വര്ഷാവസാനത്തില് അപ്രതീക്ഷിതമായി വിവിധ വൈറസുകള് രോഗം പടര്ത്തുകയാണ്. മിക്കവാറും എല്ലാ അശൂപത്രികളിലും നല്ല തിരക്കാണ്. വിവിധ ആശുപത്രികള് ഇതിനകം തന്നെ അതിന്റെ പരമാവധിയില് എത്തിക്കഴിഞ്ഞു. കോവിഡ് രോഗികളുടെ എണ്ണവും വര്ദ്ധിക്കുകയാണ്.
ഈ സാഹചര്യത്തില് രോഗികള്ക്ക് പരമാവധി സേവനം നല്കാന് ആരോഗ്യമേഖല ഒറ്റക്കെട്ടായി നല്കണമെന്നും പൊതു – സ്വകാര്യ വേര്തിരിവുകളില്ലാതെ ആശുപത്രികള് പ്രവര്ത്തിക്കണമെന്നും പരസ്പര സഹകരണം അനിവാര്യമാണെന്നും എച്ച്എസ്ഇ പറഞ്ഞു.
അത്യാഹിത വിഭാഗങ്ങളില് എത്തുവര്ക്കായി ആശുപത്രികള് മറ്റ് ഡിപ്പാര്ട്ടുമെന്റുകളിലെ അടിയന്തരമല്ലാത്ത ആവശ്യങ്ങള് മാറ്റിവച്ച് പ്രവര്ത്തിക്കണമെന്നും എച്ച്എസ്ഇ ആവശ്യപ്പെട്ടു. രോഗവ്യാപനത്തില് സര്ക്കാരിന് എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ടാകുമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്സ് അസോസിയേഷന് വ്യക്തമാക്കിയിട്ടുണ്ട.്