അയര്‍ലണ്ടില്‍ വരുമാനം കുറഞ്ഞവര്‍ക്കായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സോഷ്യല്‍ ഹൗസിംഗ് പദ്ധതി കൂടുതല്‍ ആളുകള്‍ക്ക് പ്രയോജനപ്പെടാന്‍ അവസരമൊരുങ്ങുന്നു. സോഷ്യല്‍ ഹൗസിംഗ് സൗകര്യത്തിനായി അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമായി. 5000 യൂറോയാണ് ഉയര്‍ത്തുന്നത്. 2023 ജനുവരി ഒന്നുമുതലായിരിക്കും പുതുക്കിയ നിബന്ധനകള്‍ നിലവില്‍ വരുന്നത്. Clare, Carlow, Laois, Galway, Westmeath എന്നീ കൗണ്ടികള്‍ വരുമാന പരിധി 25000 യൂറോയില്‍ നിന്നും 30000 യൂറോയിലേയ്ക്ക് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഒന്നുമുതല്‍ ഉയര്‍ത്തിയിരുന്നു. മറ്റു കൗണ്ടികളില്‍ പത്തു വര്‍ഷത്തിന് മുകളിലായി ഒരേ നിരക്കാണ് നിലനില്‍ക്കുന്നത്. ഇവിടങ്ങളിലാണ് ജനുവരി ഒന്നുമുതല്‍ 5000 യൂറോ ഉയര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റേയും ഹൗസിംഗ് ചാരിറ്റബിള്‍ സൊസൈറ്റികളുടേയും ഏറെ നാളായുള്ള ആവശ്യമായിരുന്നു സോഷ്യല്‍ ഹൗസിംഗിന്റെ വരുമാന പരിധി ഉയര്‍ത്തുക എന്നത്. ഈ ആവശ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ പച്ചക്കൊടി കാണിക്കുമ്പോള്‍ നിരവധി ആളുകള്‍ക്കാണ് ആശ്വാസം നല്‍കുന്നത്. Share This News
അയര്‍ലണ്ടില്‍ ചൂതാട്ട പരസ്യങ്ങള്‍ക്ക് നിരോധനം
തട്ടിപ്പ് വ്യാപകമായതോടെ ഓണ്‍ലൈന്‍ മേഖലയില്‍ പിടിമുറുക്കാനൊരുങ്ങി അയര്‍ലണ്ട് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഓണ്‍ ലൈന്‍ ചൂതാട്ടങ്ങളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. ഗാംബ്ലിംഗ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനും തീരുമാനമുണ്ട്. ഇതു സംബന്ധിച്ച ബില്ലിന് സര്‍ക്കാര്‍ അനുമതി നല്കി. രാവിലെ 5:30 മുതല്‍ രാത്രി ഒമ്പത് വരെയാണ് പരസ്യങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂതാട്ടത്തിന് അടിമപ്പെടുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലും കുട്ടികള്‍ ഇതിലേയ്ക്ക് ആകൃഷ്ടരകാതിരിക്കുന്നതിനുമാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ലൈസന്‍സില്ലാതെ ചൂതാട്ടം നടത്തിയാല്‍ എട്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി അത് മാറും. പരസ്യങ്ങള്‍ നല്‍കുന്നത് പൂര്‍ണ്ണമായി നിരോധിക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്. Share This News
യുകെയില്‍ നേഴ്സുമാരുടെ ശമ്പളവര്‍ദ്ധനവ് ആവശ്യത്തിന് തിരിച്ചടി
യുകെയില്‍ എന്‍എച്ച്എസ് നേഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് തിരിച്ചടി. ഇന്ത്യന്‍ വംശജനായ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കാണ് നേഴ്സുമാരുടെ യൂണിയനുകള്‍ മുന്നോട്ട് വച്ച ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന സൂചന നല്‍കിയത്. 17 ശതമാനം ശമ്പള വര്‍ദ്ധനവ് വേണമെന്നാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഋഷി സുനക്ക് പറഞ്ഞു. ഇത്രത്തോളം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍ അതിന്റേതായ കാരണങ്ങളുണ്ടാവണമെന്നും ഒരു ഇന്‍ഡിപ്പെന്‍ഡന്റ് ബോഡി ഇതു സംബന്ധിച്ച് നഴ്സുമാരുടെ യൂണിയനുമായി സംസാരിച്ച് കൃത്യമായ ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്കട്ടെ അപ്പോള്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്നടക്കം നിരവധി പേരാണ് യുകെയില്‍ നേഴ്സായി ജോലി ചെയ്യുന്നത്. ഇപ്പോളും ദിനംപ്രതി നിരവധി ആളുകള്‍ യുകെയിലേയ്ക്ക് എത്തുന്നുമുണ്ട് എന്നാല്‍ കുടുംബമായി താമസിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ശമ്പളം വര്‍ദ്ധിച്ച ചെലവുകളില്‍ വളരെ കുറവാണ്. എന്നാല്‍ ഉയര്‍ന്ന ജോലിഭാരമാണ് ഇവിടെ നേഴ്സുമാര്‍ക്ക്…
ലീവിംഗ് വേജ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം
അയര്‍ലണ്ടിലെ തൊഴില്‍ മേഖലയിലെ സുപ്രധാനമായ ഒരു മാറ്റമാണ് മിനിമം വേജ് രീതി എടുത്തു മാറ്റി ലീവിംഗ് വേജ് സമ്പ്രദായം നടപ്പിലാക്കുന്നത്. ഈ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. അടുത്ത വര്‍ഷം മുതല്‍ പ്രാബല്ല്യത്തിലാകുമെങ്കിലും 2026 മുതലാണ് ഇത് പൂര്‍ണ്ണ തോതില്‍ നടപ്പിലാക്കുന്നത്. ശരാശരി വേതനത്തിന്റെ അറുപത് ശതമാനമായിരിക്കും ലീവിംഗ് വേജായി പരിഗണിക്കുക. 2023 ജനുവരി ഒന്നുമുതല്‍ മിനിമം വേജ് 11.30 ആക്കി ഉയര്‍ത്താന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ ലീവിംഗ് വേജില്‍ എത്തണമെങ്കില്‍ അത് 13.10 യൂറോയില്‍ വരണം. ഇതാണ് ശരാശരി വേതനത്തിന്റെ 60 ശതമാനം. ഇത്രയധികം തുക ഒന്നിച്ചുയര്ത്തുന്നത് സംരഭങ്ങളെ ബാധിക്കുമെന്നതിനാലാണ് 2026 ആകുമ്പോളേയ്ക്കും ശരാശരി വേതനത്തിന്റെ 60 ശതമാനം എന്ന നിലയിലേയ്ക്കെത്തിക്കാന്‍ തീരുമാനിക്കുന്നത്. അയര്‍ലണ്ട് സമൂഹത്തില്‍ ജീവിക്കാന്‍ ഒരു വ്യക്തിക്ക് വേണ്ട ഏറ്റവും കുറഞ്ഞ തുകയാണ് ലീവിംഗ് വേജായി പരിഗണിക്കുന്നത്. Share This News
അയര്‍ലണ്ടില്‍ ആമസോണ്‍ ജോലിനഷ്ട ഭീതി വേണ്ട
ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ അമസോണും വലിയ തോതില്‍ ജീവനക്കാരെ പിരിച്ചു വിടുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ആമസോണ്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരും പിരിച്ചുവിടല്‍ ഉണ്ടാകുമോ എന്ന ഭീതിയിലായിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ നിന്നും പിരിച്ചു വിടല്‍ ഉണ്ടാകില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ ആണ് ഇക്കാര്യം പറഞ്ഞത്. അമസോണ്‍ അയര്‍ലണ്ടില്‍ നിന്നും പിരിച്ചുവിടല്‍ ഉണ്ടാകില്ല എന്ന് വിശ്വസ്ത സോഴ്സില്‍ നിന്നും വിവരം ലഭിച്ചതായാണ് അദ്ദേഹം പറഞ്ഞത്. ആഗോളതലത്തില്‍ 10000 പേരെ പിരിച്ചു വിടുമെന്നാണ് ആമസോണ്‍ അറിയച്ചിരിക്കുന്നത്. അയര്‍ലണ്ടിലാകെ ആമസോണില്‍ ജോലി ചെയ്യുന്നത് അയ്യായിരത്തോളം ആളുകളാണ്. അവര്‍ക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന ഉപപ്രധാനമന്ത്രിയുടെ ഉറപ്പ് ഏറെ ആശ്വാസമാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. Share This News
ജനപ്രിയ ലക്ഷ്വറി ചോക്ലേറ്റ് തിരിച്ചു വിളിച്ച് അധികൃതര്‍
അയര്‍ലണ്ടില്‍ ഏറെ ജനപ്രിയമായ ലക്ഷ്വറി ചോക്ലേറ്റ് അധികൃതര്‍ തിരിച്ചു വിളിച്ചു. DUNDRUM ടൗണ്‍ സെന്റിലടക്കം വില്‍പ്പന നടത്തുന്ന Batons – Caramel Milk ചോക്ലേറ്റുകളാണ് തിരിച്ചു വിളിച്ചത്. ഡബ്ലിനിലെ ഹെന്‍ട്രി സ്ട്രീറ്റിലും ഇത് വില്‍പ്പന നടത്തുന്നുണ്ട്. ദ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ടിന്റേതാണ് നടപടി. ചേരുവകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പീനട്ട്സ് ഇതില്‍ ചേര്ത്തിരിക്കുന്നതിനാലാണ് നടപടി സ്വീകരിച്ചത്. 2023 ജൂലൈ ബെസ്റ്് ബിഫോര്‍ ഡേറ്റ് നല്‍കിയിട്ടുള്ള 120 ഗ്രാമിന്റെ 22286,22287 എന്നീ ബാച്ചുകളാണ് തിരികെ വിളിച്ചത്. Share This News
റയാന് എയര്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്റുമാരെ നിയമിക്കുന്നു ; ശമ്പളം 30000 യൂറോ
അയര്‍ലണ്ടിലെ പ്രമുഖ വിമാന കമ്പനിയായ റയാന് എയര്‍ പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗത്തിലേയ്ക്കാണ് നിയമനം. 150 പേരെ നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി. ഈ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളവും ഉയര്‍ത്തിയിട്ടുണ്ട്. 30,000 യൂറോയാണ് ശമ്പളം. മുന്‍ പരിചയം ആവശ്യമില്ല എന്നതാണ് ഈ ജോലിയുടെ പ്രത്യേകത. ക്ലാസ് റൂം ട്രെയിനിംഗും പ്രാക്ടിക്കല്‍ ട്രെയിനിംഗും കമ്പനി തന്നെ നല്‍കും. ആഴ്ചയില്‍ ആറു ദിവസമായിരിക്കും ജോലി ചെയ്യേണ്ടത്. 30 ദിവസമായിരിക്കും വാര്‍ഷിക അവധി ലഭിക്കുക. ലഗേജുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുക, എയര്‍പോര്‍ട്ടിനുള്ളില്‍ ലഗേജുകളുടെ ട്രാന്സ്പോര്ട്ടേഷന് എന്നിവയാകും പ്രധാന ജോലികള്‍. റയാന് എയര്‍ വിമാനത്തില്‍ സ്റ്റാഫുകള്‍ക്ക് അനുവദിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള യാത്രാ ആനുകൂല്ല്യം ഇവര്‍ക്കും ലഭിക്കും.. അപേക്ഷിക്കുന്നതിന് യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://careers.ryanair.com/search/#job/22DBDCF3A2 Share This News
ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ 500 ഒഴിവുകള്‍ ; ജോബ് ഫെയര്‍ അടുത്തയാഴ്ച
ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജോലി എന്നത് നിങ്ങളുടെ സ്വപ്നമാണെങ്കില്‍ അതിനായി ഇതാ ഒരു സുവര്‍ണ്ണാവസരം. 500 ഒഴിവുകളാണ് ഡബ്ലിന്‍ എയര്‍ പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കമ്പനികളിലേയ്ക്ക് വിവിധ പൊസിഷനുകളിലേയ്ക്കാണ് നിയമനം. ജോബ് ഫെയര്‍ വഴിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. നവംബര്‍ 18 ,19 തിയതികളിലാണ് ജോബ് ഫെയര്‍ നടക്കുന്നത്. എയര്‍പോര്‍ട്ടിന് സമീപമുള്ള റാഡിസണ്‍ ഹോട്ടലില്‍ നവംബര്‍ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ഏഴ് മണിവരെയും നവംബര്‍ 19 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണി വരെയുമാണ് ജോബ് ഫെയറിന്റെ സമയം. പങ്കെടുക്കാനാഗ്രഹിക്കുന്ന എല്ലാവര്ക്കും സൗജന്യമായി ജോബ് ഫെയറില്‍ പങ്കെടുക്കാം. റീട്ടെയ്ല്‍ സര്‍വ്വീസ് പ്രഫഷണല്‍സ്, സര്‍വ്വീസ് ഡെലിവറി ടീം മെമ്പേഴ്സ്, എയര്‍പോര്‍ട്ട് സേര്‍ച്ച് യൂണിറ്റ് ഓഫീസേഴ്സ്, ക്ലീനിംഗ് ടീം മെമ്പേഴ്സ്, ടെക്നീഷ്യന്‍സ്, എന്നീ കാറ്റഗറികളിലാണ് ഒഴിവുകളുള്ളത്. ഫുള്‍ ടൈമായും…
ഇനിയും പാന്‍ഡെമിക് ബോണസ് ലഭിക്കാത്തവര്‍ക്ക് ഈ മാസം അവസാനം നല്‍കും
കോവിഡ് കാലത്ത് മുന്നില്‍ നിന്നു ജീവന് പണയം വെച്ചു പൊരുതിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നല്കിയ ആദരവായിരുന്നു പാന്‍ഡമിക് ബോണസ് . ഇത് വിതരണം ആരംഭിച്ചെങ്കിലും ഇനിയും ലഭിക്കാത്തവര്‍ നിരവധിയാണ്. ഇവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇനി തങ്ങള്‍ക്ക് ബോണസ് കിട്ടാതിരിക്കുമോ എന്ന ആശങ്ക വേണ്ട. ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ മാസം (നവംബര്‍) അവസാനത്തോടെ ബോണസ് ലഭ്യമാക്കുമെന്ന് എച്ച്എസ്ഇ അറിയിച്ചു. ജനുവരിയിലായിരുന്നു പാന്‍ഡമിക് ബോണസ് പ്രഖ്യാപിച്ചത്. 1000 യൂറോയായിരുന്നു ഇങ്ങനെ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരും ഏജന്‍സി ജീവനക്കാരും ഇതിന് അര്‍ഹത നേടിയിരുന്നു. ഇങ്ങനെ നല്കുന്നതില് ചില അവ്യക്തതകള്‍ വന്നതാണ് ബോണസ് വൈകാന്‍ കാരണമായത്. എന്നാല്‍ പരാതികള്‍ വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ യോഗ്യരായവരെ കണ്ടെത്താനും ബോണസ് വിതരണം ചെയ്യാനും KOSI കണ്‍സല്‍ട്ടന്റുമായി കരാറിലെത്തിയിട്ടുണ്ട്. ഇതിനായുള്ള നടപടികളും ആരംഭിച്ചു. ഇതിനാലാണ് ഈ മാസം അവസാനത്തോടെ അര്‍ഹതപ്പെട്ട എല്ലാവര്ക്കും…
ട്വിറ്റര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുമതി നല്കി മസ്ക്
എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം നിരവധി വാര്‍ത്തകളും വിവാദങ്ങളുമാണ് ട്വിറ്ററില്‍ നിന്നും പുറത്തു വരുന്നത്. ജീവനക്കാരെ ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിട്ടതും സിഇഒ അടക്കമുള്ളവരെ പുറത്താക്കിയതുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് എലോണ്‍ മസ്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ വീട്ടിലിരുന്നു ജോലി ചെയ്യാമെന്നാണ് മസ്ക് അറിയിച്ചത്. അയര്‍ലണ്ടിലെ ഒരു ജീവനക്കാരന് മസ്കിന് നല്കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം. വളരെ പെട്ടെന്ന് ഓഫിസിലെത്തി ജോലി ആരംഭിക്കണമെന്ന് ഇയാള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ ഡബ്ലിനിലെ ഓഫീസിലെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഇയാള്‍ മസ്കിനെ അറിയിച്ചു. ഇതിന് മസ്ക് ട്വിറ്ററിലൂടെ നല്കിയ മറുപടി ഇങ്ങനെയായിരുന്നു This is false. Anyone who can be in office, should be. However, if not logistically possible or they have essential personal matters,…