കോവിഡ് മഹാമരിയേയും അതിനുശേഷം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയേയും അയര്‍ലണ്ട് അതിവേഗം അതീജീവിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറയുന്നതായാണ് കണക്കുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ അവസ്ഥയിലാണ് 4.2 ശതമാനമായിരുന്നു മെയ്മാസത്തിലെ കണക്കെങ്കില്‍ 4.3 ശതമാനമാണ് ജൂണിലെ തൊഴിലില്ലായ്മ നിരക്ക്. ജൂണ്‍ മാസത്തില്‍ 113900 തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നെങ്കില്‍ ജൂലൈ മാസത്തില്‍ 113000 പേരാണ് തൊഴില്‍രഹിതര്‍. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 36000 പേരുടെ കുറവാണ് ഈ കണക്കുകളില്‍ ഉള്ളത്. അടുത്തവര്‍ഷത്തത്തോടെ തൊഴില്‍ രഹിതരുടെ എണ്ണം ഇനിയും കുറയുമെന്നാണ് സാമ്പത്തീക വിദഗ്ദരുടെ പ്രതീക്ഷ. ഇത് രാജ്യത്ത് സാമ്പത്തീക വളര്‍ച്ചക്ക് കരുത്താവുമെന്നും ഇവര്‍ പറയുന്നു. Share This News
സെക്യൂറിരിറ്റി ജീവനക്കാരുടെ മിനിമം വേജില്‍ വര്‍ദ്ധനവ്
രാജ്യത്ത് സെക്യൂരിറ്റി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇവരുടെ മിനിമം വേജ് ഉയര്‍ത്താന്‍ തീരുമാനമായി. മണിക്കൂറിന് 12.5 യൂറോയായിരിക്കും പുതിയ നിരക്ക് ഓഗസ്റ്റ് 29 മുതലാണ് കൂട്ടിയ നിരക്ക് പ്രാബല്ല്യത്തില്‍ വരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നുമുതല്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഒരു മണിക്കൂറിനുള്ള കുറഞ്ഞ നിരക്ക് 12.90 യൂറോയായി ഉയരും. നിലവില്‍ 11.65 യൂറോയാണ് ഈ മേഖലയിലെ കുറഞ്ഞ വേതനം. 2019 മുതല്‍ ഈ നിരക്കാണ് നിലവിലുള്ളത്. രാത്രി 9 മണിമുതല്‍ രാവിലെ ഏഴ് മണിവരെ കുറഞ്ഞത് മൂന്നുമണിക്കൂറെങ്കിലും ജോലി ചെയ്യുന്നവര്‍ക്ക് അണ് സോഷ്യല്‍ ഹവേഴ്സ് പ്രീമിയത്തിനും അര്‍ഹതയുണ്ട്. Share This News
രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ വ്യാപകം ; ജാഗ്രത വേണമെന്ന് പോലീസ്
രാജ്യത്ത് രണ്ട് യൂറോയുടെ വ്യാജ നാണയങ്ങള്‍ നിരവധിയുണ്ടെന്നും കബളിപ്പിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും ഗാര്‍ഡയുടെ മുന്നറിയിപ്പ്. ഇക്കഴിഞ്ഞ ദിവസം രണ്ട് യൂറോയുടെ 1500 നടുത്ത് വ്യാജ നാണയങ്ങളാണ് ഗാര്‍ഡ പിടികൂടിയത്. വ്യാജ നാണയങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഗാര്‍ഡ വൃത്തങ്ങള്‍ വ്യക്തമാക്കി. വിവിധയിടങ്ങളില്‍ ഇത് സംബന്ധിച്ച് റെയ്ഡുകള്‍ നടക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഏതാണ്ട് 2,920 രൂപ മൂല്ല്യം വരുന്ന വ്യജ നാണയങ്ങളാണ് പിടിച്ചെടുത്തത്. യഥാര്‍ത്ഥ നാണയങ്ങളുമായി വളരെ സാമ്യമുള്ള വ്യാജ നാണയങ്ങള്‍ തിരിച്ചറിയുക നന്നെ പ്രയാസമാണ്. നാണയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന Eire എന്ന വാക്ക് എഴുതിയിരിക്കുന്നതിലെ ചെറിയ വിത്യാസം മാത്രമാണ് വ്യാജനെ തിരിച്ചറിയാനുള്ള ഏകവഴി. Share This News
ഇലക്ട്രിക് അയര്‍ലണ്ട് – നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു
രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളിലൊന്നായ ഇലക്ട്രിക് അയര്‍ലണ്ട് പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനവ് നിലവില്‍ വന്നു. ഓഗസ്റ്റ് ഒന്നാം തിയതി മുതലാണ് വര്‍ദ്ധനവ് പ്രാബല്ല്യത്തിലായത്. ഗാര്‍ഹീക ആവശ്യത്തിനായുള്ള ഗ്യാസിന്റെ വിലയില്‍ 29.2 ശതമാനവും ഗാര്‍ഹീകാവശ്യത്തിനായുള്ള വൈദ്യുതിയുടെ വില 10.9 ശതമാനവുമാണ് വര്‍ദ്ധിച്ചത്. അതായത് ശരാശരി വൈദ്യുതി ബില്ലില്‍ 13.71 യൂറോയും ഗ്യാസ് വിലയില്‍ 25.96 യൂറോയുമാണ് വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു നിരക്ക് വര്‍ദ്ധനവ് പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രധാന ഊര്‍ജ്ജ വിതരണ കമ്പനികളെല്ലാം തന്നെ ഇതിനകം വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. സമസ്ഥ മേഖലകളിലേയും വിലക്കയറ്റം അയര്‍ലണ്ട് ജനതയെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകള്‍ താളം തെറ്റുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഒരു മേഖലയിലും കാര്യമായ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുമില്ല. Share This News
സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യവുമായി നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍
രാജ്യത്തെ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യവുമായി നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍ രംഗത്ത്. പൊതു ബഡ്ജറ്റിന് മുന്നോടിയായി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തിയിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണെന്നും സാമൂഹ്യ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നല്കുന്ന എല്ലാ സഹായങ്ങളും കുറഞ്ഞത് 20 യൂറോ ഉയര്‍ത്തണമെന്നുമാണ് ഇവര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇത് കൂടാതെ മിനിമം വേതനം കുറഞ്ഞത് ഒരു യൂറോ എങ്കിലും ഉയര്‍ത്തണമെന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്. വിവിധ കാരണങ്ങള്‍ ജോലി ഉപേക്ഷിച്ച് വീട്ടില്‍ ഇരിക്കേണ്ടി വരുന്നവര്‍ക്ക് സാമ്പത്തീകമായി വളരെ പ്രയാസം ഉണ്ടെന്നും ഇക്കാര്യങ്ങള്‍ ബഡ്ജറ്റില്‍ പരിഗണിക്കണമെന്നും നാഷണല്‍ വുമണ്‍സ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ ഫണ്ടുകള്‍ ഉയര്‍ത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ Share This News
ആമസോണ്‍ പ്രൈമും അംഗത്വഫീസ് വര്‍ദ്ധിപ്പിക്കുന്നു
വിലവര്‍ദ്ധനവ് സമസ്ഥ മേഖലകളിലേയ്ക്കും വ്യാപിക്കുകയാണ്. വന്‍കിട കമ്പനികളും അവര്‍ നല്കുന്ന സേവനങ്ങളുടെ പാസ് വര്‍ദ്ധിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോല്‍ കാണുന്നത്. ഇ കൊമേഴ്സ് രംഗത്തെ അതികായന്മാരായ ആമസോണും തങ്ങളുടെ വാര്‍ഷിക ഫീസ് വര്‍ദ്ധിപ്പിക്കുകയാണ്. അയര്‍ലണ്ടുള്‍പ്പെടെ യൂറോപ്പിലും യുകെയിലും ഫീസ് വര്‍ദ്ധനവുണ്ടാകും . ഈ സെപ്റ്റംബര്‍ മുതല്‍ വര്‍ദ്ധനവ് നിലവില്‍ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. യുകെയിലും അയര്‍ലണ്ടിലും പ്രതിമാസം 8.99 പൗണ്ടിന് തുല്ല്യമായ തുകയാവും നല്‍കേണ്ടി വരിക അതായത് അയര്‍ലണ്ടില്‍ ഏകദേശം 20 ശതമാനമാണ് വര്‍ദ്ധനവ്. ജര്‍മ്മനിയില്‍ 30 ശതമാനവും ഫ്രാന്‍സില്‍ 43 ശതമാനവുമാണ് വര്‍ദ്ധനവ് വരുത്തിയത്. Share This News
വാഹനങ്ങളില്‍ നിന്നും ഇന്ധന മോഷണം വര്‍ദ്ധിക്കുന്നു ; മുന്നറിയിപ്പുമായി പോലീസ്
അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ ഇന്ധന മോഷണം പതിവാകുന്നു. ഇതു സംബന്ധിച്ചുള്ള പരാതികള്‍ വര്‍ദ്ധിച്ചതോടെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഗാര്‍ഡ. ഈ വര്‍ഷം ഇതിനകം തന്നെ ഏഴ് കൗണ്ടികളില്‍ ഇത്തരത്തിലുള്ള കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാസം ലിമെറിക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറികളില്‍ നിന്നും 500 യൂറോ വിലമതിക്കുന്ന ഡീസലാണ് മോഷണം പോയത്. പെട്രോല്‍ ഡീസല്‍ വില വര്‍ദ്ധനവിന് ശേഷമാണ് ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതെന്നതും ശ്രദ്ധേയമാണ്. വാഹനങ്ങള്‍ ഏറ്റവും സുരക്ഷിതമായ പ്രദേശങ്ങളില്‍ മാത്രം പാര്‍ക്ക് ചെയ്യുക എന്നാണ് ഗാര്‍ഡ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പരമാവധി സ്വന്തം കോമ്പൗണ്ടുകളില്‍ മാത്രം പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും . നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ സമീപം അസമയത്ത് സംശയാസ്പദമായി അളുകളെ കണ്ടാല്‍ ഗാര്‍ഡയെ അറിയിക്കണമെന്നും ഗാര്‍ഡ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. Share This News
കാര്‍ഷിക മേഖലയില്‍ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കും
രാജ്യത്തെ തൊഴില്‍ മേഖലയില്‍ കാര്യമായ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാരിന്റെ ആലോചന. കാര്‍ഷിക മേഖലയിലെ ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നത്. കാര്‍ഷികമേഖലയിലെ ജോലികള്‍ക്കായി കുറഞ്ഞ കാലത്തേയ്ക്ക് രാജ്യത്ത് താമസിക്കാനും ഈ വര്‍ക്ക് പെര്‍മിറ്റ് വഴിയൊരുക്കും. പഴങ്ങളുടേയും പച്ചക്കറികളുടേയും മറ്റും വിളവെടുപ്പ് സമയത്ത് വലിയ തോതിലാണ് ജോലിക്കാരെ ആവശ്യമായി വരുന്നത്. എന്നാല്‍ വിളവെടുപ്പ് സീസണ് കഴിഞ്ഞാല്‍ ഈ മേഖലയില്‍ ഇത്രയധികം ആളുകളെ വേണ്ടതാനും മീറ്റ് പ്രൊസസിംഗ്, ഡയറി ഫാമുകള്‍ എന്നിവിടങ്ങളിലും ഇത്തരത്തില്‍ സീസണല്‍ ആയി ജോലിക്കരെ ആവശ്യമുണ്ട്. ഇത്തരം ആവശ്യകതകള്‍ പരിഗണിച്ചാണ് സര്‍ക്കാരും സീസണല്‍ വര്‍ക്കേഴ്സിന് വര്‍ക്ക് പെര്‍മിറ്റ് നല്കുന്ന കാര്യം പരിഗണിക്കുന്നത്. കാര്‍ഷിക മേഖലയിലെ തൊഴിലാളികളുടെ ക്ഷാമത്തിന് ഈ മാറ്റത്തിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് കരുതുന്നത്. Share This News
ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും.
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്. മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍…
മാക്ഡൊണാള്‍ഡ് വിഭവങ്ങള്‍ക്ക് വില വര്‍ദ്ധിക്കും
അയര്‍ലണ്ടിലെ ഔട്ട്ലെറ്റുകളില് വിതരണം ചെയ്യുന്ന മാക് ഡൊണാള്‍ഡ് ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ഇതു സംബന്ധിച്ച ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ മെയിലും ലഭിക്കുന്നുണ്ട്. കൂടുതല്‍ ആളുകളും ഇഷ്ടപ്പെടുന്ന cheeseburgers , Chicken McNuggets. എന്നിവയുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. എല്ലാതത്തരത്തിലുമുള്ള ചെലവുകള്‍ വര്‍ദ്ധിച്ചതിനാല്‍ പിടിച്ചു നില്‍ക്കാനാണ് കമ്പനിയുടെ പുതിയ തീരുമാനം. ചീസ്ബര്‍ഗറിന്റെ വില 1.50 യൂറോയില്‍ നിന്നും 1.70 യൂറോയായാണ് വര്‍ദ്ധിക്കുന്നത്. കൂടാതെ താഴെപ്പറയുന്ന മറ്റ വിഭവ ങ്ങളുടെ വിലയിലും വര്‍ദ്ധനവുണ്ടാകും. McDonald’s breakfast itesm, Main meals,Large coffees, McNugget shareboxse ‘Go Large’ optiosn എന്നാല്‍ നിലവില്‍ വില വര്‍ദ്ധനവ് ഉണ്ടാകാത്ത വിഭവങ്ങള്‍ Salads,wraps,Chicken mayo എന്നിവയാണ്. Share This News