രാജ്യത്ത് വര്ദ്ധിപ്പിച്ച ചൈല്ഡ് കെയര് സബ്സിഡി നിലവില് വന്നു. ജനുവരി രണ്ട് മുതലാണ് നിലവില് വന്നത്. ആറുമാസം മുതല് 14 വയസ്സുവരെയുള്ള കുട്ടികള്ക്കാണ് ഇത് ലഭിക്കുന്നത്. മണിക്കൂറിന് 0.90 സെന്റിന്റെ വര്ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
ഇതോ ഇനി മണിക്കൂറിന് ലഭിക്കുക 1.40 യൂറോയായിരിക്കും. രജിസ്ട്രേഡ് ആയിട്ടുള്ള എയര്ലി ലേണിംഗ് ആന്ഡ് ചൈല്ഡ് കെയര് പ്രൊവൈഡേഴ്സ് വഴി കുട്ടികള് എയര്ലി ലേിംഗ് സൗകര്യമൊരുക്കുന്ന മാതാപിതാക്കള്ക്കാണ് ഇത് ലഭിക്കുക. ഈ സ്ഥാപനങ്ങള് നാഷണല് ചൈല്ഡ് കെയര് സ്കീമിലും രജിസ്റ്റര് ചെയ്തിരിക്കണം.
ശിശു പരിപാലനത്തില് സബ്സിഡി വര്ദ്ധിപ്പിച്ചതോടെ കുടുംബങ്ങളുടെ ഈയിനത്തിലുള്ള ചെലവ് 25 ശതമാനം കുറയുമെന്നാണ് സര്ക്കാര് നിഗമനം. ഫീസ് വര്ദ്ധിപ്പിച്ച് സബ്സിഡി കൈക്കലാക്കാന് ആരും ശ്രമിക്കാതിരിക്കുന്നതിനായി ഈ വിദ്യാഭ്യാസ വര്ഷം ഫീസ് വര്ദ്ധിപ്പിക്കരുതെന്ന നിബന്ധനയും സര്ക്കാര് വെച്ചിട്ടുണ്ട.്
സബ്സിഡി ലഭിക്കാന് വേണ്ടി പേപ്പര് വര്ക്കുകള് ചെയ്യേണ്ടത് സ്ഥാപനങ്ങളായതിനാല് രക്ഷിതാക്കള്ക്ക് ഇക്കാര്യത്തിലും ബുദ്ധിമുട്ട് ഇല്ല.