ങളില്‍) ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തിട്ട് വിദേശ യാത്രകള്‍ക്ക് പോകാന്‍ പദ്ധതിയിട്ടിരിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ശനി , ഞായര്‍ ദിവസങ്ങളിലെ പാര്‍ക്കിംഗ് ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റഴിഞ്ഞു കഴിഞ്ഞുവെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന വിവരം. ദീര്‍ഘകാല , ഹ്രസ്വകാല ടിക്കറ്റുകള്‍ പൂര്‍ണ്ണമായും വിറ്റഴിഞ്ഞു. https://twitter.com/DublinAirport/status/1549712876138598402?s=20&t=2HQdzGvzx3qKLo1huHuTVQ ഈ സാഹചര്യത്തില്‍ വിദേശ യാത്രയ്ക്കൊരുങ്ങുന്നുവര് പാര്‍ക്കിംഗിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കാര്‍ പാര്‍ക്കിംഗ് സംവിധാനമില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സേവനങ്ങള്‍ തേടാവുന്നതാണ്. https://www.dublinairport.com/to-from-the-airport Share This News
നുവ ഹെല്‍ത്ത് കെയറില്‍ ഒഴിവുകള്‍
ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ നുവ ഹെല്‍ത്ത് കെയര്‍ പുതിയ നിയമനങ്ങള്‍ക്കൊരുങ്ങുന്നു. പുതുതായി 470 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്‍പ്പെടെ വീടുകളിലെത്തി സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് നുവ ഹെല്‍ത്ത് കെയര്‍. ഈ മേഖലയിലെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. ജനറല്‍ നേഴ്സിംഗ്, സെക്കാട്രിക് നേഴ്സിംഗ്, സൈക്കട്രിസ്റ്റ് ,ബിഹേവിയറല്‍ ആന്‍ഡ് ഒക്കുപേഷണല്‍ തെറാപ്പിസ്റ്റ്സ് എന്നീ മേഖലകളിലാണ് ഒഴിവുകള്‍ ഉള്ളത്. അസിസ്റ്റന്റ് സപ്പോര്‍ട്ട് വര്‍ക്കേഴ്സ്, സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്സ് എന്നിവരേയും കമ്പനി നിയമിക്കുന്നുണ്ട്. രണ്ടായിരത്തിലധികം ആളുകളാണ് കമ്പനിയുടെ കീഴില്‍ രാജ്യത്ത് ജോലി ചെയ്യുന്നത്. ഒഴിവുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.nuahealthcare.ie/careers-form Share This News
യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉടന്‍ വര്‍ദ്ധിപ്പിക്കും
പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്ന് തന്നെ പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് സൂചന. ഒരു ശതമാനം വരെ വലിശ നിരക്ക് വര്‍ദ്ധനവിനുള്ള സാധ്യതയാണ് കാണുന്നത്. 0.50 ശതമാനംമാത്രം വര്‍ദ്ധിപ്പിച്ച് ഒരു പരീക്ഷണത്തിനും സെന്‍ട്രല്‍ ബാങ്ക് മുതിരാന്‍ സാധ്യതയുണ്ട്. പണപ്പെരുപ്പം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്ക് സാമ്പത്തീക മേഖലയില്‍ കടുത്ത നടപടികളിലേയ്ക്ക് കടക്കുന്നത്. യൂറോസോണില്‍ 8.6 ശതമാനവും അയര്‍ലണ്ടില്‍ 9.1 ശതമാനവുമാണ് നിലവിലെ പണപ്പെരുപ്പ നിരക്ക്. പലിശനിരക്കില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് നിലവിലെ വായ്പകളേയും ബാധിക്കും. യുക്രൈന് യുദ്ധം, പണപ്പെരുപ്പം , ഉര്‍ജ്ജ പ്രതിസന്ധി, വിതരണ ശൃംഖലയിലെ പ്രശ്നങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനെ പലിശ നിരക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്. Share This News
വിലവര്‍ദ്ധനവ് പ്രഖ്യാപിച്ച് ഫ്ളോഗ്യാസ് എനര്‍ജിയും
രാജ്യത്തെ മറ്റ് ഊര്‍ജ്ജ വിതരണ കമ്പനികള്‍ വൈദ്യുതി , ഗ്യാസ് വിലകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്ളോഗ്യാസ് ഏനര്‍ജിയും. വൈദ്യുതി ബില്ലില്‍ 8.1 ശതമാനവും ഗ്യാസ് ബില്ലില്‍ 19.81 ശതമാനവുമാണ് വര്‍ദ്ധനവ്. പുതിയ നിരക്ക് ആഗസ്റ്റ് 19 മുതല്‍ നിലവില്‍ വരും. വൈദ്യുതിയുടേയും ഗ്യാസിന്റേയും മൊത്തവിലയിലുണ്ടായ വര്‍ദ്ധനവാണ് വില വര്‍ദ്ധിപ്പിക്കാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയതെന്ന് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റഷ്യയുടെ യുക്രൈന് അധിനിവേശം യൂറോപ്യന്‍ ഊര്‍ജ്ജ മാര്‍ക്കറ്റില്‍ ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധിയും വില വര്‍ദ്ധനവിന് കാരണമാണ്. Share This News
എഐബിയുടെ 70 ശാഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസാവുന്നു
ക്യാഷ് , ചെക്ക് ട്രാന്‍സാക്ഷനുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി 100 ശതമാനും ഡിജിറ്റലൈസാകാനൊരുങ്ങി എഐബി, ഇതിന്റെ ഭാഗമായി 70 ബ്രാഞ്ചുകളില്‍ ക്യാഷ്, ചെക്ക് ഇടപാടുകള്‍ സെപ്റ്റംബര്‍ മാസം മുതല്‍ ഒഴിവാക്കും. ഈ ബ്രാഞ്ചുകളിലെ എതെങ്കിലും കൗണ്ടറുകളിലോ അല്ലെങ്കില്‍ മെഷിനുകളിലോ ക്യാഷ് ചെക്ക് ഇടപാടുകള്‍ ഉണ്ടായിരിക്കില്ല എന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. സെപ്റ്റം ബര് 30 ന് 34 ബ്രാഞ്ചുകളില്‍ ക്യാഷ് ലെസ്സ് സംവിധാനം നടപ്പിലാക്കും. ഒക്ടോബര്‍ 21 ന് 30 ബ്രാഞ്ചുകളും ക്യാഷ്ലെസ്സാക്കി മാറ്റും. ഈ ബ്രാഞ്ചുകളോട് ചേര്‍ന്നുള്ള എടിഎമ്മുകളും നീക്കം ചെയ്യും. നാണയങ്ങള്‍, ചെക്കുകള്‍, ഫോറിന് എക്സേഞ്ച് സംവിധാനം, എന്നിവ ഈ ബാങ്കുകളില്‍ ഉണ്ടായിരിക്കില്ല. ഉപഭോക്താക്കളില്‍ ഡിജിറ്റല്‍ കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യം വയ്ക്കുന്നത്. ഏതൊക്കൊ ബ്രാഞ്ചുകളിലാണ് ക്യാഷ് ലെസ്സ് സംവിധാനം ബാങ്ക് നടപ്പിലാക്കുന്നത് എന്നറിയാനും കൂടുതല്‍ വീവരങ്ങള്ക്കും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍…
ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് സഹായവുമായി സര്‍ക്കാര്‍
ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് സഹായഹസ്തവുമായി സര്‍ക്കാര്‍. ‘ഫസ്റ്റ് ഹോം സ്കീം എന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 400 മില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ മാറ്റി വച്ചിരിക്കുന്നത്. ആദ്യമായി വാങ്ങുന്ന പ്രോപ്പര്‍ട്ടിയുടെ മുഴുവന്‍ വിലയുടെ മുപ്പത് ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. വീട് വാങ്ങാന്‍ ആഗ്രഹമുണ്ടായിട്ടും ഇതിനായുള്ള മുഴുവന്‍ തുകയും സംഘടിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കായാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് വരുമാന പരിധി നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. സര്‍ക്കാരും ബാങ്കുകളമുായി ചേര്‍ന്നാണ് സഹായം നല്‍കുന്നത്. അയര്‍ലണ്ടില്‍ താമസിക്കാന്‍ യോഗ്യതയുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്കും ഒപ്പം ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഒരു വീട് ഉണ്ടായിരിക്കുകയും എന്നാല്‍ ഇപ്പോള്‍ അതിന്മേല് സാമ്പത്തീക താത്പര്യങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നവരെയും ഫ്രഷ് സ്റ്റാര്‍ട്ട് അപേക്ഷകരായി പരിഗണിക്കും. ഓരോ ഏരിയയിലും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുകയുടെ താഴെ വിലയുള്ള വീടുകള്‍ വാങ്ങുമ്പോഴാണ്…
താമസിക്കാനിടമില്ല ; അഭയാര്‍ത്ഥി വിസ നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍
എന്നും എക്കാലവും അഭയാര്‍ത്ഥികളെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്യുകയും അവര്‍ക്ക് മികച്ച ജീവിത സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് അയര്‍ലണ്ടിന്റെ പാരമ്പര്യവും സംസ്കാരവും. റഷ്യന്‍ – ഉക്രൈന് യുദ്ധത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നെത്തിയ അഭയര്‍ത്ഥികളുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വിദ്യാഭ്യാസം പോലും നല്കി വരുകയാണ് സര്‍ക്കാര്‍. എന്നാല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യം പുതിയൊരു പ്രതിസന്ധിയിലാണ് ഇപ്പോള്‍. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് ആവശ്യമായ താമസസൗകര്യമൊരുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. ഈ സാഹചര്യത്തില്‍ അഭയാര്‍ത്ഥി വിസാ നിയമങ്ങളില്‍ താത്ക്കാലികമായ ഒരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. ഇനി മുതല്‍ സുരക്ഷിതമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളെ അയര്‍ലണ്ടിലേയ്ക്ക് സ്വീകരിക്കില്ല. അവര്‍ക്ക് അവിടെത്തന്നെ സുരക്ഷിതമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടെന്നതാണ് ഇതിന് കാരണം. ഇപ്പോള്‍ 12 മാസത്തേയ്ക്കാണ് ഇങ്ങനയൊരു മാറ്റം വരുത്തിയിരിക്കുന്നത്. Share This News