ഫാ.റോബിന്‍ തോമസിന് സ്നേഹനിര്‍ഭരമായ യാത്രയയപ്പേകി ലിമെറിക്ക് സീറോ മലബാര്‍ സമൂഹം

ലിമെറിക്ക് : 2016 ഒക്ടോബര്‍ മുതല്‍ നാളിതുവരെ ലിമെറിക്ക് സെന്റ് മേരീസ് സിറോ മലബാര്‍ ചര്‍ച്ചിന്റെ ചാപ്ലയിന്‍ ആയിരുന്ന ഫാ.റോബിന്‍ തോമസ് തന്റെ ആറു വര്‍ഷക്കാലത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം മാതൃ രൂപതയിലേയ്ക്ക് മടങ്ങിപ്പോകുകയാണ് .ലിമെറിക്ക് സീറോ മലബാര്‍ സമൂഹത്തെ ആത്മീയതയിലും വിശ്വാസത്തിലും അധിഷ്ഠിതമായി മുന്നോട്ടു നയിക്കുവാന്‍ ഫാ.റോബിന് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം . നിരവധി കാര്യങ്ങള്‍ പുതിയതായി ആവിഷ്‌കരിക്കുവാനും നേരത്തെ ഉണ്ടായിരുന്നവ അത്യന്തം തീക്ഷ്ണതയില്‍ മുന്നോട്ടു കൊണ്ടുപോകുവാനും കഴിഞ്ഞ ആറു വര്ഷക്കാലമായി അച്ചന്റെ മേല്‍നോട്ടത്തില്‍ ലിമെറിക്ക് സീറോ മലബാര്‍ സഭയ്ക്ക് സാധിച്ചിട്ടുണ്ട് .കൊറോണാ കാലത്തെ അച്ചന്റെ ഓരോ പ്രവര്‍ത്തനങ്ങളും ,ഇടപെടലുകളും രോഗത്താല്‍ വലഞ്ഞവരെയും ,ഒറ്റപ്പെടലിന്റെ വേദനയില്‍ കഴിഞ്ഞവരെയും ഒത്തിരി ആശ്വസിപ്പിച്ചു. തങ്ങളെ ഇത്രയേറെ സ്‌നേഹിച്ച ഫാ.റോബിന് സീറോ മലബാര്‍ ചര്‍ച്ച് കുടുംബാംഗങ്ങള്‍ ലിമെറിക്ക് Mungret GAA ഹാളില്‍ വച്ചു സ്നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി .യാത്രയയപ്പ്…

Share This News
Read More

വിദ്യാര്‍ഥികള്‍ക്കുള്ള Curiosity ’22 റെജിസ്ട്രേഷന്‍ നവംബര്‍ 5 വരെ

അയര്‍ലന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 റെജിസ്ട്രേഷന്‍ നവംബര്‍ 5 വരെ . നവംബര്‍ 8 മുതല്‍ 13 വരെ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്റിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തനുമായ ശ്രീ എം എന്‍ കാരശ്ശേരി കുട്ടികളോടൊപ്പം പങ്കെടുത്ത് മത്സരങ്ങള്‍ വീക്ഷിക്കും. തുടര്‍ന്ന് വൈകിട്ട് 6 മണിക്ക് Palmerstown (D20K248) St. Lorcan’s Boys National School – ല്‍ അയര്‍ലന്റിലെ വിദ്യാര്‍ത്ഥികള്‍ക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity ’22 നവംബര്‍ 8 മുതല്‍ 13 വരെ നടക്കും. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ അയര്‍ലന്റിലെ വിവിധ കൗണ്ടികളില്‍ നിന്ന് നിരവധി കുട്ടികള്‍ പങ്കെടുക്കും. സമാപന ദിവസം നവംബര്‍ 13 ന് പ്രശസ്ത ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തനുമായ ശ്രീ…

Share This News
Read More

കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ EY IRELAND ല്‍ 950 ഒഴിവുകള്‍

വമ്പന്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ച് അയര്‍ലണ്ടിലെ പ്രമുഖ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ EY  IRELAND. 900 തൊഴിലവസരങ്ങളാണ് പ്രഖ്യപിച്ചിരിക്കുന്നത്. ഇതില്‍ 550 എണ്ണം എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള ആളുകള്‍ക്ക് വേണ്ടിയും ബാക്കി 350 എണ്ണം ഫ്രഷ് ഗ്രാജ്വേറ്റുകള്‍ക്ക് വേണ്ടിയുമുള്ളതാണ്. അനുഭവ പരിചയമുള്ളവര്‍ക്കായുള്ള 550 തസ്തികകളിലേയ്ക്കുള്ള നിയമനങ്ങള്‍ ഉടന്‍ നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഗ്രാജ്വേറ്റ്‌സിനായുള്ള 350 ഒവിവുകളില്‍ ഈ സാമ്പത്തീക വര്‍ഷം നിയമനം നടത്തും. ടാക്‌സ് , ഓഡിറ്റ് , കോര്‍പ്പറേറ്റ് ഫിനാന്‍സ്, ടെക്‌നോളജി കണ്‍സല്‍ട്ടിംഗ്, ഡേററാ അനാലിസിസ് , സൈബര്‍ സെക്യൂരിറ്റി, എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകള്‍. നിലവില്‍ 420 പേരാണ് EY IRELAND ല്‍ ജോലി ചെയ്യുന്നത്. ഇത് 5100 ആക്കാനാണ് പുതിയ പദ്ധതി. Share This News

Share This News
Read More

നവംബറില്‍ റയാന്‍ എയറില്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് ; ഫൈന്‍ ഒഴിവാക്കുക

പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ റയാന്‍ എയര്‍ നവംബര്‍ മാസത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഓണ്‍ ലൈന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കാതെ ഫൈന്‍ അടയ്‌ക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് അറിയിപ്പില്‍ പറയുന്നത്. കമ്പനി വെബ്‌സൈറ്റിന്റെ മെയിന്റനന്‍സ് നടക്കുന്നതിനാലാണ് ഇത്തരമൊരു അറിയിപ്പ്. യാത്രക്കാര്‍ സാധരണയായി തങ്ങളുടെ ഫ്‌ളൈറ്റ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. ഇതു സാധിക്കാതെ വന്നാല്‍ എയര്‍പോര്‍ട്ടില്‍ നേരിട്ട് ചെക്ക് ചെയ്യുമ്പോള്‍ ഫൈന്‍ ഈടാക്കാറുണ്ട്. 30 യൂറോ മുതല്‍ 55 യൂറോ വരെയാണ് ഇങ്ങനെ ഈടാക്കാറുള്ളത്. എന്നാല്‍ ഈ നവംബര്‍ 8-ാം തിയതി വൈകിട്ട് ആറുമണി മുതല്‍ നവംബര്‍ 9-ാം തിയതി രാവിലെ അഞ്ച് മണി വരെ 11 മണിക്കൂര്‍ കന്ുനി വെബ്‌സൈറ്റില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഈ സമയം ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യമല്ല ആയതിനാല്‍…

Share This News
Read More

റോയല്‍ കേറ്ററിംഗ്-റിം ജിം 2022 ലേയ്ക്ക് ഏവരേയും ക്ഷണിച്ചുകൊണ്ട് വീണ്ടും റിമി ടോമി

അയര്‍ലണ്ട് മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആഘോഷരാവായ റോയല്‍ കേറ്ററിംഗ് – ഫുഡ് മാക്‌സ് റിം ജിമ്മിലേയ്ക്ക് ഏവരേയും ക്ഷണിച്ചു കൊണ്ട് വീണ്ടും മലയാളികളുടെ ഇഷ്ടതാരം റിമി ടോമി. പരിപാടിയെ കുറിച്ചുള്ള വിശദീകരണവുമായി റിമി ടോമി തന്നെയാണ് വീഡിയോയില്‍ എത്തിയിരിക്കുന്നത്. https://fb.watch/gvqW0IgXms/ നവംബറില്‍ നടക്കുന്ന പ്രോഗ്രാമിനായി അയര്‍ലണ്ടിലേയ്‌ക്കെത്താന്‍ ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് റമി ടോമി പറഞ്ഞു. സംഗീത സാന്ദ്രമായ ഗംഭീര വിരുന്നൊരുക്കാനാണ് തങ്ങള്‍ എത്തുന്നതെന്നും റിമി ടോമി പറയുന്നു. അയര്‍ലണ്ടിലെ മലയാളികള്‍ക്ക് മുന്നില്‍ വിത്യസ്തങ്ങളായ രുചിഭേദങ്ങളുടെ അത്ഭുത ലോകം തീര്‍ക്കുന്ന റോയല്‍ കേറ്ററിംഗ് ആണ് ഈ പ്രോഗ്രാം അയര്‍ലണ്ട് മലയാളികള്‍ക്ക് മുന്നിലെത്തിക്കുന്നതെന്നത് ഏറെ സന്തോഷകരമാണെന്നും അവര്‍ പറയുന്നു. നവംബര്‍ 18 ന് ഡബ്ലിനിലും 19 ന് ഗാല്‍വേയിലും നവംബര്‍ 20 ന് കോര്‍ക്കിലുമാണ് കലാവിരുന്ന് അരങ്ങേറുന്നത്. റോയല്‍ ഇന്ത്യന്‍ കുസിന്‍സും റോയല്‍ കേറ്ററിംഗ് ആന്‍ഡ് ഇവന്‍സും അണിയിച്ചൊരുക്കുന്ന ഈ കലാമാമാങ്കത്തിന്റെ…

Share This News
Read More

ടിപ്പും ഗ്രാറ്റുവിറ്റിയും സംബന്ധിച്ച പുതിയ നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍

രാജ്യത്തെ ഹോട്ടലുകള്‍ ,റെസ്റ്റോറന്റുകള്‍ , പബ്ബുകള്‍, ബാറുകള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ പുതിയ ടിപ്പ് ആന്‍ഡ് ഗ്രാറ്റുവിറ്റി നിയമം ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്ല്യത്തില്‍ വരും. ആദ്യമായി ടിപ്സും സര്‍വ്വീസ് ചാര്‍ജും ഭക്ഷണത്തിന്റെ ബില്ലില്‍ ഉള്‍പ്പെടുത്തി വാങ്ങുന്നത് ഇതോടെ ഇല്ലാതാകും ഇത് കസ്റ്റമേഴ്സിനും തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. കാരണം പല സ്ഥാപനങ്ങളിലും സര്‍വ്വീസ് ചാര്‍ജ് കസ്റ്റമേഴ്സ് നിര്‍ബന്ധമായും ബില്ലിനൊപ്പം നല്‍കണം. ഇത് ലഭിക്കുന്നതാകട്ടെ സ്ഥാപനമുടമയ്ക്കും എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നത് തടയുന്നതോടെ സംതൃപ്തരായ ഉപഭോക്താക്കള്‍ തങ്ങള്‍ക്കിഷ്ടമുള്ള തുക ടിപ്പായി നല്‍കിയാല്‍ മതിയാകും. ഇത് ഇവിടുത്തെ ജോലിക്കാര്‍ക്ക് ലഭിക്കുകയും ചെയ്യും. ഉപഭോക്താക്കളുടെ ചുമലില്‍ നിന്ന് അധികഭാരം ഒഴിവാക്കുന്നതിനൊപ്പം ജോലിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. മാത്രമല്ല ചില തൊഴിലുടമകള്‍ ഗ്രാറ്റുവിറ്റി പ്രത്യേകമായി നല്‍കാതെ ബേസിക് സാലറിയില്‍ ഉള്‍പ്പെടുത്തുന്നു. പുതിയ നിയമ നിര്‍മ്മാണത്തോടെ ഇതിനും വിരാമമാകും. ടിപ്പ് ഗ്രാറ്റുവിറ്റി…

Share This News
Read More

കോവിഡ് കാലത്ത് ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ക്ക് കൂടുതല്‍ നികുതിയോ ?

പാനാഡെമിക് അണ്‍എംപ്ലോയ്‌മെന്റ് പേയ്‌മെന്റ് ഉള്‍പ്പെടെയുള്ള കോവിഡ് കാല ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവര്‍ ഇതിന് നികുതി അടയ്‌ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇങ്ങനെ ആനുകൂല്ല്യങ്ങള്‍ സ്വീകരിച്ചവരില്‍ പലരേയും റവന്യു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ബന്ധപ്പെട്ടു കഴിഞ്ഞതായാണ് വിവരം. ചിലര്‍ 2500 യൂറോ വരെയാണ് നികുതിയടക്കേണ്ടി വരിക. ഇത് ഇവരുടെ മാസവരുമാനത്തില്‍ നിന്നും പിടിക്കും. എന്നാല്‍ സ്വാകാര്യമേഖലയിലെ ജോലിക്കാര്‍ക്ക് മാത്രമെ ഇത് ബാധകമാവൂ എന്നും പറയുന്നുണ്ട്. തങ്ങള്‍ക്ക് ഇത്തരം അറിയിപ്പ് കിട്ടിയതായി നിരവിധി ആളുകളാണ് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വൃത്തങ്ങളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. Share This News

Share This News
Read More

എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍

കുതിച്ചുയരുന്ന ജീവിത ചെലവില്‍ ആശ്വാസമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന എനര്‍ജി ക്രെഡിറ്റ് നാളെ മുതല്‍ ലഭിച്ചു തുടങ്ങും. ആദ്യ ഘട്ടമായി 200 യൂറോയാണ് ലഭിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് ഇത് ലഭിക്കുന്നത്. തങ്ങളുടെ എനര്‍ജി ബില്ലില്‍ ക്രെഡിറ്റായാവും ഈ തുക പ്രതിഫലിക്കുക. ബഡ്ജറ്റിലെ ഏറ്റവും വലിയ ജനപ്രിയ പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ഇത്. രാജ്യത്തെ ഏകദേശം 22 ലക്ഷത്തോളം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. നാളെ മുതല്‍ പദ്ധതി പ്രാബല്ല്യത്തില്‍ വരുമെങ്കിലും ഓരോരുത്തരുടേയും എനര്‍ജി ബില്ലിന്റെ ഡേറ്റിലായിരിക്കും ഇത് ലഭിക്കുക. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി എല്ലാവരുടേയും ബില്ലുകളില്‍ ഇത് പ്രതിഫലിക്കും. രണ്ടാം ഗഡു ജനുവരി -ഫെബ്രുവരി മാസങ്ങളിലെ ബില്ലിലും മൂന്നാം ഗഡു മാര്‍ച്ച് – ഏപ്രീല്‍ മാസത്തെ ബില്ലിലും ക്രെഡിറ്റായി രേഖപ്പെടുത്തും. ചുരുക്കത്തില്‍ ഏപ്രീല്‍ മാസം വരെയുള്ള എനര്‍ജി ബില്ലില്‍ അല്പ്പം ആശ്വാസമുണ്ടാകുമെന്ന് വ്യക്തം. Share This News

Share This News
Read More

സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബര്‍ 31, നവംബര്‍ 1തീയതികളില്‍: മുഖ്യാതിഥി നടന്‍ ശ്രീ വിനീത്*

ഡബ്ലിന്‍ : സപ്തസ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം ‘സംസ്‌കൃതി 2022’, ഒക്ടോബര്‍ 31 തിങ്കളാഴ്ച നടക്കും.. വൈകുന്നേരം 4 മുതല്‍ 7വരെ റ്റാല ചര്‍ച്ച് ഓഫ് സയന്റോളജി ഓഡിറ്റോറിയത്തില്‍ ആണ് പരിപാടികള്‍. ഗുരു സപ്ത രാമന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന 10 വിദ്യാര്‍ത്ഥിനികളാണ് അരങ്ങേറുന്നത്. 3 വയസ്സ് മുതല്‍ നൃത്തം അഭ്യസിക്കുന്ന കുമാരി സപ്ത രാമന്‍, ഇന്ത്യയിലും,അയര്‍ലന്‍ഡിലും, യൂറോപ്പിലുടനീളവും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐറിഷ് പ്രസിഡന്റ് Michael D Higgins ന്റെ വസതിയിലും, ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയുടെ അയര്‍ലണ്ട് പര്യടന വേളയുള്‍പ്പെടെയുള്ള ഒട്ടനവധി പ്രശസ്ത വേദികളിലും തന്റെ അനായാസ നടനവൈഭവം പ്രദര്‍ശിപ്പിച്ച സപ്തയുടെ കലാസപര്യ പ്രശംസനീയമാണ്. നടന മികവുകൊണ്ടും, നാട്യമികവുകൊണ്ടും, ശബ്ദമികവുകൊണ്ടും, മലയാളി മനസ്സില്‍ 1986 മുതല്‍ കലോത്സവ വേദികളിലും, നഖക്ഷതങ്ങള്‍, സര്‍ഗ്ഗം, കാബൂളിവാല…

Share This News
Read More

അയര്‍ലണ്ടില്‍ ജോലി ഒഴിവുകള്‍ കുറയുന്നതായി റിപ്പോര്‍ട്ടുകള്‍

നിരവധി മേഖലകളില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. ജോലി ഒഴിവുകള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ അവസ്ഥയിലാണെന്നാണ് പ്രമുഖ ജോബ് വെബ്‌സൈറ്റായ IrishJobs.ie പുറത്തു വിട്ട വിവരം. ഹോട്ടല്‍ ആന്‍ഡ് കേറ്ററിംഗ് , എച്ച്ആര്‍ ആന്‍ഡ് റിക്രൂട്ട്‌മെന്റ് , റീട്ടെയ്ല്‍ എന്നി മേഖലകളിലെല്ലാം ഒഴിവുകള്‍ കുറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ വ്യവസായങ്ങള്‍ പഴയ പടിയിലെത്തിയപ്പോള്‍ എല്ലാ മേഖലകളിലും നിരവധി ജോലി ഒഴിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോള്‍ കുറവ് സംഭവിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന ജോലി ഒഴിവുകള്‍ കോവിഡിന് മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍പറയുന്നു. Share This News

Share This News
Read More