അയര്‍ലണ്ടിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഓട്ടോ എന്റോള്‍മെന്റ് പെന്ഷന് സ്കീമിന് സര്‍ക്കാര്‍ ആംഗീകാരം നല്കി. ഇതോടെ 2024 മുതല്‍ ഇത് നടപ്പിലാകുമെന്ന പ്രതീക്ഷ വര്‍ദ്ധിച്ചു. ഈ പദ്ധതി പ്രകാരം രാജ്യത്ത് ഇതുവരെ ഒരു ഒക്കുപേഷണല്‍ പെന്ഷന് സ്കീമിലും അംഗമല്ലാത്ത എല്ലാ തൊഴിലാളികളും ഈ പദ്ധതിയുടെ ഭാഗമാകും. സര്‍ക്കാരും തൊഴില്‍ ദാതാവും പങ്കാളികളാകുന്ന പെന്ഷന് പദ്ധതിയാണിത്. വണ്‍ ഫോര്‍ വണ്‍ എന്ന രീതിയിലാണ് കമ്പനികളില്‍ നിന്നും തൊഴിലാളിക്കായി ഈ പെന്ഷന് സ്കീമിലേയ്ക്ക് പണം നിക്ഷേപിക്കുന്നത്. തൊഴിലാളികള്‍ക്കായി നിക്ഷേപിക്കുന്ന ഓരോ മൂന്നു രൂപയ്ക്കും സര്‍ക്കാര്‍ ഒരു രൂപ അധികം നല്‍കും. രാജ്യത്തെ ഏഴരലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കരുതുന്നത്. താത്പര്യമില്ലാത്ത തൊഴിലാളികള്‍ക്ക് ഈ പദ്ധതിയില്‍ നിന്നും സ്വയം പുറത്തു പോകാനും സാധിക്കും. സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ ഈ ബില്‍ ഇനി Oireachtas Committee on Social Protection…
അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധന
അയര്‍ലണ്ടില്‍ നഴ്സിംഗ് – മിഡൈ്വഫ് മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ കണക്കുകള്‍ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്ത്. 75,800 നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇതില്‍ 90 ശതമാനവും വനിതാ നേഴ്സുമാരാണ്. കഴിഞ്ഞ വര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്ത നഴ്സുമാരില്‍ അധികവും വിദേശത്തു നിന്നും വന്നവരാണ്. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും നഴ്സിംഗ് പ്രഫഷനിലേയ്ക്ക് കടന്നുവരുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ച് ഏറ്റവുമധികം നഴ്സുമാരാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നത്. 1800 ഐറിഷ് നഴ്സുമാര്‍ ഈ വര്‍ഷം എന്‍എംബിഐയില്‍ രജിസ്റ്റര്‍ ചെയ്യും. അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന വിദേശ നഴ്സുമാരില്‍ കൂടുതല്‍ പേരും ഇന്ത്യ, ഫിലിപ്പീന്‍സ്, യുകെ, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നാണ്. കഴിഞ്ഞ ദിവസം ഇഎസ്ആര്‍ഐ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അടുത്ത 13 വര്‍ഷത്തിനുള്ളില്‍ 8800 ലധികം നഴ്സുമാരേയും മിഡ് വൈഫുമാരേയുമാണ് അയര്‍ലണ്ടില്‍ ആവശ്യമായി വരുക. വര്‍ഷങ്ങളായി യുകെയില്‍…
സാമൂഹ്യ സുരക്ഷാ പേയ്മെന്റുകള്‍ നല്കിത്തുടങ്ങുന്ന തിയതികള്‍ പ്രഖ്യാപിച്ചു
ഇക്കഴിഞ്ഞ ദിവസത്തെ ബഡ്ജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ സാമൂഹ്യ സുരക്ഷാ സഹായധനങ്ങള്‍ നല്കി തുടങ്ങുന്ന ദിവസങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംപ്രേയ്സും പൊതു ചെലവു വകുപ്പ് മന്ത്രി മൈക്കിള്‍ മഗ്രാത്തുമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയത്. ശരത്കാല ഇരട്ട പേയ്മെന്റ് ഒക്ടോബര്‍ 17 മുതലാണ് ആരംഭിക്കുക. 1.4 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. ചൈല്‍ഡ് ബെനഫിറ്റ് ഇരട്ടി തുക നല്‍കുന്നത് നവംബര്‍ ഒന്നുമുതല്‍ നല്കി തുടങ്ങും. ലംപ്സം ഫ്യൂവല്‍ പേയ്മെന്റ് 400 യൂറോ നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും. ലീവിംഗ് എലോണ്‍ അലവന്‍സായ 200 യൂറോയും നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും. വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്കുന്ന 500 യൂറോ കോസ്റ്റ് ഓഫ് ലീവിംഗ് ഡിസബിലിറ്റി സപ്പോര്‍ട്ട് ഗ്രാന്റും ഈ ദിവസം തന്നെ വിതരണം ചെയ്തു തുടങ്ങും…
ഫ്യുവല്‍ അലവന്‍സ് നവംബര്‍ 14 മുതല്‍ വിതരണം ചെയ്യും
അയര്‍ലണ്ടിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫ്യൂവല്‍ അലവന്‍സ് നവംബര്‍ മാസം 14-ാം തിയതി മുതല്‍ നല്‍കും. സര്‍ക്കാര്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. 400 യൂറോയാണ് അലവന്‍സായി ലഭിക്കുക. ഇക്കഴിഞ്ഞ ബഡ്ജറ്റിലാണ് വീക്കിലി അലവന്‍സിന് പുറമേ ലംപ്സം ആയി ഫ്യൂവല്‍ അലവന്‍സ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ആകെ ലഭിക്കുന്ന അലവന്‍സ് 1324 യൂറോയാകും. 371,000 കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. നിലവില്‍ ആഴ്ചയില്‍ 33 യൂറോ വീതം ഫ്യുവല്‍ അലവന്‍സ് ലഭിക്കുന്നുണ്ട്. ഇത് ആഴ്ചയിലോ അല്ലെങ്കില്‍ രണ്ട് തവണയായോ വാങ്ങാം. Share This News
രുചിയുടെ വസന്തം തീര്‍ത്ത് റോയല്‍ ഇന്ത്യന്‍ കുസിന്‍ സാന്റിഫോര്‍ഡിലും
അയര്‍ലണ്ട് മലയാളികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. കാലങ്ങളായി അയര്‍ലണ്ട് മലയാളികള്‍ക്കായി നാടന്‍ രുചിക്കൂട്ടുകളുടെ വര്‍ണ്ണ വസന്തം തീര്‍ക്കുന്ന റോയല്‍ ഇന്ത്യന്‍ കുസിന്‍ റെസ്റ്റോറന്റ് ഡബ്ലിന്‍ സാന്‍ഡിഫോര്‍ഡിലും പ്രവര്‍ത്തനമാരംഭിച്ചു. വെജും നോണ്‍വെജുമായി വിത്യസ്തങ്ങളായ വിഭവങ്ങളുടെ ഒരു നിര തന്നെയാണ് ഇവിടെ റോയല്‍ ഇന്ത്യന്‍ കുസിനിലെ വിദഗ്ദരായ ഷെഫുമാരുടെ കൈപ്പുണ്യത്തില്‍ ഒരുങ്ങുന്നത്. അയര്‍ലണ്ടിലെ മലയാളികള്‍ ഇഷ്ടപ്പെടുന്ന രുചി വൈവിദ്ധ്യങ്ങള്‍ മുന്‍ കൂട്ടി അറിഞ്ഞ് തയ്യാറാക്കുന്ന വിഭങ്ങളാണ് റോയല്‍ ഇന്ത്യന്‍ കുസിനെ അയര്‍ലണ്ട് മലയാലികള്‍ നെഞ്ചിലേറ്റോന്‍ കാരണം. ഈ വിശ്വാസം അതിന്റെ പൂര്‍ണ്ണതയില്‍ കാത്ത് സൂക്ഷിച്ചുകൊണ്ടു തന്നയാണ് സാന്‍ഫോര്‍ഡിലും വിഭവങ്ങള്‍ ഒരുങ്ങുന്നത്. ചിക്കന്‍ ടിക്ക മസാല , ചിക്കന്‍ കുറുമ, ചിക്കന്‍ ബിരിയാണി, ചിക്കന്‍ ബര്‍ഗര്‍ , ബീഫ് ബര്‍ഗര്‍ ഇങ്ങനെ റോയലിന്റെ ബ്രാന്‍ഡില്‍ അയര്‍ലണ്ട് മലയാളികള്‍ നെഞ്ചിലേറ്റിയ വിഭവങ്ങള്‍ ഇവിടെയും ലഭ്യമാണ്. റോയല്‍ പൊറോട്ട, റോയല്‍ ബീഫ് ഫ്രൈ,…
ഊര്‍ജ വില ഇനിയും വര്‍ദ്ധിപ്പിക്കേണ്ടി വന്നേക്കുമെന്ന് ഇലക്ട്രിക് അയര്‍ലണ്ട്
ഊര്‍ജ്ജ വില വര്‍ദ്ധനവ് അയര്‍ലണ്ടിലെ കുടുംബ ബഡ്ജറ്റുകളുടെ താളം തെറ്റിച്ചിരിക്കുകയാണ്. ഇനിയും ഊര്‍ജ വില വര്‍ദ്ധിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. Oireachtas committee ക്കു മുമ്പില്‍ പ്രമുഖ ഊര്‍ജ്ജ വിതരണ കമ്പനിയായ ഇലക്ട്രിക് അയര്‍ലണ്ടാണ് ഈ വിവരം നല്‍കിയത്. യൂറോപ്പില്‍ വൈദ്യുതിയുടെ മൊത്തവില ഉയര്‍ന്നു നില്‍ക്കുകയാണെന്നും മൂന്നൂറ് ശതമാനത്തിലധികമാണ് വിലവര്‍ദ്ധനവെന്നും ഇങ്ങനെ പോയാല്‍ ഇനിയും വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും അങ്ങനെ വന്നാല്‍ ഉപഭോക്താക്കളില്‍ നിന്നും കൂടിയ ചാര്‍ജ് ഈടാക്കേണ്ടി വന്നേക്കുമെന്നുമാണ് ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കിയത്. ഗ്യാസിന്റെ വിലയും അസ്ഥിരമായാണ് നിലനില്‍ക്കുന്നതെന്നും ഇതിനാലാണ് ഗ്യാസ് വിലയില്‍ വര്‍ദ്ധനവിന് സാധ്യത കാണുന്നതെന്നും ഇലക്ട്രിക് അയര്‍ലണ്ട് വ്യക്തമാക്കി. Share This News
കുട്ടികള്‍ക്ക് മെനിഞ്ചെറ്റീസ് വാക്സിന് നല്‍കിയെന്ന് ഉറപ്പ് വരുത്തണമെന്ന് എച്ച്എസ്ഇ
അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് മെന്‍ബി വാക്സിന് നല്‍കിയെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടീവ് അറിയിച്ചു. മെനിഞ്ചെറ്റിസിനെതിരെ നല്കുന്ന വാക്സിനാണിത്. രാജ്യത്ത് മൂന്ന് മെനിഞ്ചെറ്റീസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. സാധാരണയായി രണ്ട് മാസം മുതല്‍ നാല് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും സെക്കന്ററി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുമാണ് ഈ വാക്സിന് നല്‍കുന്നത്. മെനിന്‍ഞ്ചെറ്റീസ് സംബന്ദമായി ലക്ഷണങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍, പനി , വയറുവേദന , തലവേദന, വയറിളക്കം പേശി വേദന എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങള്‍. Share This News
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് തരംഗ മുന്നറിയിപ്പ്
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ വീണ്ടും കോവിഡ് തരംഗ മുന്നറിയിപ്പ്. ചീഫ് സയന്റിഫിക് അഡൈ്വസര്‍ ഇയാന്‍ യംഗ് ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ഈ തരംഗം എത്രത്തോളം വലുതായിരിക്കുമെന്നതും ഒപ്പം ഇതിന്റെ ഇംപാക്ട് എന്തായിരിക്കുമെന്നതുമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നോര്‍ത്തേണ്‍ അയര്‍ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസറുമായി ചേര്‍ന്നാണ് ഇദ്ദേഹം ഈ പ്രസ്താവന നടത്തിയത്. വരാനിരിക്കുന്ന കോവി്ഡ് തരംഗത്തെ മറി കടക്കാന്‍ വിന്ററില്‍ വാക്സിനേഷന് വ്യാപകമാക്കണമെന്നും ജനങ്ങള്‍ ഇതിനോട് പരമാവധി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 വാക്സിനൊപ്പം ഫ്ളൂ വാക്സിനും നല്‍കാനാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരിന്റെ പദ്ധതി. Share This News
ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഉടന്‍
അയര്‍ലണ്ടിലെ ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കും. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എക്സാം സംബന്ധിച്ച അപ്പീലുകളിന്മേല് നടപടി സ്വീകരിച്ചശേഷമായിരിക്കും ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ട് പ്രസിദ്ധീകരിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി നോര്‍മ ഫോളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനാവശ്യമായ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ജൂണിയര്‍ സര്‍ട്ടിഫിക്കറ്റ് എക്സാം റിസല്‍ട്ടുകള്‍ വൈകുന്നു എന്ന ആരോപണവും ഒപ്പം ഉടന്‍ തന്നെ പ്രസിദ്ധീകരിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ശക്തമാണ്. ലീവിംഗ് സര്‍ട്ടിഫിക്കറ്റ് റിസല്‍ട്ടുകള്‍ നേരത്തെ തന്നെ പ്രസീദ്ധീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് പരാതികള്‍ ഉള്ളവര്‍ക്കായിരുന്നു അപ്പീല്‍ നല്കാന് അവസരം നല്‍കിയത്. Share This News
എനര്‍ജി ക്രെഡിറ്റിന് മന്ത്രിസഭയുടെ അംഗീകാരം
ജീവിത ചെലവുകള്‍ ഉയരുമ്പോള്‍ രാജ്യത്തെ സാധാരണക്കാര്‍ക്ക് കൈത്താങ്ങായി പ്രഖ്യാപിച്ച എനര്‍ജി ക്രെഡിറ്റിന് സര്‍ക്കാര്‍ അംഗീകാരം. ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്ക് ഇന്നലെയാണ് മന്ത്രിസഭയുടെ അനുമതി ലഭിച്ചത്. 600 യൂറോയാണ് ക്രെഡിറ്റ് ലഭിക്കുക. മൂന്ന് തവണയായാവും ഇത് ആളുകളിലേയ്ക്കെത്തുക. നവംബര്‍, ജനുവരി , മാര്‍ച്ച് മാസങ്ങളില്‍ 200 യൂറോ വീതമാണ് ലഭിക്കുക. ഈ പദ്ധതി വളരെ വേഗത്തില്‍ നടപ്പിലാക്കുമെന്നും സഹായം എല്ലാവരിലേയ്ക്കുമെത്തിക്കുമെന്നും പൊതു ചെലവ് വകുപ്പ് മന്ത്രി മെക്കിള്‍ മഗ്രാത്ത് പറഞ്ഞു. ഇതിനായി സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഊര്‍ജ്ജ മേഖലയിലെ മൊത്തവിലയുടെ വര്‍ദ്ധനവാണ് രാജ്യത്തെ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിക്കുന്നതിനുള്ള കാരണമെന്നും ഊര്‍ജ്ജ വിതരണ കമ്പനികളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം മന്ത്രി പറഞ്ഞു. Share This News