ചാര്‍ജ്ജ് വര്‍ദ്ധന പ്രഖ്യാപിച്ച് പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ എയര്‍ട്രിസിറ്റി. ഒക്ടോബര്‍ ഒന്നുമുതലാണ്് വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി ബില്ലില്‍ 35 ശതമാനവും ഗ്യാസ് ബില്ലില്‍ 39 ശതമാനവുമാണ് വര്‍ദ്ധനവ്. രാജ്യത്ത് ഇതുവരെ വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവാണിത്. യുക്രൈന് യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഹോള്‍സെയില്‍ ഊര്‍ജവില വര്‍ദ്ധിച്ചതാണ് വില വര്‍ദ്ധനവിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സാധാരണ ഉപഭോക്താവിന് ഗ്യാസ് ബില്ലില്‍ ഒരു ദിവസം 1.40 യൂറോയുടെ വര്‍ദ്ധനവും ഇലക്ട്രിസിറ്റി ബില്ലില്‍ പ്രതിദിനം 1.62 യൂറോയുടെ വര്‍ദ്ധനവുമാണ് ഉണ്ടാകുന്നത്. അതായത് രണ്ടിനത്തിലുമായി ദിവസേന ഉണ്ടാകുന്ന വര്‍ദ്ധനവ് 3.02 യൂറോയായിരിക്കും. ഏകദേശം 250,000 ത്തോളം വൈദ്യുതി ഉപഭോക്താക്കളേയും 85,000 ഗ്യാസ് ഉപഭോക്താക്കളേയും വില വര്‍ദ്ധനവ് ബാധിക്കും. അര്‍ഹരായ ഉപഭോക്താക്കളെ സഹായിക്കുന്നതിനായുള്ള കസ്റ്റമര്‍ സപ്പോര്‍ട്ട് ഫണ്ട് 25 മില്ല്യണ്‍ ആയി ഉയര്‍ത്തിയതായും കമ്പനി അറിയിച്ചു.…
ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കമായി
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷനു തുടക്കമായി. 2022 ഓഗസ്റ്റ് 25, വ്യാഴാഴ്ചയാണ് കണ്വെന്ഷന് തുടക്കമായത്. 27 നാണ് സമാപനമാകുക ലിമെറിക്ക്, പാട്രിക്സ്വെല്‍, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്വെന്ഷന് നയിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം. കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും. Share This News
മങ്കി പോക്സ് വാക്സിന് വിതരണത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശം
മങ്കിപോക്സ് വാക്സിന് ക്ഷാമം അനുഭവപ്പെടുകയും എന്നാല്‍ രോഗം ഇപ്പോഴും പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മങ്കിപോക്സ് വാക്സിന് വിതരണത്തില്‍ നിര്‍ണ്ണായക നിര്‍ദ്ദേശം. ദേശിയ രേഗപ്രതിരോധ ഉപദേശക സമിതിയാണ് പുതിയനിര്‍ദ്ദേശം നല്‍കിയത്. കൈകളുടെ ദശയേറിയ ഭാഗത്തെ ഏറ്റവും ഉള്ളിലെ പാളിയിലേയ്ക്ക് ഇന്ജക്ഷനായി വാക്സിന് നല്‍കാനാണ് നിര്‍ദ്ദേശം. ഇങ്ങനെ വരുമ്പോള്‍ വളരെ കുറഞ്ഞ അളവ് വാക്സിന് മാത്രം മതിയാകും. അതായത് ഇപ്പോള്‍ ഒരാള്‍ക്ക് നല്കാന് ഉദ്ദേശിക്കുന്ന ഡോസുപയോഗിച്ച് അഞ്ച് പേര്‍ക്ക് വാക്സിന് നല്കാന് സാധിക്കും. മങ്കിപോക്സുമായി ബന്ധപ്പെട്ട് റിസ്ക് കാറ്റഗറിയിലുള്ള 6000 പേരെ ഇതിനകം ആരോഗ്യ വകുപ്പ് കണ്ടെത്തിക്കഴിഞ്ഞു. ഇവരില്‍ പത്ത് ശതമാനം പേര്‍ക്ക് വാക്സിന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍ 600 പേര്‍ക്ക് പകരം 3000 പേര്‍ക്ക് വാക്സിന് നല്‍കാനാവും. ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടാവും. Share This News
അധികമായി വാങ്ങിയ പണം കസ്റ്റമേഴ്സിന് തിരികെ നല്‍കാനൊരുങ്ങി വോഡഫോണ്‍
ഉപഭോക്താക്കളില്‍ നിന്നും അധികമായി വാങ്ങിയ പണം തിരികെ നല്‍കാനൊരുങ്ങി വോഡഫോണ്‍. 2.1 മില്ല്യണ്‍ യൂറോയാണ് തിരികെ നല്കാന് കമ്പനി ആലോചിക്കുന്നത്. തങ്ങളുടെ സിം കാര്‍ഡ് ക്യാന്‍സല്‍ ചെയ്തതിന് ശേഷവും ഈടാക്കിയ പണവും ഒപ്പം ക്യാന്‍സല്‍ ചെയ്ത സിം കാര്‍ഡുകളില്‍ അധികമായി ഉണ്ടായിരുന്ന ബാലന്‍സുമാണ് തിരികെ നല്‍കുന്നത്. ടെലകോം റെഗുലേറ്ററുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വോഡഫോണ്‍ തന്നെ തങ്ങളുടെ ബില്ലിംഗ് സിസ്റ്റത്തില്‍ പരിശോധനയിലാണ് പണം തിരികെ നല്കാന് തീരുമാനിച്ചത് രണ്ടിനത്തിലുമായി ഏതാണ്ട് 74000 ത്തോളം ഉപഭോക്താക്കള്‍ക്കാണ് പണം തിരികെ നല്‍കാനൊരുങ്ങുന്നത്. ഏകദേശം 1.3 മില്ല്യണ്‍ യൂറോയാണ് ക്യാന്സലേഷന് ശേഷം കസ്റ്റമേഴ്സില്‍ നിന്നും ഈടാക്കിയിട്ടുള്ളത്. 790,000 യൂറോയോളം ക്യാന്‍സല്‍ ആയ അക്കൗണ്ടുകളില്‍ ബാലന്‍സും ഉണ്ടായിരുന്നു. 2023 ഫെബ്രുവരിയ്ക്ക് മുമ്പ് പണം തിരികെ നല്‍കാനാണ് കമ്പനിയുടെ പദ്ധതി. പണം തിരികെ ലഭിക്കാന്‍ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് കമ്പനി ഇ മെയില്‍ വഴി വിവരം…
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ 100 ഒഴിവുകള്‍
അയര്‍ലണ്ടിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എംഎസ്ഡിയല് (MSD) 100 ഒഴിവുകള്‍. കാര്‍ലോയിലാണ് ഒഴിവുകള്‍. ആഗോളതലത്തില്‍ മരുന്നുകള്‍ക്കും വാക്സിനുകള്‍ക്കും ഉയര്‍ന്ന ആവശ്യകതയുണ്ടായതായാണ് കൂടുതല്‍ റിക്രൂട്ട്മെന്റിന് കമ്പനിയെ പ്രേരിപ്പിക്കുന്നത്. കമ്പനിയുടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയാണ് കമ്പനി മാനേജ്മെന്റ് ലക്ഷ്യം വയ്ക്കുന്നത്. നിലവില്‍ 2800 ഓളം പേരാണ് അയര്‍ലണ്ടിന്റെ വിവിധയിടങ്ങളിലായി കമ്പനിയില്‍ ജോലി ചെയ്യുന്നത്. പുതിയ ഒഴിവുകളിലേയ്ക്കുള്ള നിയമനങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മരുന്ന് നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ടവര്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ കമ്പനിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. Share This News
50 വയസ്സ് കഴിഞ്ഞവര്‍ക്ക് രണ്ടാം ബൂസ്റ്റര്‍ ഡോസ്
കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് വാക്സിന് 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഇതുവരെ നല്കി വന്നിരുന്നത്. എന്നാല്‍ വാക്സിന് 50 വയസ്സുമുതല്‍ പ്രായമുള്ളവരിലേയ്ക്കും എത്തുകയാണ്. 50 വയസ്സ് കഴിഞ്ഞവര്‍ക്ക് ഇന്നുമുതല്‍ വാക്സിന് സ്വീകരിക്കുന്നതിനായുള്ള സ്ലോട്ട് ഇന്നു മുതല്‍ ബുക്ക് ചെയ്യാവുന്നതാണ്. എച്ച്എസ്ഇയുടെ വാക്സിന് പോര്‍ട്ടല്‍ വഴിയോ അംഗീകൃത ജിപികള്‍ ഫാര്‍മസികള്‍ എന്നിവ വഴിയോ ബുക്ക് ചെയ്യാവുന്നതാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ കൂടാതെ 16 ആഴ്ച ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ രോഗപ്രതിരോധശേഷി കുറഞ്ഞ വര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഇപ്പോള്‍ വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ.് എല്ലാവരും തന്നെ രണ്ടാം ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്നാണ് ആരോഗ്യ വിദഗ്ദരുടെ അഭിപ്രായം. ഓരോ ഡോസ് വാക്സിന്റേയും പ്രതിരോധ ശേഷി നിശ്ചിത കാലത്തിനുശേഷം കുറഞ്ഞുപോകും എന്ന പഠനങ്ങളാണ് കൂടൂതല്‍ ബൂസ്റ്റര്‍ ഡോസുകളിലേയ്ക്ക് പോകാന്‍ ആരോഗ്യമേഖലയെ പ്രേരിപ്പിക്കുന്നത്. വളരെ…
പൊതു മേഖലയിലെ ശമ്പള വര്‍ദ്ധന : ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു
രാജ്യത്തെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ ചര്‍ച്ചകള്‍ ആരംഭിക്കും വര്‍ക്ക് പ്ലെയ്സ് റിലേഷന്‍സ് കമ്മീഷനിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ജീവനക്കാരുടെ യൂണിയന് നേതാക്കളുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ജൂണ്‍ മാസത്തിലായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനമായി നടന്നത്. അഞ്ച് ശതമാനം ശമ്പള വര്‍ദ്ധന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും ഇത് യൂണിയനുകള്‍ അംഗീകരിച്ചിരുന്നില്ല. നിലവിലെ പണപ്പെരുപ്പത്തോട് താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ കുറവാണെന്നായാിരുന്നു യൂണിയനുകളുടെ വാദം. എന്നാല്‍ തുടര്‍ ചര്‍ച്ചകളെ ശുഭാപ്തി വിശ്വാസത്തോടെയാണ് കാണുന്നതെന്ന് യൂണിയന് നേതാക്കള്‍ പ്രതികരിച്ചു. ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. Share This News
മങ്കിപോക്സിനെതിരെ അയര്‍ലണ്ടിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം
മങ്കിപോക്സ് രാജ്യത്തെ വ്യാപകമാകാതിരിക്കാന്‍ ശക്തമായ പ്രതിരോധ നടപടികളാണ് അയര്‍ലണ്ട് ആരോഗ്യ വകുപ്പ് സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി മങ്കിപോക്സിനെതിരെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രൂപീകരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. വര്‍ദ്ധിച്ചു വരുന്ന മങ്കിപോക്സ് ബാധയെ നിയന്ത്രണ വിധേയമാക്കുന്നതിനായാണ് സര്‍ക്കാര്‍ ടീമിനെ രൂപീകരിച്ചത്. മങ്കിപോക്സിനെതിരെ വാക്സിന് നല്‍കാനും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഹൈ റിസ്ക് കാറ്റഗറിയിലുള്ള 6000 പേരെയാണ് സര്‍ക്കാര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ പത്ത് ശതമാനം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന് നല്‍കുകയെന്നും എച്ച്എസ്ഇ അറിയിച്ചിരുന്നു. ഇതുവരെ 113 മങ്കിപോക്സ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്തയാഴ്ചയോടു കൂടി വാക്സിന് നല്കി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. മങ്കിപോക്സ് സ്ഥിരീകരിച്ചവര്‍ക്ക് കുറഞ്ഞത് 21 ദിവസത്തെ ക്വാറന്റീന് ആവശ്യമാണെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. Share This News
ജീവനക്കാരുടെ കുറവ് ചൈല്‍ഡ് കെയര്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു
അയര്‍ലണ്ടില്‍ ചൈല്‍ഡ് കെയര്‍ രംഗം വലിയ പ്രതിസന്ധി നേരിടുന്നതായി പഠനങ്ങള്‍. ജീവനക്കാരെ ലഭിക്കാത്തതാണ് പ്രധാന പ്രശ്നം. ഇതിന് കാരണമാകട്ടെ മാന്യമായ ശമ്പളം നല്കാനാവാത്തതും. സര്‍വ്വീസസ് ഇന്‍ഡസ്ട്രിയല്‍ പ്രഫഷന് ആന്‍ഡ് ടെക്നിക്കല്‍ യൂണിയന് സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്ന ജീവനക്കാരില്‍ 39 ശതമാനം ആളുകള്‍ ഈ ജോലി വിട്ടു മറ്റു ജോലികള്‍ തേടിപ്പോയെന്നും പുതിയ ആളുകളെ കിട്ടാനില്ലെന്നുമാണ് പഠനത്തില്‍ നിന്നും വ്യക്തമായത്. ഇത് ഈ മേഖലയിലെ സ്ഥാപനങ്ങളെ കാലക്രമേണ പൂട്ടുന്ന അവസ്ഥയിലേയ്ക്ക് എത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഈ മേഖലയിലെ തൊഴിലുടമകളും മാനേജര്‍മാരും പറയുന്നത് സ്റ്റാഫ് റിക്രൂട്ടിംഗ് ആണ് ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ്. എന്നാല്‍ മികച്ച പ്രതിഫലം കൊടുത്താല്‍ ഈ പ്രതിസന്ധി മറികടക്കാനാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച ശേഷമുള്ള സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് ഇവര്‍ വിശ്വസിക്കുന്നു. ബഡ്ജറ്റില്‍ ഈ മേഖലയെ സംരക്ഷിക്കാനുള്ള…
ബാക്ക് ടു സ്കൂള്‍ ലോണില്‍ വന്‍ വര്‍ദ്ധനവ്
അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് അധിക ചെലവുകള്‍ താങ്ങാനുള്ള സാമ്പത്തിശേഷി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിനായി ലോണ്‍ എടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പണപ്പെരുപ്പവും അതിലൂടെ വര്‍ദ്ധിച്ച ജീവിത ചെലവുമാണ് കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതിനുള്ള ചെലവുകള്‍ക്കായി വായ്പകളെ ആശ്രയിക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുന്നത്. റോസ് കോമണ്‍ ക്രെഡിറ്റ് യൂണിയന് ഈ വര്‍ഷം ഇതുവരെ 60,000 യൂറോയാണ് ഈ ഇനത്തില്‍ മാത്രം വായ്പ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇത് 3000 യൂറോയായിരുന്നു. കുട്ടികളെ സ്കൂളില്‍ വിടുന്നതിനുള്ള അധിക ചെലവ് മാതാപിതാക്കള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നത് സാധാരണയാണെങ്കിലും ഇത്തവണ അത് താങ്ങാവുന്നതിലുമപ്പുറമാണെന്നാണ് ലോണിനപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ നിന്നും മനസ്സിലാകുന്നത്. കഴിഞ്ഞ വര്‍ഷം ലോണെടുക്കുന്ന തുക 500 യൂേറാ മുതല്‍ 1000 യൂറോ വരെയായിരുന്നെങ്കില്‍ ഇത് ഈ വര്‍ഷം 1000 യൂറോ മുതല്‍ 1500 വരെയാണ്. റോസ് കോമ്ണ്‍ ക്രെഡിറ്റ് യൂണിയന് സിഇഒയെ ഉദ്ധരിച്ച്…